For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ട്രെന്റ് ബ്രിഡ്ജ് പിടിക്കണം, മാറ്റങ്ങളുമായി ഇന്ത്യ... കോലിക്കും അഭിമാനപ്പോരാട്ടം

നോട്ടിങ്ഹാം: ഇംഗ്ലീഷ് പരീക്ഷയില്‍ ഇന്ത്യയുടെ നിര്‍ണായക പരീക്ഷയ്ക്ക് നാളെ തുടക്കം. ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റ് മല്‍സരങ്ങളുടെ പരമ്പരയിലെ മൂന്നാമങ്കം നാളെ നോട്ടിങ്ഹാമിലെ ട്രെന്റ് ബ്രിഡ്ജില്‍ അരങ്ങേറും.

ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് മല്‍സരങ്ങളിലും ഇന്ത്യ തോല്‍വി വഴങ്ങിയിരുന്നു. അതുകൊണ്ട് തന്നെ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര നഷ്ടമാവാതിരിക്കാന്‍ മൂന്നാം ടെസ്റ്റില്‍ ഇന്ത്യക്ക് വിജയമോ, ചുരുങ്ങിയത് സമനിലയോ അനിവാര്യമാണ്.

ബര്‍മിങ്ഹാമിലെയും ലോര്‍ഡ്‌സിലെയും പരാജയങ്ങള്‍

ബര്‍മിങ്ഹാമിലെയും ലോര്‍ഡ്‌സിലെയും പരാജയങ്ങള്‍

പരമ്പരയിലെ ആദ്യ രണ്ട് മല്‍സരങ്ങളില്‍ തോല്‍വി വഴങ്ങിയതാണ് ട്രെന്റ് ബ്രിഡ്ജില്‍ നാളെ ആരംഭിക്കുന്ന മൂന്നാം ടെസ്റ്റ് വിരാട് കോലി നയിക്കുന്ന ഇന്ത്യക്ക് നിര്‍ണായകമാക്കിയത്.

ബര്‍മിങ്ഹാമില്‍ ഒന്നാം ടെസ്റ്റില്‍ വിജയത്തിനായി അവസാനം വരെ പൊരുതിയതിനു ശേഷമാണ് ഇന്ത്യ പരാജയം ഏറ്റുവാങ്ങിയത്. എന്നാല്‍, ലോര്‍ഡ്‌സില്‍ ഇന്ത്യ തകര്‍ന്നടിയുകയായിരുന്നു. ലോര്‍ഡ്‌സില്‍ അരങ്ങേറിയ രണ്ടാം ടെസ്റ്റില്‍ ഇന്നിങ്‌സിനും 159 റണ്‍സിനുമാണ് ഇന്ത്യയെ ഇംഗ്ലണ്ട് തരിപ്പണമാക്കിയത്.

ട്രെന്റ് ബ്രിഡ്ജില്‍ ഇന്ത്യക്ക് തോല്‍ക്കാതിരിക്കണം

ട്രെന്റ് ബ്രിഡ്ജില്‍ ഇന്ത്യക്ക് തോല്‍ക്കാതിരിക്കണം

നാളെ നോട്ടിങ്ഹാമിലെ ട്രെന്റ് ബ്രിഡ്ജില്‍ ആരംഭിക്കുന്ന മൂന്നാം ടെസ്റ്റില്‍ ഇന്ത്യക്ക് രണ്ട് ലക്ഷ്യങ്ങള്‍ മാത്രമാണ് മുന്നിലുള്ളത്. ഒന്നാമത്തേത് വിജയമാണെങ്കില്‍ രണ്ടാമത്തേത് സമനിലയെങ്കിലും പിടിക്കുകായെന്നതാണ്.

തോല്‍വിയെ മാത്രമാണ് ഇന്ത്യ ട്രെന്റ് ബ്രിഡ്ജില്‍ ഭയക്കുന്നത്. കാരണം, ട്രെന്റ് ബ്രിഡ്ജില്‍ തോറ്റാല്‍ പിന്നെ ഇന്ത്യക്ക് പരമ്പരയില്‍ തിരിച്ചുവരാനുള്ള എല്ലാ വാതിലുകളും അടയ്ക്കും. അങ്ങനെ സംഭവിച്ചാല്‍ പരമ്പരയിലെ സമ്പൂര്‍ണ്ണ തോല്‍വിയെയും ഇന്ത്യ അഭിമുഖീകരിക്കേണ്ടിവരും.

