Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടെസ്റ്റ് പരമ്പര: സാഹ വേണ്ട, പന്ത് കീപ്പറാവുമെന്ന് കോലി

ചെന്നൈ: ഓപ്പണറുടെ കാര്യത്തിലെന്ന പോലെ വിക്കറ്റ് കീപ്പറുടെ കാര്യത്തിലും ടീം ഇന്ത്യയ്ക്ക് ഓപ്ഷനുകള്‍ രണ്ടുണ്ട്. വൃധിമാന്‍ സാഹ, റിഷഭ് പന്ത് --- ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ ഇവരില്‍ ആരെ വിരാട് കോലി വിക്കറ്റ് കീപ്പറാക്കുമെന്ന് ഉറ്റുനോക്കുകയാണ് ആരാധകര്‍. പരിചയസമ്പത്താണ് സാഹ മുറുക്കെപ്പിടിക്കുന്നത്; പന്ത് ബാറ്റിങ് മികവും. എന്തായാലും ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ പ്രഥമ പരിഗണന ആര്‍ക്കായിരിക്കുമെന്ന് വിരാട് കോലി വെളിപ്പെടുത്തിയിട്ടുണ്ട്. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ ടിക്കറ്റ് മുന്നിലുള്ളതുകൊണ്ട് റിഷഭ് പന്തിനെ ടീമില്‍ കീപ്പറായി കളിപ്പിക്കാനാണ് കോലിക്ക് താത്പര്യം.

India vs England Test Series: Rishabh Pant Will Be The Wicket-keeper For First Test Against England, Says Virat Kohli

പന്തു വരുമ്പോള്‍ ഇന്ത്യന്‍ ടീമിന്റെ ബാറ്റിങ് കരുത്ത് ഒന്നുകൂടി ദൃഢമാവും. അതുകൊണ്ട് വെള്ളിയാഴ്ച്ച ആരംഭിക്കുന്ന ആദ്യ ടെസ്റ്റില്‍ റിഷഭ് പന്ത് വിക്കറ്റ് കീപ്പറാവുമെന്ന് മത്സരത്തിന് തലേദിവസമുള്ള വാര്‍ത്താസമ്മേളനത്തില്‍ കോലി അറിയിച്ചു. 'മികച്ച ഫോമിലാണ് പന്തുള്ളത്. അദ്ദേഹത്തിന്റെ ബാറ്റിങ് ടെക്‌നിക്ക് ഒരുപാട് മെച്ചപ്പെട്ടു. മത്സരത്തിന്റെ എല്ലാ മേഖലകളിലും മികവ് പുലര്‍ത്താന്‍ റിഷഭ് പന്ത് കഠിന പ്രയത്‌നം ചെയ്തുവരികയാണെന്ന് ഇന്ത്യന്‍ നായകന്‍ പറഞ്ഞു.

ബ്രിസ്ബണില്‍ റിഷഭ് പന്തിന്റെ ചടുലമാര്‍ന്ന 89 റണ്‍സ് ഇന്നിങ്‌സാണ് ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യയ്ക്ക് ജയം സമ്മാനിച്ചത്. ബ്രിസ്ബണിലെ ജയത്തോടെ 2-1 എന്ന നിലയ്ക്ക് അജിങ്ക്യ രാഹനെ നയിച്ച ടീം ഇന്ത്യ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി നിലനിര്‍ത്തുകയും ചെയ്തു. നേരത്തെ, സിഡ്‌നിയില്‍ നടന്ന മൂന്നാം ടെസ്റ്റിലും 97 റണ്‍സ് പന്ത് കുറിച്ചിരുന്നു. അന്ന് പന്ത് പുറത്തായതിന് ശേഷമാണ് സമനില മതിയെന്ന് ഇന്ത്യ തീരുമാനിച്ചതും. എന്തായാലും റിഷഭ് പന്തിന്റെ അടുത്തകാലത്തെ പ്രകടനത്തില്‍ ഇന്ത്യന്‍ നായകന്‍ സന്തുഷ്ടനാണ്. ഓസ്‌ട്രേിലയയില്‍ പന്ത് നടത്തിയ പ്രകടനം ടീമിന്റെ പോരാട്ടവീര്യം മൊത്തത്തില്‍ വര്‍ധിപ്പിച്ചെന്ന് കോലി സൂചിപ്പിച്ചു.

അഡ്‌ലെയ്ഡിലെ ആദ്യ ടെസ്റ്റില്‍ വൃധിമാന്‍ സാഹ രണ്ടു ഇന്നിങ്‌സിലും കാര്യമായി തിളങ്ങാതെ വന്നതിനെത്തുടര്‍ന്നാണ് പന്തിനെ കളിപ്പിക്കാന്‍ ടീം മാനേജ്‌മെന്റ് തീരുമാനിച്ചത്. കിട്ടിയ അവസരം പൂര്‍ണമായി വിനിയോഗിക്കാന്‍ പന്തിനും സാധിച്ചു. ലോക ക്രിക്കറ്റില്‍ ഏറ്റവും സുസ്ഥിരമായ ടീമുകളില്‍ ഒന്നാണ് ഇംഗ്ലണ്ട്. അതുകൊണ്ട് ബാറ്റു ചെയ്യാന്‍ കൂടി കഴിവുള്ള ബൗളര്‍മാരെ പ്ലേയിങ് ഇലവനില്‍ കളിപ്പിക്കാനാണ് ഇന്ത്യ തയ്യാറാവുകയെന്ന സൂചന കോലി വ്യാഴാഴ്ച്ച നല്‍കിയിട്ടുണ്ട്.

Story first published: Thursday, February 4, 2021, 18:31 [IST]
Other articles published on Feb 4, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+