വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

INDvENG: രണ്ടോവര്‍ വൈകിയതിന് രണ്ടു പോയിന്റ് നഷ്ടം!- നിരാശനെന്നു കോലി

കുറഞ്ഞ ഓവര്‍ നിരക്ക് കാരണം ഇരുടീമിനും പോയിന്റ് നഷ്ടമായി

1

ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ നോട്ടിങ്ഹാമില്‍ നടന്ന ആദ്യ ടെസ്റ്റ് സമനിലയില്‍ കലാശിച്ചിരുന്നു. ഈ മല്‍സരത്തിലെ കുറഞ്ഞ ഓവര്‍ ഓവര്‍ നിരക്കിനെ തുടര്‍ന്നു ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഇരുടീമുകളുടെയും രണ്ടു പോയിന്റ് വീതം വെട്ടിക്കുറച്ചിരുന്നു. ഇതില്‍ നിരാശ പ്രകടിപ്പിച്ചിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലി. ഇനിയുള്ള ടെസ്റ്റുകളില്‍ ഇത്തരമൊരു അബദ്ധം സംഭവിക്കാതെ നോക്കേണ്ടതുണ്ടെന്നു അദ്ദേഹം പറഞ്ഞു. വ്യാഴാഴ്ച ലോര്‍ഡ്‌സില്‍ ആരംഭിക്കാനിരിക്കുന്ന രണ്ടാം ടെസ്റ്റിനു മുന്നോടിയായി സംസാരിക്കുകയായിരുന്നു കോലി.

മാച്ച് റഫറി ക്രിസ് ബ്രോഡ് കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ ഇരുടീമുകള്‍ക്കും മാച്ച് ഫീയുടെ 40 ശതമാനം പിഴ ചുമത്തിയിരുന്നു. ഇതു കൂടാാതെയാണ് ഇരുടീമുകള്‍ക്കും രണ്ടു പോയിന്റ് കൂടി നഷ്ടമായത്. പേസ് ബൗളിങിനു പ്രാധാന്യം നല്‍കിയുള്ള ടീമിനെയാണ് ഇന്ത്യയും ഇംഗ്ലണ്ടും ഒന്നാം ടെസ്റ്റില്‍ ഇറക്കിയത്. ഇതു ഓവര്‍ നിരക്ക് കുറയാന്‍ പ്രധാനപ്പെട്ട ഒരു കാരണമായി മാറുകയും ചെയ്തു.

സച്ചിനെ ഞാന്‍ എടുത്തുയര്‍ത്തി, പക്ഷെ നിലത്തു വീണു!- ഭയപ്പെട്ട സംഭവത്തെക്കുറിച്ച് അക്തര്‍സച്ചിനെ ഞാന്‍ എടുത്തുയര്‍ത്തി, പക്ഷെ നിലത്തു വീണു!- ഭയപ്പെട്ട സംഭവത്തെക്കുറിച്ച് അക്തര്‍

IND vs ENG: ഇന്ത്യക്ക് മികച്ച സ്പിന്നറെ വേണമെങ്കില്‍ ജഡേജയേക്കാള്‍ കേമന്‍ അശ്വിനാണ്- സല്‍മാന്‍ ബട്ട്IND vs ENG: ഇന്ത്യക്ക് മികച്ച സ്പിന്നറെ വേണമെങ്കില്‍ ജഡേജയേക്കാള്‍ കേമന്‍ അശ്വിനാണ്- സല്‍മാന്‍ ബട്ട്

രണ്ടു വിലപ്പെട്ട പോയിന്റ് നഷ്ടമായതില്‍ ഞങ്ങള്‍ സന്തുഷ്ടരല്ല. വെറും രണ്ടോവറുകള്‍ മാത്രമായിരുന്നു മല്‍സരത്തില്‍ വൈകിയത്. പക്ഷെ ഇങ്ങനെയാണ് അതു കൊണ്ട് സംഭവിക്കുക. ഞങ്ങള്‍ക്കു ഇനി ഇതു ശ്രദ്ധിക്കേണ്ടതുണ്ടെന്നും കോലി വ്യക്തമാക്കി. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഇത്തരത്തില്‍ പോയിന്റ് നഷ്ടമാവുന്നത് ടീമുകളെ പിന്നീട് സാരമായി ബാധിച്ചേക്കും.

