For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനം: കോലിപ്പടയ്ക്ക് വലിയ ആശ്വാസം, ക്വാറന്റെയ്ന്‍ മൂന്ന് ദിവസം മാത്രം

മുംബൈ: ഇംഗ്ലണ്ട് പര്യടനത്തിനൊരുങ്ങുന്ന ഇന്ത്യക്ക് സന്തോഷ വാര്‍ത്ത. ബിസിസി ഐയുടെ അഭ്യര്‍ത്ഥന പ്രകാരം ഇന്ത്യന്‍ താരങ്ങളുടെ ക്വാറന്റെയ്‌നില്‍ ഇളവ് ലഭിച്ചിരിക്കുകയാണ്. നേരത്തെ ഇന്ത്യയില്‍ എട്ട് ദിവസം ക്വാറന്റെയ്‌നിലിരുന്ന് ഇംഗ്ലണ്ടിലേക്ക് പുറപ്പെടുന്ന ഇന്ത്യന്‍ സംഘം ഇംഗ്ലണ്ടിലെത്തിയ ശേഷം 10 ദിവസവും ക്വാറന്റെയ്‌നില്‍ ഇരിക്കണമായിരുന്നു. എന്നാല്‍ ഇംഗ്ലണ്ട് ആന്റ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡ് (ഇസിബി)ഇളവ് അനുവദിച്ചതോടെ മൂന്ന് ദിവസം മാത്രം ഇന്ത്യന്‍ താരങ്ങള്‍ക്ക് ഇംഗ്ലണ്ടില്‍ ക്വാറന്റെയ്ന്‍ നോക്കിയാല്‍ മതി.

ഇസിബിയുടെ ഈ ഇളവ് ഇന്ത്യന്‍ താരങ്ങളെ സംബന്ധിച്ച് വലിയ ആശ്വാസമാണ്. തുടര്‍ച്ചയായി 18 ദിവസത്തോളം ക്വാറന്റെയ്‌നില്‍ കഴിയേണ്ടി വരുന്നത് താരങ്ങളെ മാനസികമായി പ്രയാസപ്പെടുത്താനുള്ള സാധ്യത കൂടുതലാണ്. കൂടാതെ ശ്രദ്ധയോടെ പരിശീലനം നടത്തുന്നതിനെയും ഇത് ബാധിച്ചേക്കും. ഇത് ചൂണ്ടിക്കാട്ടി ബിസിസി ഐ നല്‍കിയ അഭ്യര്‍ത്ഥന പരിഗണിച്ചാണ് ഇസിബി ഇളവ് നല്‍കിയത്.

ind-eng

ഇതോടെ മൂന്ന് ദിവസം മാത്രം ഇന്ത്യന്‍ ടീമിന് ക്വാറന്റെയ്‌നില്‍ കഴിഞ്ഞാല്‍ മതി. അതിന് ശേഷം പരിശോധനയ്ക്ക് ശേഷം പരിശീലനത്തിനിറങ്ങാം. നിലവില്‍ ഇന്ത്യന്‍ താരങ്ങള്‍ മുംബൈയില്‍ ക്വാറന്റെയ്‌നിലാണ്. രണ്ട് പരിശോധനയ്ക്ക് ശേഷമാവും ബയോബബിള്‍ സുരക്ഷയില്‍ ഇന്ത്യന്‍ താരങ്ങളെ ചാറ്റേര്‍ഡ് വിമാനത്തില്‍ ഇംഗ്ലണ്ടിലേക്ക് അയക്കുക. ജൂണ്‍ രണ്ടിനാണ് ഇന്ത്യ യാത്ര തിരിക്കുന്നതെന്നാണ് വിവരം.

മൂന്ന് മാസം നീണ്ടുനില്‍ക്കുന്ന പര്യടനമാണ് ഇന്ത്യയുടേത്. അതിനാല്‍ത്തന്നെ ഇന്ത്യന്‍ താരങ്ങളോടൊപ്പം കുടുംബവും ഉണ്ടാകുമെന്നാണ് വിവരം. ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്കും രോഹിത് ശര്‍മക്കുമെല്ലാം കുഞ്ഞ് കുട്ടികളാണ്. അതിനാല്‍ത്തന്നെ മൂന്ന് മാസത്തോളം ഇവരെ പിരിഞ്ഞിരിക്കേണ്ടി വരും. ഇത് പരിഗണിച്ച് കുടുംബത്തെ ഒപ്പം കൂട്ടാനുള്ള സൗകര്യം ബിസിസി ഐ അനുവദിക്കുമെന്നാണ് നിലവിലെ വിവരം.

ജൂണ്‍ 18നാണ് ഇന്ത്യയും ന്യൂസീലന്‍ഡും തമ്മിലുള്ള ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ നടക്കുന്നത്. സതാംപ്റ്റനാണ് ഫൈനലിന്റെ വേദി. ഇതിന് ശേഷം അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര ഇംഗ്ലണ്ടുമായി ഇന്ത്യ കളിക്കുന്നുണ്ട്. ഓഗസ്റ്റ് നാലിനാണ് ഈ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. നിലവില്‍ ഇംഗ്ലണ്ടിലെ കോവിഡ് സാഹചര്യം നിയന്ത്രിക്കാന്‍ കഴിയുന്നതാണ്. അതേ സമയം ഇന്ത്യയില്‍ കോവിഡ് വ്യാപനം അതിരൂക്ഷമാണ്. ഈ സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് പല രാജ്യങ്ങളും യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഐപിഎല്‍ പാതിവഴിയില്‍ കോവിഡ് കാരണം മുടങ്ങിയതോടെ ഇന്ത്യന്‍ താരങ്ങള്‍ ഇടവേളയ്ക്ക് ശേഷമാണ് ഇംഗ്ലണ്ടിലേക്ക് പോകുന്നത്. അതിനാല്‍ത്തന്നെ കഠിന പരിശീലനം തന്നെ ടീമിന് ആവിശ്യമാണ്. അതേ സമയം ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് മുന്നോടിയായി ഇംഗ്ലണ്ടും ന്യൂസീലന്‍ഡും തമ്മില്‍ ടെസ്റ്റ് പരമ്പര കളിക്കുന്നുണ്ട്.

Story first published: Saturday, May 22, 2021, 17:14 [IST]
Other articles published on May 22, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+