Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അശ്വിന് 6 വിക്കറ്റ്... ന്യൂസിലന്‍ഡ് 299 ഓള്‍ ഔട്ട്.. ഗംഭീറിന് പരിക്ക്, ഇന്ത്യയ്ക്ക് 276 റണ്‍സ് ലീഡ്!

ഇന്‍ഡോര്‍: ഇന്ത്യയ്‌ക്കെതിരായ മൂന്നാം ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്‌സില്‍ ന്യൂസിലന്‍ഡ് 299 റണ്‍സിന് പുറത്തായി. വിക്കറ്റ് നഷ്ടമില്ലാതെ 118 എന്ന നിലയില്‍ നിന്നുമാണ് ന്യൂസിലന്‍ഡ് താരതമ്യേന ചെറിയ സ്‌കോറില്‍ അവസാനിച്ചത്. ഇന്ത്യയ്ക്ക് വേണ്ടി ആര്‍ അശ്വിന്‍ 6 വിക്കറ്റ് വീഴ്ത്തി.

Read Also: വിരാട് കോലിയല്ല, പൂജാരയുമല്ല.. അജിന്‍ക്യ രഹാനെ ഇന്ത്യയുടെ കംപ്ലീറ്റ് ബാറ്റ്‌സ്മാനെന്ന് ഗാവസ്‌കര്‍!

5 വിക്കറ്റിന് 148 എന്ന നിലയില്‍ പതറിയ സന്ദര്‍ശകരെ ജയിംസ് നീശമാണ് മാന്യമായ സ്‌കോറില്‍ എത്തിച്ചത്. നേരത്തെ ഇന്ത്യ ഒന്നാം ഇന്നിംഗ്‌സ് 5 വിക്കറ്റിന് 557 എന്ന സ്‌കോറില്‍ ഡിക്ലയര്‍ ചെയ്തിരുന്നു. ഒന്നാം ഇന്നിംഗ്‌സില്‍ ന്യൂസിലന്‍ഡിനെ 299 റണ്‍സിന് പുറത്താക്കിയ ഇന്ത്യ 258 റണ്‍സ് ലീഡ് നേടി.

അശ്വിന്‍ മാജിക്ക്

അശ്വിന്‍ മാജിക്ക്

സ്റ്റാര്‍ സ്പിന്ന രവിചന്ദ്രന്‍ അശ്വിനാണ് ബൗളിംഗില്‍ ഇന്ത്യയുടെ താരമായത്. വിക്കറ്റ് നഷ്ടമില്ലാതെ 118 എന്ന സ്‌കോറിലെത്തിയ ന്യൂസിലന്‍ഡിന്റെ 6 വിക്കറ്റുകള്‍ വീഴ്ത്തിയ അശ്വിന്‍ സ്വന്തം ബൗളിംഗില്‍ രണ്ടുപേരെ റണ്ണൗട്ടാക്കുകയും ചെയ്തു.

ഗുപ്ടില്‍ തിളങ്ങി

ഗുപ്ടില്‍ തിളങ്ങി

പരമ്പരയില്‍ ആദ്യത്തെ അര്‍ധസെഞ്ചുറി നേടിയ ഓപ്പണര്‍ മാര്‍ട്ടിന്‍ ഗുപ്ടിലാണ് ന്യൂസിലന്‍ഡ് നിരയിലെ ടോപ് സ്‌കോറര്‍. 144 പന്തുകള്‍ നേരിട്ട ഗുപ്ടില്‍ 10 ഫോറും 2 സിക്‌സും പറത്തി.

ലാത്തമിന്റെ ഫിഫ്റ്റി

ലാത്തമിന്റെ ഫിഫ്റ്റി

ന്യൂസിലന്‍ഡിന് വേണ്ടി ഓപ്പണര്‍ ലാത്തവും അര്‍ധസെഞ്ചുറി നേടി. 53 റണ്‍സെടുത്ത ലാത്തമാണ് ഈ പരമ്പരയില്‍ ന്യൂസിലന്‍ഡിന് വേണ്ടി ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തത്.

നീശമിന്റെ ഇന്നിംഗ്‌സ്

നീശമിന്റെ ഇന്നിംഗ്‌സ്

71 റണ്‍സെടുത്ത ഓള്‍റൗണ്ടര്‍ ജയിംസ് നീശമാണ് മധ്യനിരയില്‍ കീവിസിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തത്. വാട്‌ലിങ് 22ഉം സാന്ത്‌നര്‍ 22ഉം പട്ടേല്‍ 18ഉം ഹെന്റി 15ഉം റണ്‍സെടുത്തു.

കളി ഇന്ത്യയുടെ കയ്യിൽ

കളി ഇന്ത്യയുടെ കയ്യിൽ

മൂന്നാം ദിവസം കളി നിർത്തുന്പോൾ ഇന്ത്യ 276 റൺസ് മുന്നിലാണ്. വിക്കറ്റ് നഷ്ടമില്ലാതെ 18 റൺസെടുത്തിട്ടുണ്ട് ഇന്ത്യ, ഗംഭീറിന് പരിക്കേറ്റ് മടങ്ങേണ്ടി വന്നത് മാത്രമാണ് ആകെ ഒരു തിരിച്ചടി.

Story first published: Monday, October 10, 2016, 16:44 [IST]
Other articles published on Oct 10, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+