2

കഴിഞ്ഞ സീസണിലെ പ്രഥമ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഇത്തരമൊരു അബദ്ധത്തിന്റെ പേരില്‍ ഓസ്‌ട്രേലിയക്കു വലിയ വില നല്‍കേണ്ടി വന്നിരുന്നു. 2020 ഡിസംബര്‍ 26ന് മെല്‍ബണില്‍ നടന്ന ബോക്‌സിങ് ഡേ ടെസ്റ്റില്‍ കുറഞ്ഞ ഓവര്‍ നിരക്ക് കാരണം നാലു പോയിന്റാണ് ഓസീസിനു നഷ്ടമായത്. ഇതു പിന്നീട് അവരുടെ ഫൈനല്‍ പ്രവേശനത്തെ പോലും ബാധിച്ചിരുന്നു. ഫൈനലിലെത്താന്‍ സാധിക്കാതെയാണ് ഓസീസ് പുറത്തായത്. സമാനമായൊരു തിരിച്ചടി തങ്ങള്‍ക്കും ഇത്തവണ നേരിടുമോയെന്ന ആശങ്കയിലാണ് ഇന്ത്യയും ഇംഗ്ലണ്ടും. പരമ്പരയിലെ വരാനിരിക്കുന്ന മല്‍സരങ്ങളില്‍ അതുകൊണ്ടു തന്നെ നിശ്ചിത സമയത്ത് ഓവറുകള്‍ പൂര്‍ത്തിയാക്കാന്‍ ഇരുടീമുകളും ശ്രദ്ധിക്കേണ്ടതുണ്ട്.

ഇന്ത്യ ജയിക്കേണ്ടിയിരുന്ന ടെസ്റ്റ് കൂടിയായിരുന്നു നോട്ടിങ്ഹാമിലേത്. ഇതാണ് സമനിലയില്‍ അവസാനിപ്പിക്കേണ്ടി വന്നത്. അതിനു പിന്നാലെയാണ് കുറഞ്ഞ ഓവര്‍ നിരക്കിനെ തുടര്‍ന്നു രണ്ടു പോയിന്റും ഇന്ത്യക്കു നഷ്ടപ്പെട്ടിരിക്കുന്നത്. മഴയായിരുന്നു ആദ്യ ടെസ്റ്റില്‍ ഇന്ത്യക്കു അര്‍ഹിച്ച വിജയം നിഷേധിച്ചത്. 209 റണ്‍സിന്റെ വിജയലക്ഷ്യമായിരുന്നു ഇന്ത്യക്കു ഇംഗ്ലണ്ട് നല്‍കിയത്. നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ ഒരു വിക്കറ്റിന് 52 റണ്‍സെന്ന നിലയിലായിരുന്നു. അഞ്ചാംദിനം ഒമ്പത് വിക്കറ്റുകള്‍ ശേഷിക്കെ ഇന്ത്യക്കു ജയിക്കാന്‍ 157 റണ്‍സ് മാത്രമായിരുന്നു വേണ്ടിയിരുന്നത്. പക്ഷെ ശക്തമായ മഴയെ തുടര്‍ന്നു അവസാനദിനം ഒരോവര്‍ പോലും മല്‍സരം നടന്നില്ല. ഇതോടെ ടെസ്റ്റ് സമനിലയില്‍ പിരിയുകയുമായിരുന്നു.

നാലു പേസര്‍മാരും ഒരു സ്പിന്നറുമുള്‍പ്പെട്ട ടീം കോമ്പിനേഷനായിരുന്നു ഇന്ത്യ ഈ ടെസ്റ്റില്‍ പരീക്ഷിച്ചത്. ഇതു വലിയ വിജയമായി മാറുകയും ചെയ്തു. ഇംഗ്ലണ്ടിന്റെ 20 വിക്കറ്റുകളും വീഴ്ത്തിയത് ഈ പേസ് നിരയായിരുന്നു. സ്റ്റാര്‍ ബൗളര്‍ ജസ്പ്രീത് ബുംറയായിരുന്നു പേസാക്രമണത്തിനു ചുക്കാന്‍ പിടിച്ചത്. ആദ്യ ഇന്നിങ്‌സില്‍ നാലും രണ്ടാമിന്നിങ്‌സില്‍ അഞ്ചും വിക്കറ്റുകളടക്കം ഒമ്പത് വിക്കറ്റുകള്‍ ടെസ്റ്റില്‍ അദ്ദേഹം പിഴുതു. മുഹമ്മദ് ഷമിയും ശര്‍ദ്ദുല്‍ ടാക്കൂറും രണ്ടിന്നിങ്‌സുകളിലായി നാലും മുഹമ്മദ് സിറാജ് മൂന്നും വിക്കറ്റുകള്‍ വീഴ്ത്തി. രവീന്ദ്ര ജഡേജയ്ക്കു രണ്ടിന്നിങ്‌സുകളിലും വിക്കറ്റൊന്നും ലഭിച്ചില്ല.

Story first published: Wednesday, August 11, 2021, 19:14 [IST]
Other articles published on Aug 11, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X