വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇംഗ്ലണ്ടിനെ തരിപ്പണമാക്കി ഇന്ത്യന്‍ വനിതകളുടെ കുതിപ്പ്; വമ്പന്‍ ജയം

മുംബൈ: വനിതാ ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീം ഇംഗ്ലണ്ടിനെതിരെ വമ്പന്‍ ജയം സ്വന്തമാക്കി. ഇന്ത്യയുയര്‍ത്തിയ 202 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 136 റണ്‍സിന് എല്ലാവരും പുറത്തായി. 66 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. ഇതോടെ ഏകദിന പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് മുന്നിലെത്തി. പരമ്പരയിലെ രണ്ടാം മത്സരം തിങ്കളാഴ്ച നടക്കും.

women

മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മികച്ച തുടക്കം ലഭിച്ച ഇന്ത്യയ്ക്ക് അത് മുതലെടുക്കാനായില്ല. ഓപ്പണര്‍മാരായ ജമീമ റോഡ്രിഗസ് 48ഉം സ്മൃതി മന്ദാന 24ഉം റണ്‍സ് നേടി. മിതാലി രാജ്(44), താനിയ ഭാട്ടിയ(25), ജുലന്‍ ഗോസ്വാമി(30) എന്നിവര്‍ മാത്രമാണ് കാര്യമായി സ്‌കോര്‍ ചെയ്തത്. ഇംഗ്ലണ്ടിനായി ജോര്‍ജിയ എല്‍വിസ് 3 വിക്കറ്റ് വീഴ്ത്തി. അന്യ, നതാലി സ്‌കൈവര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും സ്വന്തമാക്കി.

നാലാംനമ്പറില്‍ ആര്? ധോണിയും കോലിയും വേണ്ട!! ലക്ഷ്മണിന്റെ വോട്ട് ഈ താരത്തിന്... നാലാംനമ്പറില്‍ ആര്? ധോണിയും കോലിയും വേണ്ട!! ലക്ഷ്മണിന്റെ വോട്ട് ഈ താരത്തിന്...

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിനായി രണ്ടു താരങ്ങള്‍ മാത്രമാണ് പൊരുതിയത്. ഹീത്തര്‍ നൈറ്റ് 39ഉം നതാലി സ്‌കൈവര്‍ 44ഉം റണ്‍സ് നേടിയപ്പോള്‍ മറ്റു കളിക്കാര്‍ പരാജയപ്പെട്ടു. നാല് വിക്കറ്റ് വീഴ്ത്തിയ ഏക്ത ബിഷ്ത് ആണ് മത്സരം ഇന്ത്യയുടെ വരുതിയിലാക്കിയത്. ശിഖ പാണ്ഡെ, ദീപ്തി ശര്‍മ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. ഏക്ത ബിഷ്ത് ആണ് കളിയിലെ താരം.

Story first published: Friday, February 22, 2019, 17:39 [IST]
Other articles published on Feb 22, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X