Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വനിതാ ടി20 ലോകകപ്പ് സെമിയില്‍ ഇന്ത്യ ഇംഗ്ലണ്ടിനെതിരെ ഇറങ്ങുന്നു; ഈ കളിക്കാരില്‍ പ്രതീക്ഷ

മെല്‍ബണ്‍: ഐസിസി വനിതാ ടി20 ലോകകപ്പ് സെമി ഫൈനലില്‍ ഇന്ത്യയും ഇംഗ്ലണ്ടും ഏറ്റുമുട്ടാനിറങ്ങുന്നു. ഇന്ത്യന്‍സമയം വ്യാഴാഴ്ച രാവിലെ 9.30നാണ് മത്സരം. ഗ്രൂപ്പ് ഘട്ടത്തില്‍ നാല് മത്സരങ്ങളും ജയിച്ചാണ് ഇന്ത്യ സെമിയില്‍ കളിക്കാനിറങ്ങുന്നത്. ഗ്രൂപ്പ് ബിയില്‍ ഒരു മത്സരം തോറ്റ ഇംഗ്ലണ്ട് രണ്ടാം സ്ഥാനക്കാരായും സെമിയിലെത്തി. കരുത്തില്‍ ഇംഗ്ലണ്ടാണ് മുന്നിലെങ്കിലും നിലവിലെ ഫോമില്‍ ഇന്ത്യയും പ്രതീക്ഷയിലാണ്.

കളിക്കാരുടെ ഓള്‍റൗണ്ട് മികവിലാണ് ഇന്ത്യ നാലു മത്സരങ്ങളും ജയിച്ചുകയറിയത്. ബാറ്റിങ്ങില്‍ ഷെഫാലി വര്‍മയുടെ ഫോം പ്രതീക്ഷ നല്‍കുന്നു. നാല് കളികളിലും ഷെഫാലി ഇന്ത്യന്‍ ഇന്നിങ്‌സില്‍ നെടുംതൂണായി. ബൗളിങ്ങില്‍ പൂനം യാദവും ശിഖ പാണ്ഡെയും രാധാ യാദവും തിളങ്ങുമെന്നാണ് പ്രതീക്ഷ. കുറഞ്ഞ സ്‌കോര്‍ പ്രതിരോധിക്കാന്‍ കഴിയുന്നത് ഇന്ത്യയ്ക്ക് നേട്ടമാകും. എന്നാല്‍, ബാറ്റിങ്ങില്‍ സ്മൃതി മന്ദാന, ജമീമ റോഡ്രിഗസ്, ഹര്‍മന്‍പപ്രീത് കൗര്‍ എന്നിവരുടെ ഫോമില്ലായ്മ ഇന്ത്യയ്ക്ക് ആശങ്കയുണ്ടാക്കുന്നതാണ്.

indian-womens-cricket

ടി20 ലോകകപ്പില്‍ ഇന്ത്യയ്ക്ക് എന്നും ഭീഷണിയായിട്ടുള്ള ടീമാണ് ഇംഗ്ലണ്ട്. 2009 ലോകകപ്പിലും 2012, 2014 ലോകകപ്പിലും ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യ ഇംഗ്ലണ്ടിനോട് തോറ്റു. 2018ലെ സെമിയിലും ഇന്ത്യ ഇംഗ്ലണ്ടിനോട് പരാജയപ്പെട്ടു. അടുത്തിടെ സമാപിച്ച ത്രിരാഷ്ട്ര ടി20യില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിക്കാനായതാണ് ഇന്ത്യയുടെ ആശ്വാസം. ഗ്രൂപ്പ് ഘട്ടത്തില്‍ 202 റണ്‍സടിച്ച ഇംഗ്ലണ്ടിന്റെ നതാലി ഇന്ത്യയ്ക്ക് ഭീഷണിയാകും. സെമിയില്‍ ഇംഗ്ലണ്ടിനെ മറികടക്കാനായില്‍ അത് മധുരമായ പകരംവീട്ടല്‍ കൂടയാകും.

Story first published: Wednesday, March 4, 2020, 16:52 [IST]
Other articles published on Mar 4, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+