ഇംഗ്ലണ്ടിനോട് വീണ്ടും തോറ്റ് ഇന്ത്യന്‍ വനിതകള്‍; പരമ്പര നഷ്ടം
ഗുവഹത്തി: ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിലും ഇന്ത്യന്‍ വനിതകള്‍ക്ക് തോല്‍വി. ഇതോടെ മൂന്നു മത്സര പരമ്പര ഇംഗ്ലണ്ട് 2-0ത്തിന് സ്വന്തമാക്കി. നിര്‍ണായകമായ രണ്ടാം മത്സരത്തില്‍ സന്ദര്‍ശകര്‍ 5 വിക്കറ്റിനാണ് ജയിച്ചത്. ആദ്യ ബാറ്റ് ചെയ്ത ഇന്ത്യ 8 വിക്കറ്റ് നഷ്ടത്തില്‍ 111 റണ്‍സെടുത്തപ്പോള്‍ ഇംഗ്ലണ്ട് 5 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.

മോശം ബാറ്റിങ് പ്രകടനമാണ് ഇന്ത്യയ്ക്ക് ഒരിക്കല്‍ക്കൂടി വിനയായത്. ഇംഗ്ലണ്ട് ബൗളര്‍മാര്‍ക്കുമുന്നില്‍ ഇന്ത്യ ബാറ്റിങ് ബാലപാഠം മറന്നു. 20 റണ്‍സെടുത്ത മിതാലി രാജ് ആണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ദീപ്തി ശര്‍മ(18), ഭാരതി ഫുല്‍മാലി(18), ഹര്‍ലീന്‍ ഡിയോള്‍(14), സ്മൃതി മന്ദാന(12) എന്നിവരാണ് മറ്റ് സ്‌കോറര്‍മാര്‍. ഇംഗ്ലണ്ടിനായി കാതറീന്‍ ബ്രണ്ട് 3 വിക്കറ്റ് നേടിയപ്പോള്‍ ലിന്‍സി സ്മിത്ത് രണ്ട് വിക്കറ്റും സ്വന്തമാക്കി.
കുറഞ്ഞ ലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ടിനും ബാറ്റിങ് എളുപ്പമായിരുന്നില്ല. 64 റണ്‍സെടുത്ത ഡാനിയേല വ്യാറ്റ് ആണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. ലോറന്‍ വിന്‍ഫീല്‍ഡ് 29 റണ്‍സെടുത്തു. ഇന്ത്യയ്ക്കായി ഏക്ത ബിഷ്ത് 2 വിക്കറ്റ് വീഴ്ത്തി. ഏകദിന പരമ്പരയിലെ തോല്‍വിക്ക് മധുരമായി പകരം വീട്ടാന്‍ ടി20 പരമ്പരയിലെ പ്രകടനത്തോടെ ഇംഗ്ലണ്ടിന് കഴിഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications