For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇംഗ്ലണ്ട് പരമ്പര നിശ്ചയിച്ച പ്രകാരം തന്നെ നടക്കും, ഐപിഎല്ലിന്റെ കാര്യത്തില്‍ വീണ്ടും അനിശ്ചിതത്വം

സതാംപ്റ്റന്‍: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് പരമ്പര നേരത്തെ നിശ്ചയിച്ച പ്രകാരം മാറ്റമില്ലാതെ നടക്കും. കൊറോണ വൈറസ് വ്യാപനത്തെത്തുടര്‍ന്ന് പാതിവഴിയില്‍ മുടങ്ങിപ്പോയ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണ്‍ സെപ്തംബര്‍ 15 മുതല്‍ ഒക്ടോബര്‍ 15വരെയുള്ള സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു ബിസിസിഐ. ഇതിന്റെ ഭാഗമായി ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്കിടയിലെ ദൈര്‍ഘ്യം കുറക്കുന്നതുമായി ബന്ധപ്പെട്ട് ബിസിസിഐ ഇംഗ്ലണ്ട് ആന്റ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡിനോട് അഭ്യര്‍ത്ഥന നടത്തിയിരുന്നു.

എന്നാല്‍ ഇസിബിയുടെ ഭാഗത്ത് നിന്ന് അനുകൂല നിലപാടല്ല ഉണ്ടായിരിക്കുന്നത്. നിശ്ചയിച്ച പ്രകാരം തന്നെ ടൂര്‍ണമെന്റുമായി മുന്നോട്ട് പോകുമെന്നാണ് അവരുടെ നിലപാട്. ജൂണ്‍ രണ്ടിന് ഇംഗ്ലണ്ടിലേക്ക് പുറപ്പെടുന്ന ഇന്ത്യന്‍ ടീമിന് ജൂണ്‍ 18ന്് ന്യൂസീലന്‍ഡിനെതിരായ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലാണ് ആദ്യം നടക്കുന്നത്. ഇതിന് ശേഷം ആഗസ്റ്റ് നാലിനാണ് ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സര ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്.

bcci

സെപ്തംബര്‍ 10-14വരെയാണ് അഞ്ചാം ടെസ്റ്റ് നടക്കുന്നത്. നിലവില്‍ സെപ്തംബര്‍ 15ന് ഐപിഎല്‍ തുടങ്ങാമെന്നാണ് ബിസിസി ഐയുടെ പദ്ധതി. എന്നാല്‍ 14വരെ ഇംഗ്ലണ്ട് പരമ്പരയുള്ളതിനാല്‍ ഐപിഎല്‍ പ്രതീക്ഷിച്ച ദിവസത്തില്‍ നടത്തുക ബുദ്ധിമുട്ടാണ്. ഒക്ടോബറില്‍ ടി20 ലോകകപ്പ് ഇന്ത്യയില്‍ നടക്കാനുള്ളതിനാല്‍ നിലവില്‍ ടി20 ലോകകപ്പിന് ശേഷം ഐപിഎല്‍ പൂര്‍ത്തിയാക്കേണ്ട സാഹചര്യമാണുള്ളത്.

ലോകകപ്പിന് മുമ്പായി ഐപിഎല്‍ പൂര്‍ത്തിയാക്കാനുള്ള സാധ്യതകള്‍ നിലവില്‍ കുറവാണ്. സെപ്തംബറില്‍ ഇംഗ്ലണ്ട്, ന്യൂസീലന്‍ഡ്, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ ടീമുകള്‍ക്കെല്ലാം അന്താരാഷ്ട്ര മത്സരമുണ്ട്. ഈ രാജ്യത്ത് നിന്നുമുള്ള സൂപ്പര്‍ താരങ്ങളില്ലാതെ ഐപിഎല്‍ നടത്തുക എളുപ്പമാവില്ല. കൂടാതെ ടി20 ലോകകപ്പ് വരാനിരിക്കുമ്പോള്‍ ഐപിഎല്ലിനായി താരങ്ങളെ അയക്കാന്‍ ക്രിക്കറ്റ് ബോര്‍ഡുകള്‍ തയ്യാറാകാനും സാധ്യത കുറവാണ്.

2020ല്‍ വിജയകരമായി യുഎഇയില്‍ ഐപിഎല്‍ നടത്തിയിരുന്നു. അതിനാലാണ് 2021 സീസണിന്റെ ബാക്കി യുഎഇയില്‍ നടത്താന്‍ ബിസിസി ഐ ആലോചിക്കുന്നത്. ഇന്ത്യയിലെ ബയോബബിള്‍ സുരക്ഷയെക്കുറിച്ച് ആശങ്കകള്‍ നിലനില്‍ക്കെ ഇന്ത്യയില്‍ത്തന്നെ ഐപിഎല്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കില്ല. വിദേശ താരങ്ങളില്ലാതെ ഐപിഎല്ലുമായി മുന്നോട്ട് പോകാന്‍ ഫ്രാഞ്ചൈസികള്‍ സമ്മതിക്കാനും സാധ്യത കുറവാണ്. നിലവിലെ സാഹചര്യത്തില്‍ ഐപിഎല്‍ പൂര്‍ണ്ണമായും ഉപേക്ഷിക്കാനാണ് സാധ്യത. അങ്ങനെ സംഭവിച്ചാല്‍ 2000 കോടിയോളം രൂപയുടെ നഷ്ടമെങ്കിലും ബിസിസി ഐക്ക് നേരിടേണ്ടിവരും.

Story first published: Tuesday, May 25, 2021, 12:52 [IST]
Other articles published on May 25, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+