വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: സന്നാഹം സൂപ്പറാക്കാന്‍ ഇന്ത്യ, എതിരാളി ലെസ്റ്റര്‍ഷെയര്‍- പ്രിവ്യു, സാധ്യതാ ടീം

24 മുതലാണ് മല്‍സരം

ലെസ്റ്റര്‍: സൗത്താഫ്രിക്കന്‍ ദൗത്യത്തിനു ശേഷം ടീം ഇന്ത്യ മറ്റൊരു ശക്തരായ എതിരാളികളായ ഇംഗ്ലണ്ടുമാ യി കച്ചമുറുക്കാന്‍ തയ്യാറെടുക്കുകയാണ്. ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കു കീഴില്‍ ഇന്ത്യന്‍ സംഘം ഇംഗ്ലണ്ടിലെത്തി പരിശീലനം ആരംഭിച്ചുകഴിഞ്ഞു. ദൈര്‍ഘ്യമേറിയ പര്യടനത്തിനു മുമ്പ് രണ്ടു സന്നാഹ മല്‍സരങ്ങള്‍ ഇംഗ്ലണ്ടില്‍ ഇന്ത്യ കളിക്കുന്നുണ്ട്. ആദ്യത്തേത് ചതുര്‍ദിന മല്‍സരമാണെങ്കില്‍ രണ്ടാമത്തേത് ടി20യാണ്.

ക്രിക്കറ്റ് താരങ്ങള്‍ ചൂയിങ് ഗം ചവക്കുന്നതെന്തിന്?, വെറുതെയല്ല, ഏഴ് കാരണങ്ങള്‍ ഇതാക്രിക്കറ്റ് താരങ്ങള്‍ ചൂയിങ് ഗം ചവക്കുന്നതെന്തിന്?, വെറുതെയല്ല, ഏഴ് കാരണങ്ങള്‍ ഇതാ

വെള്ളിയാഴ്ചയാണ് ലെസ്റ്റര്‍ഷെയറുമായുള്ള ചതുര്‍ദിന മല്‍സരത്തത്തിനു തുടക്കമാവുന്നത്. നിലവില്‍ മല്‍സരത്തിനായി ഇന്ത്യന്‍ സംഘം ലെസ്റ്ററിലെത്തിക്കഴിഞ്ഞു. ജൂലൈ ഒന്നിനാരംഭിക്കുന്ന ടെസ്റ്റിനു മുമ്പ് ഇന്ത്യക്കു തങ്ങളുടെ ശക്തിയും ദൗര്‍ബല്യവും തിരിച്ചറിയാനുള്ള ഏക അവസരമായിരിക്കും ഇത്.

1

വെള്ളിയാഴ്ച ഇന്ത്യന്‍ സമയം വൈകീട്ട് 3.30നാണ് ഇന്ത്യയും ലെസ്റ്റര്‍ഷെയറും തമ്മിലുള്ള സന്നാഹ മല്‍സരത്തിനു തുടക്കമാവുന്നത്. ക്രിക്കറ്റ് പ്രേമികള്‍ക്കു ഈ മല്‍സരം പക്ഷെ തദ്‌സമയം കാണാന്‍ സാധിക്കില്ല. കാരണം ടെലിവിഷനിലോ മറ്റു ഒടിടി പ്ലാറ്റ്‌ഫോമുകളിലോ മല്‍സരം തദ്‌സമയം സംപ്രേക്ഷണം ചെയ്യുന്നില്ല.
എന്നാല്‍ മല്‍സരത്തിന്റെ തദ്‌സമയ സ്‌കോര്‍ ബിസിസിഐ, ലെസ്റ്റര്‍ഷെയര്‍ എന്നിവയുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്റിലുകളിലൂടെ ലഭ്യമാവും.

2

ടെസ്റ്റിനു മുമ്പുള്ള ഏക അവസരമായതിനാല്‍ തന്നെ ഏറ്റവും ശക്തമായ ടീമിനെ തന്നെയായിരിക്കും ലെസ്റ്റര്‍ഷെയറിനെതിരേ ഇന്ത്യ ഇറക്കുകയെന്നാണ് സൂചന. ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കു കീഴില്‍ പ്രധാന താരങ്ങളെല്ലാം തന്നെ സന്നാഹത്തില്‍ ഇന്ത്യക്കു വേണ്ടി അണിനിരക്കും.
വൈസ് ക്യാപ്റ്റന്‍ കെഎല്‍ രാഹുലിന്റെ സേവനം ഇംഗ്ലണ്ടില്‍ ഇന്ത്യക്കു ലഭിക്കില്ല. പരിക്കു കാരണം പര്യടനത്തില്‍ നിന്നും അദ്ദേഹം പിന്‍മാറിയിരിക്കുകയാണ്. രാഹുലിന്റെ അഭാവത്തില്‍ രോഹിത്തിന്റെ ഓപ്പണിങ് പങ്കാളിയാവുക ശുഭ്മാന്‍ ഗില്ലായിരിക്കും.

അക്രമിനെ നേരിടാന്‍ ഭയന്നു, സച്ചിന്‍ കൂട്ടാക്കിയില്ല!- പിന്നെ സംഭവിച്ചത് വന്‍ ട്വിസ്റ്റെന്ന് വീരു

3

കഴിഞ്ഞ ഐപിഎല്ലില്‍ ബാറ്റിങില്‍ നിരാശപ്പെടുത്തിയ രോഹിത് ശര്‍മയ്ക്കും മുന്‍ നായകന്‍ വിരാട് കോലിക്കും ഫോം വീണ്ടെടുക്കാന്‍ ലഭിക്കുന്ന അവസരം കൂടിയായിരിക്കും സന്നാഹ മല്‍സരം. ഇവരെക്കൂടാതെ മോശം ഫോമിലൂടെ കടന്നുപോവുന്ന റിഷഭ് പന്ത്, രവീന്ദ്ര ജഡേജ തുടങ്ങിയവരും സന്നാഹത്തില്‍ തിളങ്ങുമെന്ന പ്രതീക്ഷയിലാണ് ടീം മാനേജ്‌മെന്റ്.
കൊവിഡ് പിടിപെട്ടതിനെ തുടര്‍ന്നു ഇന്ത്യയില്‍ തന്നെ തുടരുന്ന ആര്‍ അശ്വിനു സന്നാഹ മല്‍സരം നഷ്ടമാവും. എങ്കിലും ആദ്യ ടെസ്റ്റില്‍ അദ്ദേഹത്തിനു കളിക്കാനാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

അതേസമയം, സന്നാഹ മല്‍സരത്തിനുള്ള ലെസ്റ്റര്‍ഷെയര്‍ ടീമിനെ ഇനിയും പ്രഖ്യാപിച്ചിട്ടില്ല.

ഓപ്പണറായത് ഗാംഗുലിയുടെ ഒരൊറ്റ ഉറപ്പില്‍ മാത്രം! എന്തെന്നു വെളിപ്പെടുത്തി വീരു

ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീം

ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീം

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, ഹനുമ വിഹാരി, ചേതേശ്വര്‍ പുജാര, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), കെ എസ് ഭരത് (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, ശര്‍ദുല്‍ ഠാക്കൂര്‍, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, പ്രസിദ്ധ് കൃഷ്ണ.

Story first published: Tuesday, June 21, 2022, 19:27 [IST]
Other articles published on Jun 21, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X