വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

'എവിടെ, പിച്ച് എവിടെ?' — ഇന്ത്യയ്ക്കായി വീണ്ടും 'പച്ച' കെണിയൊരുക്കി ന്യൂസിലാന്‍ഡ്

ക്രൈസ്റ്റ്ചര്‍ച്ച്: വെല്ലിങ്ടണിലെ തോല്‍വിക്ക് പകരംവീട്ടണം. ജയിക്കണമെന്ന ദൃഢനിശ്ചയം വിരാട് കോലിക്കും കൂട്ടര്‍ക്കുമുണ്ട്. പക്ഷെ ഹാഗ്‌ലി ഓവല്‍ മൈതാനത്ത് കാര്യങ്ങള്‍ എളുപ്പമായിരിക്കില്ല. ആദ്യ ടെസ്റ്റിലേതിന് സമാനമായി പച്ചപ്പ് നിറഞ്ഞ പിച്ചാണ് രണ്ടാം ടെസ്റ്റിലും ഇന്ത്യയെ കാത്തിരിക്കുന്നത്. മത്സരത്തില്‍ ടോസായിരിക്കും നിര്‍ണായകം. ടോസ് ആര് നേടുന്നോ, അവര്‍ ബൗളിങ് തിരഞ്ഞെടുക്കുമെന്ന കാര്യമുറപ്പ്.

Green Pitch Awaits India For The Second Test Vs New Zealand | Oneindia Malayalam
പച്ച പിച്ച്

പിച്ചില്‍ പുല്‍നാമ്പുകള്‍ തഴുകിനില്‍ക്കുന്ന സാഹചര്യത്തില്‍ പേസ് ബൗളര്‍മാര്‍ക്ക് ഒരിക്കല്‍ക്കൂടി തിളങ്ങാം. കഴിഞ്ഞതവണ കിവീസ് ബൗളര്‍മാരുടെ പേസിനും സ്വിങ്ങിനും മുന്‍പിലാണ് ഇന്ത്യ പതറിയത്. ട്രെന്‍ഡ് ബോള്‍ട്ട്, ടിം സോത്തി, കൈലി ജാമിസണ്‍ ത്രയം ഇന്ത്യയുടെ മുന്‍നിര ബാറ്റ്‌സ്മാന്മാരെ നട്ടംതിരിച്ചു. മറുഭാഗത്താകട്ടെ, ന്യൂസിലാന്‍ഡ് ബാറ്റ്‌സ്മാന്മാരെ പിടിച്ചുകെട്ടാന്‍ ജസ്പ്രീത് ബുംറയ്ക്കും മുഹമ്മദ് ഷമിക്കും കഴിഞ്ഞുമില്ല.

അടി വാങ്ങി

വെല്ലിങ്ടണില്‍ ഏഴു ബാറ്റ്‌സ്മാന്മാരുമായാണ് ഇന്ത്യ കളിക്കാനിറങ്ങിയത്. കെയ്ന്‍ വില്യംസണെയും സംഘത്തെയും എറിഞ്ഞുവീഴ്ത്താന്‍ നാലു ബൗളര്‍മാര്‍ മതിയെന്ന് നായകന്‍ കോലി ആത്മവിശ്വാസം പൂണ്ടു. പക്ഷെ സംഭവിച്ചതോ, വെല്ലിങ്ടണില്‍ ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, രവിചന്ദ്രന്‍ അശ്വിന്‍ എന്നിവര്‍ കണക്കിന് അടിവാങ്ങി. ഓവറില്‍ മൂന്നു റണ്‍സിന് മുകളിലാണ് നാലു പേരും പന്തെറിഞ്ഞത്.

നാലു ബൌളർമാർ

ഒരുഘട്ടത്തില്‍ ഏഴിന് 225 റണ്‍സെന്ന നിലയില്‍ പതുങ്ങിപ്പോയ ന്യൂസിലാന്‍ഡിനെ മുഴുവനായി പറഞ്ഞയക്കാന്‍ ഇന്ത്യ പിന്നെയും കാത്തു ഒരുപാട്. ഫലമോ, വാലറ്റത്തെ മൂന്നു വിക്കറ്റുകള്‍ വീണപ്പോഴേക്കും 123 റണ്‍സാണ് ആതിഥേയര്‍ അടിച്ചെടുത്തത്. ക്രൈസ്റ്റ്ചര്‍ച്ചിലും നാലു ബൗളര്‍മാര്‍ മതിയെന്ന് ഇന്ത്യന്‍ നായകന്‍ തീരുമാനിക്കുമോ? കണ്ടറിയാം. എന്തായാലും പച്ചപ്പ് നിറഞ്ഞ പിച്ചില്‍ ബാറ്റുവീശേണ്ടതെങ്ങനെയെന്ന് ടീം ഇന്ത്യ ഇനിയും പഠിക്കണം.

