Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടെസ്റ്റ് പരമ്പര: രോഹിത്തിനൊപ്പം ആര് ഓപ്പണ്‍ ചെയ്യണം — മായങ്കോ ഗില്ലോ?

ചെന്നൈ: ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിന് വെള്ളിയാഴ്ച്ച തുടക്കമാവുകയാണ്. ടെസ്റ്റ് പരമ്പരയാണ് ആദ്യം. ഐസിസി സംഘടിപ്പിക്കുന്ന ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിലേക്കുള്ള യോഗ്യതയും ഇംഗ്ലണ്ടിനെതിരെ കളിക്കാനിറങ്ങുമ്പോള്‍ ഇന്ത്യയുടെ മനസിലുണ്ട്. ആരായിരിക്കും ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണ്‍ ചെയ്യുക? ചിദംബരം സ്റ്റേഡിയത്തിലെ ആദ്യ ടെസ്റ്റിന് മുന്‍പ് ആരാധകര്‍ അന്വേഷണം ആരംഭിച്ചുകഴിഞ്ഞു.

ഓപ്പണർ ആര്

നിലവില്‍ ഇന്ത്യയുടെ സ്‌ക്വാഡില്‍ നാലു ഓപ്പണര്‍മാരുണ്ട്. രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, മായങ്ക് അഗര്‍വാള്‍, കെഎല്‍ രാഹുല്‍ --- ഇവരില്‍ ആര്‍ക്ക് വിരാട് കോലി ഓപ്പണിങ് ചുമതല കൊടുക്കും? എന്തായാലും രോഹിത് ശര്‍മയായിരിക്കും ഓപ്പണര്‍മാരില്‍ ഒരാളെന്ന കാര്യമുറപ്പാണ്.രണ്ടാമത്തെ ഓപ്പണറെച്ചൊല്ലിയാണ് ഇപ്പോള്‍ ചര്‍ച്ച മുഴുവന്‍.

സാധ്യത

ഓസ്‌ട്രേലിയന്‍ മണ്ണില്‍ നടത്തിയ ബാറ്റിങ് പ്രകടനം മുന്‍നിര്‍ത്തി ശുഭ്മാന്‍ ഗില്ലിനെ രണ്ടാം ഓപ്പണറായി ടീം ഇന്ത്യ ചുമതലപ്പെടുത്താന്‍ സാധ്യതയേറെയാണ്. കഴിഞ്ഞ പരമ്പരയില്‍ 6 ഇന്നിങ്‌സുകളില്‍ നിന്നും 259 റണ്‍സാണ് ഗില്‍ അടിച്ചെടുത്തത്. താരത്തിന്റെ ബാറ്റിങ് ശരാശരിയാകട്ടെ 52 റണ്‍സും. ക്രീസില്‍ പക്വതയോടെ കളിക്കുമെന്നതാണ് 21 -കാരന്‍ ഗില്ലിന്റെ പ്രധാന സവിശേഷത.

കണ്ടെത്തൽ

ലോകോത്തര ബൗളര്‍മാര്‍ക്കെതിരെ ബാറ്റു ചെയ്യുമ്പോള്‍ തുടക്കക്കാരന്റെ ചാപല്യങ്ങളോ അമിത ആവേശമോ ഗില്‍ കാഴ്ച്ചവെക്കാറില്ല. ക്രീസില്‍ സംയമനം പാലിച്ചു നില്‍ക്കാന്‍ ഇദ്ദേഹത്തിന് കഴിയുന്നു. ടെസ്റ്റ് ക്രിക്കറ്റില്‍ ബാറ്റ്‌സ്മാന് വേണ്ട പ്രധാന യോഗ്യതയും സംയമനംതന്നെ. പറഞ്ഞുവരുമ്പോള്‍ ഓസീസ് പര്യടനത്തിനിടെയുള്ള ഇന്ത്യയുടെ രണ്ടു കണ്ടെത്തലുകളാണ് ശുഭ്മാന്‍ ഗില്ലും മുഹമ്മദ് സിറാജും.

പനേസർ പറയുന്നു

ഇംഗ്ലണ്ടിനെതിരെ ടെസ്റ്റിന് ഇറങ്ങുമ്പോള്‍ രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലുമായിരിക്കണം ഇന്ത്യയുടെ ഓപ്പണര്‍മാരെന്ന് പറയുകയാണ് മുന്‍ ഇംഗ്ലീഷ് താരം മോണ്ടി പനേസറും. 'രോഹിത് ശര്‍മയ്‌ക്കൊപ്പം ശുഭ്മന്‍ ഗില്‍ ഓപ്പണറാവണം. അദ്ദേഹം ചെറുപ്പമാണ്. മികച്ച ബാറ്റിങ് ടെക്‌നിക്ക് ഗില്ലിനുണ്ട്', ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പനേസര്‍ പറഞ്ഞു.

സിറാജിന്റെ പ്രകടനം

പനേസറുടെ അഭിപ്രായത്തില്‍ ഗില്ലും സിറാജും നടത്തിയ നിര്‍ണായക പ്രകടനമാണ് ഇന്ത്യയ്ക്ക് ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി സമ്മാനിച്ചത്. പരമ്പരയിലെ മൂന്നു ടെസ്റ്റില്‍ നിന്നും 13 വിക്കറ്റുകള്‍ വീഴ്ത്തിയ സിറാജാണ് ഇന്ത്യന്‍ നിരയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ കയ്യടക്കിയത്. ഇതിലൊരെണ്ണം അഞ്ച് വിക്കറ്റ് നേട്ടമാണെന്നും പ്രത്യേകം പരാമര്‍ശിക്കണം.

പേസർമാർ

ആദ്യ രണ്ടു ടെസ്റ്റ് മത്സരങ്ങള്‍ക്കുള്ള സ്‌ക്വാഡിനെയാണ് ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത്. സിറാജിന് പുറമെ ഇഷാന്ത് ശര്‍മ, ജസ്പ്രീത് ബുംറ, ശാര്‍ദ്ധുല്‍ താക്കൂര്‍ എന്നിവരും പേസ് നിരയിലുണ്ട്. പരിക്ക് കാരണം മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ സ്‌ക്വാഡിലില്ല. ചെന്നൈയില്‍ മൂന്നു സ്പിന്നര്‍മാരെ കളിപ്പിക്കാനാണ് ഇന്ത്യ തീരുമാനിക്കുന്നതെങ്കില്‍ ബുംറയ്‌ക്കൊപ്പം ഒരു പേസര്‍ മാത്രമേ ടീമില്‍ എത്തുകയുള്ളൂ. അത് ഇഷാന്തോ സിറാജോ ആയിരിക്കും.

Story first published: Thursday, February 4, 2021, 18:10 [IST]
Other articles published on Feb 4, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+