ടെസ്റ്റില്‍ തിരിച്ചെത്താന്‍ ഹാര്‍ദിക് പാണ്ഡ്യ, ആദ്യ ടെസ്റ്റില്‍ കളിക്കുമോ?
ചെന്നൈ: നീണ്ട ഇടവേളയ്ക്ക് ശേഷം ടെസ്റ്റ് ക്രിക്കറ്റില്‍ തിരിച്ചെത്താനുള്ള പുറപ്പാടിലാണ് ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ. വ്യാഴാഴ്ച്ച ചെന്നൈയില്‍ ഇന്ത്യന്‍ ടീമിനൊപ്പം പരിശീലനത്തില്‍ പങ്കെടുക്കുന്ന ചിത്രം താരം സമൂഹമാധ്യമങ്ങളില്‍ പുറത്തുവിട്ടു. നെറ്റ്‌സില്‍ ബാറ്റിങ് പരിശീലനം നടത്തുന്ന ഹാര്‍ദിക്കിനെയാണ് ചിത്രം വെളിപ്പെടുത്തുന്നത്. ബൗളിങ് പരിശീലകന്‍ ഭരത് അരുണ്‍, പേസര്‍ ജസ്പ്രീത് ബുംറ എന്നിവര്‍ക്കൊപ്പവും താരം പലിശീലന സമയം ചിലവഴിച്ചു. വെള്ളിയാഴ്ച്ചയാണ് ഇന്ത്യ - ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്ക് തുടക്കമാവുന്നത്.

ആദ്യ രണ്ടു ടെസ്റ്റ് മത്സരങ്ങള്‍ക്കായി പ്രഖ്യാപിച്ച 18 അംഗ ഇന്ത്യന്‍ സ്‌ക്വാഡില്‍ ഹാര്‍ദിക് പാണ്ഡ്യയുമുണ്ട്. നേരത്തെ, ഓസ്‌ട്രേലിയയുമായുള്ള ഇന്ത്യയുടെ ടെസ്റ്റ് പരമ്പരയില്‍ ഹാര്‍ദിക് ടീമിലുണ്ടായിരുന്നില്ല. ടെസ്റ്റ് ക്രിക്കറ്റിലേക്ക് തിരികെവരുന്നൂവെന്ന തലക്കെട്ടോടെയാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചത്. പറഞ്ഞുവരുമ്പോള്‍ 2018 സെപ്തംബറിലാണ് ഹാര്‍ദിക് പാണ്ഡ്യ അവസാനമായി ടെസ്റ്റ് കളിച്ചത്. അന്ന് സതാംപ്ടണില്‍ നടന്ന മത്സരത്തില്‍ ഇന്ത്യ 60 റണ്‍സിന് തോറ്റു. കഴിഞ്ഞവര്‍ഷം ബാക്ക് സര്‍ജറിക്ക് വിധേയനായ ഹാര്‍ദിക് നീണ്ട ബൗളിങ് സ്‌പെല്ലുകള്‍ ചെയ്യാന്‍ ആരംഭിച്ചിട്ടില്ല. ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഹാര്‍ദിക്കിന് അവസരം ലഭിക്കാതിരുന്നതിനുള്ള പ്രഥമകാരണവും ഇതുതന്നെ.

നേരത്തെ, പരിക്ക് കാരണം ദക്ഷിണാഫ്രിക്കയ്ക്കും ബംഗ്ലാദേശിനുമെതിരായ ഹോം ടെസ്റ്റ് പരമ്പരയും ന്യൂസിലാന്‍ഡിനെതിരായ വിദേശ ടെസ്റ്റ് പരമ്പരയും താരത്തിന് നഷ്ടമായിരുന്നു. എന്തായാലും ഏറ്റവുമൊടുവില്‍ നടന്ന ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ പരിമിത ഓവര്‍ ക്രിക്കറ്റില്‍ മിന്നും പ്രകടനം കാഴ്ച്ചവെക്കാന്‍ ഹാര്‍ദിക്കിന് സാധിച്ചു. അന്നത്തെ ഏകദിന പരമ്പരയില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ റണ്‍സടിച്ചത് ഹാര്‍ദിക്കാണ്. പക്ഷെ പരമ്പര 2-1 എന്ന നിലയില്‍ ഓസ്‌ട്രേലിയ കൊണ്ടുപോയി. 2-1 എന്ന നിലയില്‍ ഇന്ത്യ കയ്യടക്കിയ ട്വന്റി-20 പരമ്പരയിലും ഹാര്‍ദിക്കിന്റെ മിന്നും പ്രകടനത്തിന് ആരാധകര്‍ സാക്ഷിയായിരുന്നു. ട്വന്റി-20 പരമ്പരയില്‍ പ്ലേയര്‍ ഓഫ് ദി സീരീസ് പുരസ്‌കാരം ഹാര്‍ദിക് പാണ്ഡ്യയ്ക്കാണ് ലഭിച്ചത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications