Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സന്നാഹ മല്‍സരം സമനിലയില്‍... ആശ്വസിക്കാന്‍ വകയില്ലാതെ ഇന്ത്യ

ചെംസ്‌ഫോര്‍ഡ്: ആഗസ്ത് ഒന്നിന് ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കു മുന്നോടിയായുള്ള ഇന്ത്യയുടെ ഏക ത്രിദിന സന്നാഹ മല്‍സരം സമനിലയില്‍. എസെക്‌സിനെതിരേയാണ് ഇന്ത്യ സമനില വഴങ്ങിയത്.

ഒന്നാമിന്നിങ്‌സില്‍ ഇന്ത്യ 396ന് പുറത്തായപ്പോള്‍ മറുപടിയില്‍ എസെക്‌സ് എട്ട് വിക്കറ്റിന് 359 റണ്‍സെടുത്ത് ഡിക്ലയേര്‍ഡ് ചെയ്തു. തുടര്‍ന്ന് രണ്ടാമിന്നിങ്‌സ് ബാറ്റിങാരംഭിച്ച ഇന്ത്യ രണ്ടിന് 89 റണ്‍സില്‍ നില്‍ക്കേ മഴയെത്തുകയായിരുന്നു. മൂന്നാം ദിനത്തിലെ അവസാന സെഷനിലാണ് മഴയെത്തിയത്. ഇതേ തുടര്‍ന്ന് മല്‍സരം നേരത്തെ അവസാനിപ്പിക്കുകയും സമനില പാലിക്കുകയും ചെയ്യുകയായിരുന്നു.

ബൗളിങില്‍ പ്രതീക്ഷ നല്‍കി ഉമേഷും ഇശാന്തും

ബൗളിങില്‍ പ്രതീക്ഷ നല്‍കി ഉമേഷും ഇശാന്തും

എസെക്‌സിനെതിരേ ഇന്ത്യന്‍ ബൗളിങ് നിരയില്‍ പേസര്‍മാരായ ഉമേഷ് യാദവിനും ഇശാന്ത് ശര്‍മയ്ക്കും മാത്രമാണ് മികച്ചു നില്‍ക്കാനായത്. ഇരുവരും ചേര്‍ന്ന് ഏഴ് വിക്കറ്റുകളാണ് പിഴുതത്.

18 ഓവറില്‍ 35 റണ്‍സ് വിട്ടുകൊടുത്ത് ഉമേഷ് നാല് വിക്കറ്റുകള്‍ വീഴ്ത്തുകയായിരുന്നു. 19 ഓവറില്‍ 59 റണ്‍സ് വിട്ടുകൊടുത്തായിരുന്നു ഇശാന്തിന്റെ മൂന്ന് വിക്കറ്റ് പ്രകടനം. ഷാര്‍ദുല്‍ താക്കൂര്‍ ഒരു വിക്കറ്റ് നേടി.

എസെക്‌സിന്റെ ചെറുത്ത് നില്‍പ്പ്

എസെക്‌സിന്റെ ചെറുത്ത് നില്‍പ്പ്

എസെക്‌സിനു വേണ്ടി മൂന്ന് താരങ്ങളാണ് അര്‍ധസെഞ്ച്വറിയുമായി തിളങ്ങിയത്. 123 പന്തില്‍ 13 ബൗണ്ടറിയും ഒരു സിക്‌സറും ഉള്‍പ്പെടെ 75 റണ്‍സെടുത്ത പോള്‍ വാള്‍ട്ടറാണ് എസെക്‌സിന്റെ ടോപ്‌സ്‌കോറര്‍. മിഖായേല്‍ കെയ്ല്‍ പെപ്പറും (68) ക്യാപ്റ്റന്‍ ടോം വെസ്റ്റ്‌ലിയും (57) അര്‍ധസെഞ്ച്വറികളുമായി എസെക്‌സ് ഇന്നിങ്‌സിന് കരുത്തേകി. 42 റണ്‍സെടുുത്ത ജെയിംസ് ഫോസ്റ്ററാണ് എസെക്‌സിന്റെ മറ്റൊരു പ്രധാന സ്‌കോറര്‍.

നിരാശപ്പെടുത്തി ധവാനും പുജാരയും

നിരാശപ്പെടുത്തി ധവാനും പുജാരയും

ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്കു മുന്നോടിയായി ഇന്ത്യ ശ്രദ്ധിക്കേണ്ടത് ശിഖര്‍ ധവാന്റേയും ചേതേശ്വര്‍ പുജാരയുടെയും പ്രകടനത്തിലാണ്. ഓപ്പണറായ ധവാന് തുടര്‍ച്ചയായ രണ്ടാമിന്നിങ്‌സിലും അക്കൗണ്ട് തുറക്കാന്‍ പോലുമായില്ല. ഈ മോശം പ്രകടനം മറന്ന് ശക്തമായ തിരിച്ചുവരവ് ധവാന്‍ നടത്താന്‍ പരിശ്രമിക്കേണ്ടതുണ്ട്.

ധവാനു പുറമേ ടെസ്റ്റില്‍ ഇന്ത്യ പ്രധാനമായും ആശ്രയിക്കുന്ന താരമാണ് ചേതേശ്വര്‍ പുജാര. എന്നാല്‍, എസെക്‌സിനെതിരായ മല്‍സരത്തില്‍ പുജാര നിരാശപെടുത്തുന്ന പ്രകടനമാണ് കാഴ്ചവച്ചത്.

ഒന്നാമിന്നിങ്‌സില്‍ ഒരു റണ്‍സ് മാത്രമെടുത്ത പുജാര രണ്ടാമിന്നിങ്‌സില്‍ 23 റണ്‍സെടുത്ത് മടങ്ങുകയായിരുന്നു. തങ്ങളുടെ പോരായ്മ പരിഹരിക്കാനുള്ള അവസരമായി ധവാനും പുജാരയും ഈ സന്നാഹ മല്‍സരത്തെ കണ്ടാല്‍ ഇന്ത്യക്ക് അത് മുതല്‍കുട്ടായി മാറും. അല്ലെങ്കില്‍ ഇന്ത്യക്ക് ഇംഗ്ലീഷ് ടെസ്റ്റില്‍ അത് തലവേദനയാവും. രണ്ടാമിന്നിങ്‌സില്‍ ലോകേഷ് രാഹുലും (36*) അജിന്‍ക്യ രഹാനെയും (19*) പുറത്താവാതെ നിന്നു.

Story first published: Saturday, July 28, 2018, 10:49 [IST]
Other articles published on Jul 28, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+