Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടെസ്റ്റ് പരമ്പര: 'പിടിച്ചുകെട്ടേണ്ടത്' ഈ താരത്തെ; ഇന്ത്യയെ 'പൂട്ടാനുള്ള' വഴിയുമായി ഇയാന്‍ ബെല്‍

ചെന്നൈ: ഇന്ത്യ - ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്ക് വെള്ളിയാഴ്ച്ച തുടക്കമാവുകയാണ്. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് മോഹം മനസിലുള്ളതുകൊണ്ട് ജയത്തില്‍ കുറഞ്ഞതൊന്നും വിരാട് കോലിയുടെ ടീം ഇന്ത്യ ചെന്നൈയില്‍ ആഗ്രഹിക്കില്ല. ഇതേസമയം ഇന്ത്യയെ പിടിച്ചുകെട്ടണമെങ്കില്‍ ആദ്യം രവിചന്ദ്രന്‍ അശ്വിനെതിരെ ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്മാര്‍ തന്ത്രം മെനയണമെന്നാണ് മുന്‍ താരം ഇയാന്‍ ബെല്ലിന്റെ അഭിപ്രായം. ടെസ്റ്റ് പരമ്പരയില്‍ അശ്വിനെ തുടക്കത്തിലെ സമര്‍ദ്ദത്തിലാക്കാന്‍ സാധിക്കണം. ജാഗ്രത കൈവെടിയാതെ ആക്രമിച്ചു കളിക്കാനാണ് ഇംഗ്ലീഷ് ബാറ്റ്‌സ്മാന്മാര്‍ ആശ്വിനെതിരെ ശ്രമിക്കേണ്ടതെന്ന് ബെല്‍ പറയുന്നു.

അടുത്തിടെ ശ്രീലങ്കയ്‌ക്കെതിരെ ജോ റൂട്ട് കളിച്ച മാതൃകയിലാവണം ഇംഗ്ലീഷ് നിര അശ്വിനെതിരെ നില്‍ക്കേണ്ടതെന്നും ഇയാന്‍ ബെല്‍ അഭിപ്രായപ്പെടുന്നുണ്ട്. 'അശ്വിനെ സമ്മര്‍ദ്ദത്തിലാക്കാനുള്ള വഴിയാണ് ഇംഗ്ലണ്ട് തേടേണ്ടത്. പ്രതിരോധ പാഠങ്ങള്‍ മറക്കാതെതന്നെ ആക്രമിച്ചു കളിക്കാന്‍ ഇംഗ്ലണ്ടിന് കഴിയണം. ഇതെങ്ങനെ ചെയ്യണമെന്ന് ശ്രീലങ്കയില്‍ ജോ റൂട്ട് കാണിച്ചിരുന്നു', ഇഎസ്പിഎന്‍ ക്രിക്കിന്‍ഫോയുമായി നടത്തിയ സംഭാഷണത്തില്‍ ഇയാന്‍ ബെല്‍ പറഞ്ഞു. ഇന്ത്യയ്‌ക്കെതിരെ എങ്ങനെ കളിക്കണമെന്ന കാര്യത്തില്‍ ഇംഗ്ലീഷ് ബാറ്റ്‌സ്മാന്മാര്‍ക്ക് സഞ്ജയ് മഞ്ജരേക്കറും നിര്‍ദ്ദേശം നല്‍കുന്നുണ്ട്.

India vs England Test Series: England Batsmen Should Put Pressure On R Ashwin, Says Ian Bell Ahead Of First Test

പന്തിന്റെ ലെങ്ത് വിലയിരുത്തി വേണം ഷോട്ടുകള്‍ തിരഞ്ഞെടുക്കാന്‍. എല്ലാത്തവണയും ഫ്രണ്ട് ഫൂട്ടില്‍ കളിക്കാന്‍ ശ്രമിക്കരുതെന്ന് മഞ്ജരേക്കര്‍ പറയുന്നു. 'അശ്വിനെന്നല്ല, ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്കെതിരെ കളിക്കുമ്പോഴെല്ലാം പന്തിന്റെ ലെങ്ത് വിലയിരുത്തി വേണം ഷോട്ട് തിരഞ്ഞെടുക്കാന്‍. ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്മാര്‍ പൊതുവേ ഫ്രണ്ട് ഫൂട്ടിലാണ് കളിക്കാറ്. എന്നാല്‍ ഇന്ത്യയില്‍ ഈ രീതി പിന്തുടര്‍ന്നാല്‍ കുഴപ്പത്തിലാവും. അതുകൊണ്ട് ലെങ്ത് വിലയിരുത്തി വേണം ഷോട്ട് തീരുമാനിക്കാന്‍', മഞ്ജരേക്കര്‍ അറിയിച്ചു.

ഇയാന്‍ ബെല്ലിന്റെ അഭിപ്രായത്തോട് ആകാശ് ചോപ്രയും യോജിക്കുന്നുണ്ട്. അശ്വിനെതിരെ റണ്‍സടിക്കാനാണ് ഇംഗ്ലണ്ട് ശ്രമിക്കേണ്ടത്. തുടക്കത്തിലെ അശ്വിന്‍ ആത്മവിശ്വാസം കൈവരിച്ചാല്‍ ഇംഗ്ലണ്ടിന് കാര്യങ്ങള്‍ ബുദ്ധിമുട്ടാകും. താരത്തെ ഒരേ സ്‌പോടില്‍ത്തന്നെ പന്തെറിയാന്‍ അനുവദിക്കരുത്. അങ്ങനെ സംഭവിച്ചാല്‍ ഏറെനേരം വിക്കറ്റ് കാത്തുസൂക്ഷിക്കാന്‍ ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്മാര്‍ക്ക് സാധിക്കില്ല, ചോപ്ര മുന്നറിയിപ്പ് നല്‍കുന്നു. ഹോം ടെസ്റ്റുകളില്‍ മികച്ച ട്രാക്ക് റെക്കോര്‍ഡുള്ള ബൗളറാണ് രവിചന്ദ്രന്‍ അശ്വിന്‍. 43 ടെസ്റ്റുകളില്‍ നിന്നും 254 റണ്‍സ് താരം ഇന്ത്യന്‍ മണ്ണില്‍ വീഴ്ത്തിയത് കാണാം. ശരാശരിയാകട്ടെ, 22.80 റണ്‍സും. ഇതേസമയം, ഇംഗ്ലണ്ടിനെതിരെ വലിയ വിജയങ്ങള്‍ കുറിക്കാന്‍ അശ്വിന് ഇതുവരെ സാധിച്ചിട്ടില്ലെന്ന കാര്യവും ഇവിടെ പരാമര്‍ശിക്കണം.

Story first published: Thursday, February 4, 2021, 19:47 [IST]
Other articles published on Feb 4, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+