സന്നാഹമത്സരം

നാട്ടിലെ വരണ്ട പിച്ചുകള്‍ പന്തിന്റെ വേഗവും ബൗണ്‍സും കവര്‍ന്നെടുക്കാറ് പതിവാണ്. ഈ സാഹചര്യമല്ല ന്യൂസിലാന്‍ഡില്‍. പേസ് ബൗളര്‍മാരെ പിച്ച് കയ്യയച്ചു സഹായിക്കും. പന്ത് അസാമാന്യ വേഗം കൈവരിക്കും. ഒപ്പം ബൗണ്‍സും. പരമ്പരയ്ക്ക് മുന്‍പ് നടന്ന സന്നാഹമത്സരം കൃത്യമായി വിനിയോഗിച്ചിരുന്നെങ്കിലും ടീം ഇന്ത്യയെ പിച്ച് പ്രതിസന്ധി ഏറെയൊന്നും അലട്ടുമായിരുന്നില്ല.

വിലകൊടുത്തു

നാലുദിന ടെസ്റ്റ് സമനിലയിലേക്ക് നീങ്ങുന്നതുകണ്ട് മത്സരം മതിയാക്കാന്‍ ഇന്ത്യയും ന്യൂസിലാന്‍ഡും തീരുമാനിക്കുകയായിരുന്നു. ഫലം വേണമെന്നുറച്ചല്ല സന്നാഹമത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. ഇക്കാര്യം ഇന്ത്യ മറന്നു. ന്യൂസിലാന്‍ഡിലെ സ്ഥിതിഗതികളുമായി പൊരുത്തപ്പെടാനുള്ള അവസരം ടീം ഇന്ത്യ വേണ്ടെന്നു വെയ്ക്കുകയാണുണ്ടായത്. ആദ്യ ടെസ്റ്റില്‍ കോലിയും കൂട്ടരും ഇതിന് വിലകൊടുക്കേണ്ടിയും വന്നു.

Most Read: അദ്ദേഹത്തിന്റെ കരിയര്‍ അവസാനിച്ചെന്നാണ് കരുതിയത്; ഇന്ത്യന്‍ പേസറെ പുകഴ്ത്തി ഗ്ലെന്‍ മഗ്രാത്ത്

ടെസ്റ്റ് ചാമ്പ്യൻഷിപ്പ്

എന്തായാലും ഹാഗ്‌ലി ഓവല്‍ മൈതാനത്തെ പിച്ച് കാണുമ്പോള്‍ മറ്റൊരു ദുരന്തമാണ് ഇന്ത്യന്‍ ടീമിനെ കാത്തിരിക്കുന്നതെന്ന് ആരാധകര്‍ ആശങ്കപ്പെടുന്നു. ഫെബ്രുവരി 29 മുതല്‍ മാര്‍ച്ച് നാലു വരെയാണ് ന്യൂസിലാന്‍ഡും ഇന്ത്യയും തമ്മിലുള്ള രണ്ടാം ടെസ്റ്റ്. നിലവില്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പട്ടികയില്‍ ടീം ഇന്ത്യയാണ് പ്രഥമ സ്ഥാനത്ത്. 360 പോയിന്റുണ്ട് ഇന്ത്യയ്ക്ക്.

കിവികളുടെ ലക്ഷ്യം പരമ്പര

Most Read: ന്യൂസിലാന്‍ഡിലെ ദയനീയ പ്രകടനം... കോലിയുടെ സിംഹാസനം തെറിച്ചു!! ഒന്നാം റാങ്ക് നഷ്ടം

പട്ടികയില്‍ ന്യൂസിലാന്‍ഡ് അഞ്ചാം സ്ഥാനത്താണ് (120 പോയിന്റ്). ചാമ്പ്യന്‍ഷിപ്പില്‍ രണ്ടാമത്തെ ജയമാണ് ഇന്ത്യയ്ക്ക് എതിരെ കിവികള്‍ കുറിച്ചത്. രണ്ടാം ടെസ്റ്റും ജയിച്ച് 120 പോയിന്റോടെ പരമ്പര സ്വന്തമാക്കുകയാണ് ന്യൂസിലാന്‍ഡിന്റെ ലക്ഷ്യം.

Story first published: Thursday, February 27, 2020, 11:43 [IST]
Other articles published on Feb 27, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X