Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യന്‍ സ്പിന്നര്‍മാര്‍ തിരിച്ചടിച്ചു, ന്യൂസിലന്‍ഡിന്റെ 5 വിക്കറ്റ് പോയി.. ലീഡ് 100ല്‍ താഴെ!

ന്യൂസിലന്‍ഡിനെതിരായ ഒന്നാം ടെസ്റ്റില്‍ ഇന്ത്യന്‍ സ്പിന്നര്‍മാര്‍ തിരിച്ചടിക്കുന്നു. രണ്ടാം ദിവസം നിരാശപ്പെടുത്തിയ അശ്വിനും ജഡേജയും മൂന്നാം ദിവസം തുടക്കത്തിലേ വിക്കറ്റുകള്‍ വീഴ്ത്തി. കാണ്‍പൂര്‍ ടെസ്റ്റിലെ ലൈവ് കാഴ്ചകളിലേക്ക്..

ജഡേജയ്ക്ക് 5 വിക്കറ്റ്

ജഡേജയ്ക്ക് 5 വിക്കറ്റ്

34 ഓവറില്‍ 73 റണ്‍സിന് 5 വിക്കറ്റ് വീഴ്ത്തിയ സര്‍ ജഡേജയാണ് ന്യൂസിലന്‍ഡിനെ തകര്‍ത്തത്. നേരത്തെ 42 റണ്‍സും ജഡേജ അടിച്ചിരുന്നു.

അശ്വിനും പിന്നാലെ

അശ്വിനും പിന്നാലെ

4 വിക്കറ്റോടെ ഓഫ് സ്പിന്നര്‍ അശ്വിനും തിളങ്ങി. 30 ഓവര്‍ പന്തെറിഞ്ഞ അശ്വിന്‍ 93 റണ്‍സ് വിട്ടുകൊടുത്തു. അശ്വിന്‍ 40 റണ്‍സാണ് അടിച്ചത്.

ന്യൂസിലന്‍ഡ് തകര്‍ന്നു

ന്യൂസിലന്‍ഡ് തകര്‍ന്നു

അഞ്ചിന് 255 എന്ന നിലയില്‍ നിന്നാണ് ന്യൂസിലന്‍ഡ് 262 റണ്‍സിന് ഓളൗട്ടായത്. അവസാനത്തെ 5 വിക്കറ്റുകള്‍ വെറും 6 റണ്‍സിന് വീണു.

ക്യാപ്റ്റന്റെ ഇന്നിംഗ്‌സ്

ക്യാപ്റ്റന്റെ ഇന്നിംഗ്‌സ്

137 പന്തില്‍ 7 ഫോറുകള്‍ സഹിതം 75 റണ്‍സെടുത്ത ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ വില്യംസനാണ് ഇന്ത്യയെ ഫലപ്രദമായി ചെറുത്തുനിന്നത്. എന്നാല്‍ അശ്വിന്റെ പന്തില്‍ വില്യംസന്‍ ബൗള്‍ഡായത് സന്ദര്‍ശകര്‍ക്ക് തിരിച്ചടിയായി.

ലാത്തം പിടിച്ചുനിന്നു

ലാത്തം പിടിച്ചുനിന്നു

58 റണ്‍സുമായി ഓപ്പണര്‍ ലാത്തമാണ് വില്യംസന് പിന്തുണ നല്‍കിയത്. 151 പന്തുകള്‍ ക്ഷമയോടെ കളിച്ചാണ് ലാത്തം അര്‍ധസെഞ്ചുറിയിലെത്തിയത്.

ടെയ്‌ലര്‍ പൂജ്യന്‍

ടെയ്‌ലര്‍ പൂജ്യന്‍

ലാത്തം പുറത്തായതിന് പിന്നാലെ ക്രീസിലെത്തിയ വെറ്ററന്‍ താരം റോസ് ടെയ്‌ലര്‍ പൂജ്യത്തിന് പുറത്തായി. വിക്കറ്റ് ജഡേജയ്ക്ക്.

റോഞ്ചി പിടിച്ചുനിന്നു

റോഞ്ചി പിടിച്ചുനിന്നു

വിക്കറ്റ് കീപ്പര്‍ ലൂക്ക് റോഞ്ചി 38 റണ്‍സോടെ പിടിച്ചുനിന്നെങ്കിലും വലിയ ഭീഷണിയുയര്‍ത്താനായില്ല. വിക്കറ്റ് വീണ്ടും ജഡേജയ്ക്ക് തന്നെ.

സ്പിന്‍ ദ്വയം

സ്പിന്‍ ദ്വയം

മൂന്നാം ദിവസം കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തി കീവിസിനെ പ്രതിരോധത്തിലാക്കിയത് സ്പിന്‍ ദ്വയമായ ജഡേജയും അശ്വിനും ചേര്‍ന്നാണ്.

Story first published: Saturday, September 24, 2016, 13:18 [IST]
Other articles published on Sep 24, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+