വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

മൂന്നാം ഏകദിനം; ഇന്ത്യ ബുംറയെ ഒഴിവാക്കിയേക്കും, ന്യൂസിലന്‍ഡിന്റെ പ്രമുഖര്‍ പുറത്ത്

New Zealand Vs India Third ODI Match Preview | Oneindia Malayalam

വെല്ലിങ്ടണ്‍: ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പര നഷ്ടമായ ഇന്ത്യ നാണക്കേട് ഒഴിവാക്കാന്‍ മൂന്നാം മത്സരത്തിനിറങ്ങുന്നു. ആദ്യ രണ്ട് കളികളും ജയിച്ച് ആതിഥേയര്‍ പരമ്പര ഉറപ്പിച്ചതിനാല്‍ മൂന്നാം മത്സരത്തിലെ ജയം ഇന്ത്യയ്ക്ക് അനിവാര്യമാണ്. അതേസമയം, ടി20 പരമ്പരയിലെ അഞ്ചു മത്സരങ്ങളും ജയിച്ച് പരമ്പര തൂത്തുവാരിയ ഇന്ത്യയോട് അതേ നാണയത്തില്‍ പകരംവീട്ടാന്‍ ന്യൂസിലന്‍ഡിനും അവസരം ഒരുങ്ങി.

ഇന്ത്യയുടെ മാറ്റങ്ങള്‍

ഇന്ത്യയുടെ മാറ്റങ്ങള്‍

ഓപ്പണിങ് സ്ഥാനത്ത് പരീക്ഷിക്കപ്പെട്ട മായങ്ക് അഗര്‍വാള്‍ പൃഥ്വിഷാ സഖ്യത്തെ മൂന്നാം ഏകദിനത്തിലും ഇന്ത്യ നിലനിര്‍ത്തിയേക്കും. മുഹമ്മദ് ഷമിയെ തിരികെ വിളിക്കാന്‍ സാധ്യത ഏറെയാണ്. ഫോമിലല്ലാത്ത ജസ്പ്രീത് ബുംറയെ മാറ്റിനിര്‍ത്തിയാലും അതിശയിക്കാനില്ല. മനീഷ് പാണ്ഡെ കേദാര്‍ ജാദവിന് പകരം ടീമില്‍ ഇടംപിടിക്കും. കെ എല്‍ രാഹുലിന് വിശ്രമം നല്‍കി ഋഷഭ് പന്തിന് ഒരു അവസരം നല്‍കാനും സാധ്യതയുണ്ട്.

ബുംറയുടെ പ്രകടനം

ബുംറയുടെ പ്രകടനം

ബൗളിങ്ങില്‍ ബുംറയുടെ മോശം പ്രകടനം ആദ്യ രണ്ട് ഏകദിനത്തിലും ഇന്ത്യയെ കാര്യമായി ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്ന് ഏകദിനങ്ങളില്‍ ബുംറയ്ക്ക് ഒരു വിക്കറ്റുപോലും നേടാനായിട്ടില്ല. മാത്രമല്ല, അവസാന ഓവറുകളില്‍ താരം കൂടുതല്‍ റണ്‍സ് വഴങ്ങുന്നതും തിരിച്ചടിയാകുന്നുണ്ട്. പരിക്കിനുശേഷം തിരിച്ചെത്തിയ ബുംറയ്ക്ക് യോര്‍ക്കറുകളും സ്ലോ ബോളുകളും വേണ്ടവിധം വഴങ്ങുന്നില്ല. ഫീല്‍ഡിങ്ങിലെ നിലവാരത്തകര്‍ത്തയും ടീമിന് നിര്‍ണായക അവസരങ്ങളില്‍ വിനയാകുന്നു. പിഴവുകള്‍ തിരുത്തി തിരിച്ചെത്തുമെന്ന് ക്യാപ്റ്റന്‍ വിരാട് കോലി വ്യക്തമാക്കിയതിനാല്‍ മൂന്നാം ഏകദിനത്തില്‍ ടീം ജയിച്ചുകയറുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

മൂന്നാം അങ്കത്തില്‍ തിരിച്ചടിച്ച് ഇംഗ്ലണ്ട്; ദക്ഷിണാഫ്രിക്ക്‌ക്കെതിരായ ഏകദിന പരമ്പര സമനിലയില്‍

ന്യൂസിലന്‍ഡിന് പരിക്ക്

ന്യൂസിലന്‍ഡിന് പരിക്ക്

ചൊവ്വാഴ്ച ബേ ഓവലില്‍ ഒരിക്കല്‍ക്കൂടി നേര്‍ക്കുനേര്‍ വരുമ്പോള്‍ ന്യൂസിലന്‍ഡിന് പരിക്ക് ഭീഷണിയാകുന്നു. രണ്ടാം ഏകദിനത്തിനുശേഷം ടീമില്‍നിന്നും വിടുതല്‍ നല്‍കിയ ഇഷ് സോധിയേയും ബ്ലയര്‍ തിക്‌നറേയും ടീം തിരികെ വിളിച്ചു. ന്യൂസിലന്‍ഡ് എ ടീമിന് കളിക്കുന്നതിനുവേണ്ടിയാണ് ഇവരെ വിട്ടയച്ചത്. എന്നാല്‍, സ്‌കോട്ട് കഗ്ലിയന്‍, ടിം സൗത്തി, മിച്ചല്‍ സാന്റ്‌നര്‍ എന്നിവര്‍ക്ക് ആരോഗ്യപ്രശ്‌നമുള്ളതിനാല്‍ ഇവിരെ തിരികെ വിളിക്കുകയായിരുന്നു.

മിലാന്‍ നാട്ടങ്കത്തില്‍ ഇന്ററിന് ജയം, തലപ്പത്ത്; ബയേണ്‍ കുരുങ്ങി, പിഎസ്ജി മുന്നോട്ട്

വില്യംസണ്‍ തിരിച്ചെത്തും

വില്യംസണ്‍ തിരിച്ചെത്തും

ടി20 പരമ്പരയിലെ അവസാന മത്സരങ്ങളിലും ഏകദിന പരമ്പരയിലെ ആദ്യ രണ്ട് കളിയിലും പരിക്കിനെ തുടര്‍ന്ന് മാറിനിന്ന ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ മൂന്നാം ഏകദിനത്തില്‍ കളിച്ചേക്കും. ട്രെന്റ് ബോള്‍ട്ട്, മാറ്റി ഹെന്റി, ലൂക്കി ഫെര്‍ഗൂസന്‍ തുടങ്ങിയവര്‍ക്കും പരിക്കാണ്. പ്രമുഖര്‍ ഇല്ലാതെ ഇറങ്ങിയിട്ടും ഇന്ത്യയ്‌ക്കെതിരെ പരമ്പര നേടാനായതിന്റെ ആത്മവിശ്വാസത്തിലാകും ന്യൂസിലന്‍ഡ് മൂന്നാം കളിക്കിറങ്ങുക.

Story first published: Monday, February 10, 2020, 13:19 [IST]
Other articles published on Feb 10, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X