മാറ്റങ്ങള്‍ക്കൊരുങ്ങി ടീം ഇന്ത്യ

മാറ്റങ്ങള്‍ക്കൊരുങ്ങി ടീം ഇന്ത്യ

ട്രെന്റ് ബ്രിഡ്ജില്‍ അഭിമാന പോരാട്ടത്തിനൊരുങ്ങുന്ന ഇന്ത്യന്‍ ടീമില്‍ ചില മാറ്റങ്ങളുണ്ടാവുമെന്ന് ഉറപ്പായി കഴിഞ്ഞു. രണ്ടാം ടെസ്റ്റില്‍ കളിച്ച സ്പിന്നര്‍ കുല്‍ദീപ് യാദവിനെ മൂന്നാം ടെസ്റ്റില്‍ ഇന്ത്യ പുറത്തിരുത്തുമെന്നാണ് റിപോര്‍ട്ടുകള്‍.

പേസര്‍ ഉമേഷ് യാദവിനു പകരമാണ് കുല്‍ദീപിനെ ഇന്ത്യ രണ്ടാം ടെസ്റ്റില്‍ ടീമിലുള്‍പ്പെടുത്തിയത്. എന്നാല്‍, നിരാശപ്പെടുത്തുന്നതായിരുന്നു കുല്‍ദീപിന്റെ പ്രകടനം. മല്‍സരത്തില്‍ ഒരു വിക്കറ്റ് പോലും നേടാന്‍ കഴിയാതെ പോയ കുല്‍ദീപ് റണ്‍സ് വിട്ടുകൊടുക്കുന്നതിലും പിശുക്ക് കാണിച്ചില്ല.

അതുപോലെ, വിക്കറ്റ്കീപ്പര്‍ ബാറ്റ്‌സ്മാനായ ദിനേഷ് കാര്‍ത്തിനും മൂന്നാം ടെസ്റ്റ് ടീമില്‍ നിന്ന് സ്ഥാനം തെറിച്ചേക്കും. ബാറ്റിങിലും വിക്കറ്റ് കീപ്പിങിലും മോശം പ്രകടനമാണ് കാര്‍ത്തിക് കാഴ്ചവച്ചത്.

ബുംറയും പന്തും ടീമിലെത്തിയേക്കും

ബുംറയും പന്തും ടീമിലെത്തിയേക്കും

കുല്‍ദീപ് യാദവിനു പകരം പേസര്‍ ജസ്പ്രിത് ബുംറയെ ഇന്ത്യ മൂന്നാം ടെസ്റ്റിനുള്ള പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തുമെന്നാണ് റിപോര്‍ട്ടുകള്‍. പരിക്കിനെ തുടര്‍ന്ന് ഇംഗ്ലണ്ടിനെതിരായ ട്വന്റി-ട്വന്റി പരമ്പര, ഏകദിന പരമ്പര, ആദ്യ രണ്ട് ടെസ്റ്റ് മല്‍സരങ്ങള്‍ തുടങ്ങിയവ ബുംറയ്ക്ക് നഷ്ടമായിരുന്നു.

ബുംറ വന്നാല്‍ തുടര്‍ച്ചയായ രണ്ടാം ടെസ്റ്റിലും പേസര്‍ ഉമേഷ് യാദവ് പ്ലെയിങ് ഇലവനില്‍ നിന്ന് പുറത്താവും. ഒന്നാം ടെസ്റ്റില്‍ ഉമേഷ് യാദവിന് ടീമിലിടം ലഭിച്ചിരുന്നു. കുല്‍ദീപിനു പകരം പ്ലെയിങ് ഇലവനില്‍ ബുംറയോ ഉമേഷോ ഇടംപിടിക്കുകായെന്ന് മല്‍സരത്തിന് തൊട്ടുമുമ്പ് മാത്രമേ പറയാനാവുകയുള്ളൂ.

ആദ്യ രണ്ട് ടെസ്റ്റിലും നിറംമങ്ങിയ വിക്കറ്റ്കീപ്പര്‍ ദിനേഷ് കാര്‍ത്തികിനു പകരം യുവ വിക്കറ്റ്കീപ്പറും ബാറ്റിങ് സെന്‍സേഷനുമായ റിഷഭ് പന്തിന് അവസരം നല്‍കാന്‍ ഇന്ത്യയെ പ്രേരിപ്പിക്കുമോയെന്ന് കണ്ടറിയണം. ഇന്ത്യ എക്കു വേണ്ടി സമീപകാലത്ത് മികച്ച പ്രകടനമാണ് പന്ത് കാഴ്ചവച്ചത്. ടീമിലിടം ലഭിച്ചാല്‍ അത് പന്തിന്റെ ടെസ്റ്റ് അരങ്ങേറ്റം കൂടിയായി മാറും. ട്വന്റി-ട്വന്റിയില്‍ മാത്രമാണ് 20 കാരനായ പന്ത് ഇന്ത്യക്കു വേണ്ടി കളത്തിലിറങ്ങിയിട്ടുള്ളത്.

