
രഹാനെയാണ് താരം
മധ്യനിര ബാറ്റ്‌സ്മാന്‍ അജിന്‍ക്യ രഹാനെയാണ് ഇന്ത്യയുടെ താരമായത്. കരിയറിലെ എട്ടാം സെഞ്ചുറി തികച്ച രഹാനെ അതിവേഗം സ്‌കോര്‍ നിരക്ക് ഉയര്‍ത്തിയത് ക്യാപ്റ്റന്‍ വിരാട് കോലിക്കും ഗുണമായി.

കോലിയും മുന്നോട്ട്
പതിമൂന്നാം സെഞ്ചുറി തികച്ച വിരാട് കോലി അതുകൊണ്ടും നിര്‍ത്താതെ മുന്നോട്ട് പോകുകയാണ്. ടെസ്റ്റില്‍ ഇത് വരെ കാണാത്ത ക്ഷമയോടും കൃത്യതയോടും കൂടിയാണ് കോലി ബാറ്റ് വീശുന്നത്.

ഇന്ത്യയുടെ മൈക് ഹസി
അജിന്‍ക്യ രഹാനെയെ ഇന്ത്യയുടെ മൈക് ഹസി എന്നാണ് കളി കാണുന്നവര്‍ വിളിക്കുന്നത്. കരിയറിലെ ഏറ്റവും മികച്ച ഒരു വര്‍ഷത്തിലൂടെയാണ് രഹാനെ കടന്നുപോകുന്നത്. 2016ല്‍ 70ന് മേല്‍ ശരാശരിയോടെയാണ് രഹാനെ ബാറ്റ് വീശുന്നത്

കളി തിരിക്കും കൂട്ടുകെട്ട്
കോലിയും രഹാനെയും കൂടി ഇന്ത്യയെ 350 കടത്തി. ഏഴ് വിക്കറ്റുകള്‍ കയ്യിലിരിക്കേ 500 - 550 റണ്‍സെങ്കിലും അടിച്ച് ഡിക്ലയര്‍ ചെയ്യുകയാകും ഇന്ത്യയുടെ മുന്നിലുള്ള ലക്ഷ്യം. രോഹിത് ശര്‍മ, അശ്വിന്‍, സാഹ, ജഡേജ തുടങ്ങിയവര്‍ കൂടി ഇറങ്ങാനുണ്ട്.


Click it and Unblock the Notifications











