ജഡേജയും രോഹിതും അശ്വിനും കലക്കി... കാണ്‍പൂരില്‍ ഇന്ത്യ കൂറ്റന്‍ വിജയത്തിലേക്ക്!
കാണ്‍പൂര്‍: ന്യൂസിലന്‍ഡിനെതിരായ ഒന്നാം ടെസ്റ്റില്‍ ഇന്ത്യ കൂറ്റന്‍ വിജയത്തിലേക്ക്. അഞ്ഞൂറാം ടെസ്റ്റ് കളിക്കുന്ന ഇന്ത്യ രണ്ടാമിന്നിംഗ്‌സിലെ ബാറ്റിംഗിന്റെയും ബൗളിംഗിന്റെയും പിന്‍ബലത്തിലാണ് ജയം ഉറപ്പിച്ചത്. രണ്ടാം ഇന്നിംഗ്‌സില്‍ അഞ്ച് വിക്കറ്റിന് 377 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്ത ഇന്ത്യ പിന്നാലെ ന്യൂസിലന്‍ഡിന്റെ മുന്‍നിരയെ തകര്‍ത്തെറിയുകയും ചെയ്തു.

അശ്വിനാണ് താരം
ടെസ്റ്റില്‍ വേഗത്തില്‍ 200 റണ്‍സെടുക്കുന്ന രണ്ടാമത്തെ ബൗളര്‍ എന്ന റെക്കോര്‍ഡാണ് അശ്വിന്‍ സ്വന്തമാക്കിയത്. ന്യൂസിലന്‍ഡിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ വീണ നാലില്‍ മൂന്ന് വിക്കറ്റുകളും അശ്വിന്‍ സ്വന്തം പേരിലാക്കിക്കഴിഞ്ഞു.

സര്‍ ജഡേജ പിന്നാലെ
വെറും 58 പന്തില്‍ മൂന്ന് ഫോറും രണ്ട് സിക്‌സും പറത്തി അര്‍ധസെഞ്ചുറി തികച്ച രവീന്ദ്ര ജഡേജയും ഇന്ത്യയ്ക്ക് വേണ്ടി തിളങ്ങി. നേരത്തെ അഞ്ച് വിക്കറ്റ് വീഴ്ത്തിയ ജഡേജ ഒന്നാം ഇന്നിംഗ്‌സില്‍ 42 റണ്‍സും അടിച്ചിരുന്നു.

രോഹിതിന് ഫിഫ്റ്റി
ഒന്നാം ഇന്നിംഗ്‌സില്‍ കൈവിട്ടുപോയ അര്‍ധസെഞ്ചുറി രോഹിത് ശര്‍മ രണ്ടാം ഇന്നിംഗ്‌സില്‍ സ്വന്തമാക്കി. 93 പന്തിലായിരുന്നു രോഹിത് 8 ബൗണ്ടറികള്‍ സഹിതം 68 റണ്‍സെടുത്ത് പുറത്താകാതെ നിന്നത്.

വീണ്ടും പൂജാര
തുടര്‍ച്ചയായ രണ്ടാം അര്‍ധസെഞ്ചുറിയോടെ ചേതേശ്വര്‍ പൂജാര വീണ്ടും ഇന്ത്യയുടെ താരമായി. 152 പന്തിലായിരുന്നു പൂജാരയുടെ 78 റണ്‍സ്. പൂജാരയാണ് ഇന്ത്യന്‍ ഇന്നിംഗ്‌സിലെ ടോപ് സ്‌കോറര്‍.

വിജയ് തിളങ്ങി
ഒന്നാം ഇന്നിംഗ്‌സിലെ പോലെ തന്നെ ഓപ്പണര്‍ വിജയ് രണ്ടാം ഇന്നിംഗ്‌സിലും ഫിഫ്റ്റിയടിച്ചു. 170 പന്തിലാണ് വിജയ് 76 റണ്‍സടിച്ചത്.

കോലി പരാജയം
ക്യാപ്റ്റന്‍ വിരാട് കോലി തുടര്‍ച്ചയായ രണ്ടാം ഇന്നിംഗ്‌സിലും പരാജയമായി. ഒന്നാം ഇന്നിംഗ്‌സില്‍ 9 റണ്‍സിന് പുറത്തായ കോലി രണ്ടാം ഇന്നിംഗ്‌സില്‍ 18 റണ്‍സാണ് അടിച്ചത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications