ഇംഗ്ലണ്ട് പര്യടനം: ഇന്ത്യയുടെ ഓപ്പണിങ് കൂട്ടുകെട്ട് രോഹിത്- ഗില്ലോ? മാറ്റത്തിന് സാധ്യതകള്‍ ഇങ്ങനെ
മുംബൈ: ലോകടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍,ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര എന്നിവയ്ക്കായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം ജൂണ്‍ രണ്ടിന് ഇംഗ്ലണ്ടിലേക്ക് പുറപ്പെടുകയാണ്. മൂന്ന് മാസത്തോളം നീണ്ട് നില്‍ക്കുന്ന പരമ്പര ഇന്ത്യയെ സംബന്ധിച്ച് കടുത്ത വെല്ലുവിളി തന്നെയാണ്. ഇംഗ്ലണ്ടില്‍ പേസ് പിച്ചായതിനാല്‍ത്തന്നെ ബാറ്റിങ് നിരയ്ക്ക് കാര്യങ്ങള്‍ കടുപ്പമാവും.
ഏറ്റവും മികച്ച താരങ്ങളുമായി ഇംഗ്ലണ്ടിലേക്ക് പോകുന്ന ഇന്ത്യയുടെ ഓപ്പണിങ് ബാറ്റിങ് കൂട്ടുകെട്ട് ആരൊക്കെയാവും. രോഹിത് ശര്‍മ ഓപ്പണറാവുമെന്ന് ഉറപ്പാണ്. എന്നാല്‍ നോണ്‍സ്‌ട്രൈക്കിലെ പങ്കാളിയാരെന്നതാണ് പ്രധാന പ്രശ്‌നം. കെ എല്‍ രാഹുല്‍,ശുഭ്മാന്‍ ഗില്‍,മായങ്ക് അഗര്‍വാള്‍ എന്നിവര്‍ ഓപ്പണിങ് സ്ഥാനത്തിനായി മത്സരിക്കുന്നുണ്ട്. ഓസ്‌ട്രേലിയയില്‍ ഇറങ്ങിയ രോഹിത്-ശുഭ്മാന്‍ കൂട്ടുകെട്ടിനാവും മുഖ്യ പരിഗണന. രോഹിത് ടെസ്റ്റ് ഓപ്പണറായി 1030 റണ്‍സ് നേടിയപ്പോള്‍ ശുഭ്മാന്‍ 378 റണ്‍സും നേടിയിട്ടുണ്ട്. മറ്റ് താരങ്ങളുടെ കണക്കുകള്‍ നോക്കാം.

മായങ്ക് അഗര്‍വാള്‍
ടെസ്റ്റ് ഓപ്പണറെന്ന നിലയില്‍ മികച്ച റെക്കോഡ് അവകാശപ്പെടാന്‍ സാധിക്കുന്ന താരമാണ് മായങ്ക്. 47.85 ശരാശരിയില്‍ 1005 റണ്‍സാണ് മായങ്ക് ഓപ്പണിങ്ങില്‍ നേടിയത്. ഇതില്‍ മൂന്ന് സെഞ്ച്വറിയും ഉള്‍പ്പെടും. 243 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ഐപിഎല്‍ 2021ല്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കാനും അദ്ദേഹത്തിനായി. എന്നാല്‍ വിദേശ മൈതാനത്തെ മായങ്കിന്റെ പ്രകടനം അത്ര മികച്ചതല്ല.

കെഎല്‍ രാഹുല്‍
മറ്റൊരു ഇന്ത്യന്‍ ഓപ്പണറാണ് കെ എല്‍ രാഹുല്‍. ഒരു കാലത്ത് ഇന്ത്യയുടെ പ്രധാന ഓപ്പണറായിരുന്നു രാഹുല്‍. എന്നാല്‍ പതിയെ ടീമിലെ സ്ഥാനം അദ്ദേഹത്തിന് നഷ്ടമായി. ഓപ്പണറെന്ന നിലയില്‍ 36.82 ശരാശരിയില്‍ 1915 റണ്‍സ് രാഹുല്‍ നേടി. ഇതില്‍ അഞ്ച് സെഞ്ച്വറിയും ഉള്‍പ്പെടും. 199 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. വിദേശ മൈതാനത്ത് പരിചയസമ്പത്തുള്ള താരമാണ് അദ്ദേഹം. പേസര്‍മാരെ നന്നായി നേരിടുന്ന താരമായതിനാല്‍ത്തന്നെ ശുഭ്മാന്‍ ഫോം ഔട്ടായാല്‍ രാഹുലിന് അവസരം ലഭിച്ചേക്കും.

ഹനുമ വിഹാരി- അഭിമന്യു ഈശ്വരന്‍
ഓപ്പണിങ്ങിലേക്ക് പരിഗണിക്കപ്പെട്ടിട്ടുള്ള താരമാണ് ഹനുമ വിഹാരി. 21 റണ്‍സാണ് അദ്ദേഹത്തിന് ആകെ നേടാനായത്. ഉയര്‍ന്ന സ്‌കോര്‍ 13 റണ്‍സ്. ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച റെക്കോഡുള്ള വിഹാരി ഓസ്‌ട്രേലിയയില്‍ നടന്ന ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ മധ്യനിരയില്‍ തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്. ഇംഗ്ലണ്ട് പരമ്പരയിലും മധ്യനിരയില്‍ വിഹാരിക്ക് ഇടം ലഭിച്ചേക്കും.
ഇതുവരെ അരങ്ങേറ്റത്തിന് അവസരം ലഭിക്കാത്ത അഭിമന്യു ഈശ്വരനും ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച റെക്കോഡുള്ള താരമാണ്. 64 ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ നിന്ന് 4401 റണ്‍സ് അദ്ദേഹത്തിന്റെ പേരിലുണ്ട്. ഓപ്പണറെന്ന നിലയിലാണ് അഭിമന്യുവും അവസരം തേടുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications