വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: 'വികാരങ്ങളുടെ പുറത്ത് റിവ്യൂ ചെയ്യരുത്, ഓസീസിന് സംഭവിച്ചത് ഓര്‍ക്കുക'- ലക്ഷ്മണ്‍

ലോര്‍ഡ്‌സ്: ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര പുരോഗമിക്കുകയാണ്. രണ്ടാം ടെസ്റ്റ് മൂന്നാം ദിനത്തിലേക്ക് കടക്കുമ്പോള്‍ മത്സരത്തില്‍ ഇന്ത്യക്ക് നേരിയ മുന്‍തൂക്കവുമുണ്ട്. ഇന്ത്യയുടെ 364 റണ്‍സെന്ന ഒന്നാം ഇന്നിങ്‌സ് സ്‌കോര്‍ പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ട് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 119 റണ്‍സെന്ന നിലയിലാണ്. ഏഴ് വിക്കറ്റ് ശേഷിക്കെ ഇന്ത്യയേക്കാള്‍ 245 റണ്‍സിന് പിന്നിലാണ് ഇംഗ്ലണ്ടുള്ളത്.

ഇന്ത്യന്‍ നായകന്‍ വിരാട് കോലി പ്രതിഭാശാലിയായ താരമാണെങ്കിലും ഭാഗ്യം വളരെ കുറവാണ്. ടോസ് കോലിക്ക് അനുകൂലമാവുന്നത് അപൂര്‍വ്വമായാണ്. കൂടാതെ റിവ്യൂ എടുക്കുന്നതിലും താരത്തിന് നിരന്തരം പിഴവ് സംഭവിക്കാറുണ്ട്. രണ്ടാം ടെസ്റ്റില്‍ മുഹമ്മദ് സിറാജിന്റെ ഓവറില്‍ റിവ്യൂ നല്‍കിയ കോലിക്ക് പിഴച്ചിരുന്നു. പന്ത് സ്റ്റംപിന് മുകളിലൂടെയാണെന്ന് റിഷഭ് പന്ത് പറഞ്ഞിട്ടും കോലി റിവ്യൂ ചെയ്യുകയായിരുന്നു. ഇപ്പോഴിതാ കോലിക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം വിവിഎസ് ലക്ഷ്മണ്‍.

vvslaxmanandkohli

വികാരങ്ങളുടെ പുറത്ത് റിവ്യൂചെയ്യരുതെന്ന് ഓസ്‌ട്രേലിയയില്‍ ക്രിക്കറ്റ് ടീമിന്റെ അനുഭവം ചൂണ്ടിക്കാണിച്ച് ലക്ഷ്മണ്‍ പറഞ്ഞു.' ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിനെ സംഭവിച്ച തെറ്റ് ഒരിക്കലും എനിക്ക് മറക്കാനാവില്ല. ജാക്ക് ലീച്ചിനെതിരേ നതാന്‍ ലിയോണിന്റെ ഓവറില്‍ ടിം പെയ്ന്‍ റിവ്യൂ ചെയ്തു. പന്ത് ലെഗ് സ്റ്റംപിന് പുറത്താണെന്ന് വ്യക്തമായിരുന്നിട്ടും ടി പെയ്ന്‍ റിവ്യൂ പാഴാക്കി.

IND vs ENG: രഹാനെയും പുജാരയും കോലിയും ശക്തമായി തിരിച്ചെത്തും, പിന്തുണച്ച് കെ എല്‍ രാഹുല്‍IND vs ENG: രഹാനെയും പുജാരയും കോലിയും ശക്തമായി തിരിച്ചെത്തും, പിന്തുണച്ച് കെ എല്‍ രാഹുല്‍

IND vs ENG:'പുറത്താക്കിയാലും അവര്‍ ഷര്‍ട്ട് വലിച്ചുകീറി സീനുണ്ടാക്കില്ല', പിന്തുണയുമായി ഗവാസ്‌കര്‍IND vs ENG:'പുറത്താക്കിയാലും അവര്‍ ഷര്‍ട്ട് വലിച്ചുകീറി സീനുണ്ടാക്കില്ല', പിന്തുണയുമായി ഗവാസ്‌കര്‍

പാഡിലടിക്കുന്ന എല്ലാ പന്തുകളും സ്റ്റംപിനാണെന്നാണ് അവന്‍ ചിന്തിക്കുക. അവിടെയാണ് ഒരു നായകന്‍ ശാന്തനായി തുടരേണ്ടത്. കുറച്ച് താരങ്ങളെ കണ്ണടച്ച് വിശ്വസിച്ചാണ് നിലവില്‍ റിവ്യൂ ചെയ്യുന്നത്. റിവ്യൂ ചെയ്യുമ്പോള്‍ വികാരങ്ങള്‍ക്ക് അടിമപ്പെട്ട് തീരുമാനമെടുക്കരുത്. ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിലെ സംഭവം ഓര്‍ക്കുക'-ലക്ഷ്മണ്‍ പറഞ്ഞു.

മുഹമ്മദ് സിറാജിന്റെ ഓവറിലാണ് തുടര്‍ച്ചയായി ഇപ്പോള്‍ റിവ്യൂ തിരഞ്ഞെടുക്കുന്നത്. സിറാജ് ആവിശ്യപ്പെടുമ്പോള്‍ കോലി യാതൊരു എതിര്‍പ്പും കാട്ടുന്നില്ലെന്ന് ആരാധകരടക്കം ചൂണ്ടിക്കാട്ടുന്നു. ഇതിനെതിരേ ട്രോളുകളും വരുന്നുണ്ട്. രണ്ടാം ദിനം ഇംഗ്ലണ്ടിന്റെ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി തിളങ്ങിയതും മുഹമ്മദ് സിറാജായിരുന്നു.

Story first published: Saturday, August 14, 2021, 15:26 [IST]
Other articles published on Aug 14, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X