Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടീം മീറ്റിങ്ങില്‍ കര്‍ഷക പ്രക്ഷോഭം ചര്‍ച്ചയായി: വിരാട് കോലി

ചെന്നൈ: ടീം മീറ്റിങ്ങിനിടെ നടന്നുകൊണ്ടിരിക്കുന്ന കര്‍ഷക പ്രക്ഷോഭം ചര്‍ച്ച ചെയ്യപ്പെട്ടുവെന്ന് ഇന്ത്യന്‍ ദേശീയ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലി. പുതിയ കാര്‍ഷിക നിയമത്തിനെതിരെ കര്‍ഷകര്‍ നടത്തിവരുന്ന പ്രക്ഷോഭം ടീം മീറ്റിങ്ങിനിടെ ചര്‍ച്ചയായി. വിഷയത്തില്‍ ടീമിലെ താരങ്ങള്‍ വ്യക്തിപരമായ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയെന്ന് ആദ്യ ടെസ്റ്റിന് മുന്നോടിയായുള്ള വാര്‍ത്താസമ്മേളനത്തില്‍ ഇന്ത്യന്‍ നായകന്‍ അറിയിച്ചു. ഇതേസയമം ചര്‍ച്ചയുടെ കൂടുതല്‍ വിശദാംശങ്ങളിലേക്ക് കടക്കാന്‍ കോലി തയ്യാറായില്ല. 'കര്‍ഷക പ്രക്ഷോഭം ടീം മീറ്റിങ്ങില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. എല്ലാവരും അവരവരുടെ അഭിപ്രായം പറഞ്ഞു. അത്രതന്നെ', വിരാട് കോലി പറഞ്ഞു. രണ്ടുമാസത്തിലേറെയായി രാജ്യം സാക്ഷിയാവുന്ന കര്‍ഷക പ്രക്ഷോഭത്തെക്കുറിച്ചുള്ള ചോദ്യത്തിനാണ് വിരാട് കോലി മറുപടി നല്‍കിയത്.

India vs England Test Series: Farmers Protest Was Discussed In The Team Meeting, Says Virat Kohli

ബുധനാഴ്ച്ച മുന്‍ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വിരാട് കോലി അടക്കമുള്ള ക്രിക്കറ്റ് താരങ്ങള്‍ കര്‍ഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട് അഭിപ്രായം രേഖപ്പെടുത്തിയിരുന്നു. പുറത്തുനിന്നുള്ളവര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളില്‍ ഇടപെടരുതെന്നാണ് സച്ചിന്‍ പറഞ്ഞത്. പുറത്തുള്ളവര്‍ കാഴ്ച്ചക്കാരായി നിന്നാല്‍ മതി; ഇന്ത്യയുടെ പ്രശ്‌നത്തില്‍ ഇടപെടരുത്. ഇന്ത്യക്കാര്‍ക്ക് ഇന്ത്യയെ അറിയാം. ഇന്ത്യയ്ക്ക് വേണ്ടി തീരുമാനങ്ങളെടുക്കാനും അറിയാം. ഒരു രാജ്യം എന്ന നിലയില്‍ ഇന്ത്യ ഒറ്റക്കെട്ടായി നില്‍ക്കുമെന്ന് സച്ചിന്‍ ട്വിറ്ററില്‍ പറയുകയുണ്ടായി. രാജ്യാന്തര പോപ് താരം റിയാന, സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ ട്യൂന്‍ബര്‍ഗ് തുടങ്ങിയ പ്രമുഖര്‍ കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണ അറിയിച്ച പശ്ചാത്തലത്തിലാണ് സച്ചിന്റെ ട്വീറ്റ്. എന്നാല്‍ സച്ചിന്റെ നിലപാട് സമൂഹമാധ്യമങ്ങളില്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിട്ടുണ്ട്.

വിഷയത്തില്‍ കുറച്ചുകൂടി നയപരമായാണ് കോലി ഇടപെട്ടത്. അഭിപ്രായവ്യത്യാസങ്ങളുടെ ഈ മണിക്കൂറില്‍ നമ്മളെല്ലാവരും ഐക്യത്തോടെ തുടരാം. കര്‍ഷകര്‍ രാജ്യത്തിന്റെ അവിഭാജ്യഘടകമാണ്. സമാധാനം കൈവരിക്കാനും ഒരുമിച്ച് മുന്നോട്ടുപോകാനുമായി എല്ലാ പാര്‍ട്ടികള്‍ക്കുമിടയില്‍ സൗഹാര്‍ദ്ദപരമായ പരിഹാരം ഉരുത്തിരിയുമെന്ന് വിശ്വസിക്കുന്നതായി കോലി ട്വിറ്ററില്‍ കുറിച്ചു. എല്ലാവരും ഒരുമിച്ച് ചേര്‍ന്ന് കര്‍ഷകരുടെ പ്രശ്‌നം പരിഹരിക്കണമെന്നാണ് ഇന്ത്യയുടെ ഉപനായകന്‍ അജിങ്ക്യ രഹാനെ പറഞ്ഞത്. ഇതേസമയം, മുന്‍ ഇന്ത്യന്‍ നായകനും പരിശീലകനുമായ അനില്‍ കുംബ്ലെയും ഇന്ത്യന്‍ താരം സുരേഷ് റെയ്ന, ശിഖാര്‍ ധവാന്‍, രവി ശാസ്ത്രി തുടങ്ങിയവരെല്ലാം അന്താരാഷ്ട്ര താരങ്ങളുടെ കര്‍ഷക സമരത്തെ അനുകൂലിച്ചുള്ള പ്രതികരണങ്ങളെ വിമര്‍ശിച്ചിട്ടുണ്ട്.

Story first published: Thursday, February 4, 2021, 18:54 [IST]
Other articles published on Feb 4, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+