Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനം: ഇന്ത്യന്‍ താരങ്ങള്‍ക്ക് സന്തോഷ വാര്‍ത്ത, കുടുംബത്തെ ഒപ്പം കൂട്ടാം

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മൂന്ന് മാസം നീണ്ടുനില്‍ക്കുന്ന ഇംഗ്ലണ്ട് പര്യടനം ആരംഭിക്കാന്‍ പോവുകയാണ്. ജൂണ്‍ രണ്ടിനാണ് ഇന്ത്യ ഇംഗ്ലണ്ടിലേക്ക് പുറപ്പെടുന്നത്. നിലവില്‍ മുംബൈയില്‍ ക്വാറന്റെയ്‌നിലാണ് ഇന്ത്യന്‍ താരങ്ങളുള്ളത്. ജൂണ്‍ 18ന് ന്യൂസീലന്‍ഡിനെതിരായ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലും പിന്നീട് ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സര ടെസ്റ്റ് പരമ്പരയുമാണ് ഇന്ത്യ ഇംഗ്ലണ്ടില്‍ കളിക്കുക.

കോവിഡ്19 വൈറസ് വ്യാപനം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ വലിയ സുരക്ഷാക്രമീകരണങ്ങളാണ് താരങ്ങള്‍ക്ക് ഒരുക്കിയിരിക്കുന്നത്. മൂന്ന് മാസത്തോളം നീണ്ട പര്യടനമായതിനാല്‍ പല താരങ്ങള്‍ക്കും കുടുംബത്തെ പിരിഞ്ഞിരിക്കുന്നതില്‍ പ്രയാസമുണ്ട്. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് കുടുംബത്തെ ഒപ്പം കൂട്ടുന്നതിന് അനുമതി തേടിയപ്പോള്‍ യുകെ സര്‍ക്കാര്‍ ആദ്യം അനുമതി നല്‍കിയിരുന്നില്ല.

indiatest

എന്നാല്‍ ഇപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ ആവിശ്യം യുകെ സര്‍ക്കാര്‍ അംഗീകരിച്ചിരിക്കുകയാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് കുടുംബത്തെയും ഒപ്പം കൂട്ടാം. ജൂണ്‍ 3ന് ഇംഗ്ലണ്ടിലെത്തുന്ന ഇന്ത്യന്‍ ടീമിന് മൂന്ന് ദിവസമാണ് ക്വാറന്റെയ്ന്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഇതിന് ശേഷം ഇന്ത്യന്‍ താരങ്ങള്‍ക്ക് പരിശീലനം ആരംഭിക്കാം. കുടുംബം ഒപ്പമുള്ളത് താരങ്ങളെ സംബന്ധിച്ച് വലിയ ആശ്വാസമാവും.

സെപ്തംബര്‍ 14നാണ് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര അവസാനിക്കുന്നത്. ഇതിന് ശേഷം ഇന്ത്യക്ക് ഐപിഎല്ലുണ്ട്. പാതിവഴിയില്‍ നിന്നുപോയ ഐപിഎല്ലിന്റെ 14ാം സീസണ്‍ സെപ്തംബര്‍ മൂന്നാം വാരം യുഎഇയില്‍ പുനരാരംഭിക്കാന്‍ ബിസിസി ഐ തീരുമാനിച്ചിട്ടുണ്ട്. അതിനാല്‍ത്തന്നെ ഇംഗ്ലണ്ടില്‍ നിന്ന് ഇന്ത്യന്‍ താരങ്ങള്‍ നേരിട്ട് യുഎഇയിലേക്ക് പോകാനാണ് സാധ്യത.

ജൂണ്‍ രണ്ടിന് ഇംഗ്ലണ്ടിലേക്ക് പുറപ്പെടുന്ന ഇന്ത്യന്‍ ടീമിന് ഒക്ടോബര്‍ അവസാനത്തോടെ മാത്രമെ നാട്ടില്‍ തിരിച്ചെത്താനാവു. വിരാട് കോലി,രോഹിത് ശര്‍മ തുടങ്ങിയ പല പ്രമുഖ താരങ്ങള്‍ക്കും ചെറിയ കുട്ടികളുള്ളതാണ്. അതിനാല്‍ കുടുംബത്തെ പിരിഞ്ഞ് അഞ്ച് മാസത്തോളം മാറി നില്‍ക്കുക പ്രയാസമാണ്. ഇത് പരിഗണിച്ചാണ് യുകെ സര്‍ക്കാര്‍ താരങ്ങള്‍ക്ക് കുടുംബത്തെ കൂട്ടാനുള്ള അനുമതി നല്‍കിയിരിക്കുന്നത്.

ഇന്ത്യയെ സംബന്ധിച്ച് നിര്‍ണ്ണായകമായ പര്യടനമാണിത്. ഐസിസിയുടെ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാമതുള്ള ഇന്ത്യക്ക് കിരീടം നേടാനുള്ള സുവര്‍ണ്ണാവസരമാണിത്. എന്നാല്‍ ന്യൂസീലന്‍ഡ് നിസാരരായ എതിരാളികളല്ല. ഇംഗ്ലണ്ടിനെ ഇന്ത്യ അവസാന പരമ്പരയില്‍ പരാജയപ്പെടുത്തിയതിനാല്‍ത്തന്നെ പകരം വീട്ടാനുള്ള തയ്യാറെടുപ്പിലാവും ഇംഗ്ലണ്ട് ഉണ്ടാവുക.

Story first published: Tuesday, June 1, 2021, 14:15 [IST]
Other articles published on Jun 1, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+