രണ്ട് ടെസ്റ്റുകളിലെ നാല് ഇന്നിങ്‌സുകളില്‍ നിന്നായി 21 റണ്‍സ് മാത്രമാണ് കാര്‍ത്തികിന് ആകെ നേടാനായത്. ബാറ്റിങിലെ മോശം പ്രകടനം വിക്കറ്റ്കീപ്പിങിലും കാര്‍ത്തിക് ആവര്‍ത്തിച്ചു. 30 റണ്‍സോളമാണ് നാല് ഇന്നിങ്‌സുകളില്‍ നിന്നായി കാര്‍ത്തിക് ബൈ റണ്ണായി വിട്ടുകൊടുത്തത്.

ബാറ്റിങ് ലൈനപ്പില്‍ മാറ്റങ്ങള്‍ക്ക് മുതിര്‍ന്നേക്കില്ല

ബാറ്റിങ് ലൈനപ്പില്‍ മാറ്റങ്ങള്‍ക്ക് മുതിര്‍ന്നേക്കില്ല

പരമ്പരയിലെ ആദ്യ രണ്ട് മല്‍സരങ്ങളില്‍ ക്യാപ്റ്റന്‍ വിരാട് കോലി ഒഴികെ ഇന്ത്യയുടെ മുന്‍നിര ബാറ്റ്‌സ്മാന്‍മാരെല്ലാം നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവച്ചത്. ഒന്നാം ടെസ്റ്റില്‍ കളിച്ച ശിഖര്‍ ധവാനെ രണ്ടാം ടെസ്റ്റില്‍ പുറത്തിരുത്തിയ ഇന്ത്യ ചേതേശ്വര്‍ പുജാരയെ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍, പുജാരയും പരാജയപ്പെട്ടു.

എങ്കിലും പുജാരയെയും പരമ്പരയിലെ ആദ്യ രണ്ട് മല്‍സരങ്ങളില്‍ മോശം പ്രകടനം കാഴ്ചവച്ച മുരളി വിജയിയെയും മൂന്നാം ടെസ്റ്റില്‍ നിലനിര്‍ത്താനാണ് സാധ്യത. കാരണം, 2014ല്‍ ട്രെന്റ് ബ്രിഡ്ജില്‍ സെഞ്ച്വറിയും അര്‍ധസെഞ്ച്വറിയും നേടി വിജയ് മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. ഇത് വിജയിക്കു ഗുണമാവുമെന്നാണ് റിപോര്‍ട്ടുകള്‍.

ആശങ്ക വകവയ്ക്കാതെ വിരാട് കോലി

ആശങ്ക വകവയ്ക്കാതെ വിരാട് കോലി

രണ്ടാം ടെസ്റ്റിലെ ഫീല്‍ഡിങിനിടെ പരിക്കേറ്റ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി നിര്‍ണായക മൂന്നാം ടെസ്റ്റില്‍ കളിക്കുമെന്നുറപ്പായിട്ടുണ്ട്. പരമ്പരയില്‍ ഇന്ത്യക്കു വേണ്ടി ഭേദപ്പെട്ട പ്രകടനം കാഴ്ചവയ്ക്കുന്ന ഏക താരം കൂടിയാണ് കോലി.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര കൈവിട്ടാല്‍ ഇന്ത്യക്കൊപ്പം ക്യാപ്റ്റനെന്ന നിലയില്‍ കോലിക്കും ക്ഷീണമാവും. സമ്പൂര്‍ണ്ണ തോല്‍വി അഭിമുഖീകരിക്കേണ്ടി വരുമെന്നതിനാല്‍ ട്രെന്റ് ബ്രിഡ്ജിലെ പോരാട്ടം ക്യാപ്റ്റനെന്ന നിലയില്‍ കോലി വളരെ പ്രാധാന്യത്തോട് കൂടിയാണ് നോക്കികാണുന്നത്.

Story first published: Friday, August 17, 2018, 10:16 [IST]
Other articles published on Aug 17, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+