വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ലോര്‍ഡ്‌സില്‍ ഇന്ത്യന്‍ ദുരന്തം, ഇന്നിങ്‌സ് തോല്‍വി; കോലിപ്പട നാണംകെട്ടു

1
42375

ലോര്‍ഡ്‌സ്: 2014ലെ മധുരിക്കുന്ന ചരിത്ര ഓര്‍മ്മകളുമായി ലോര്‍ഡ്‌സിലിറങ്ങിയ കോലിപ്പടയ്ക്ക് ഇത്തവണ നാണകേടിന്റെ കയ്പുനീര്‍. ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ നാണംകെട്ടാണ് ലോര്‍ഡ്‌സില്‍ ഇന്ത്യന്‍ സംഘം കളംവിട്ടത്. ഇംഗ്ലീഷ് ബൗളര്‍മാര്‍ക്കു മുന്നില്‍ കളിമറന്ന ഇന്ത്യ ഇന്നിങ്‌സിനും 159 റണ്‍സിനും തകര്‍ന്നടിയുകയായിരുന്നു.

ഇന്നിങ്‌സ് തോല്‍വി ഒഴിവാക്കാന്‍ 289 റണ്‍സാണ് ഇന്ത്യക്ക് വേണ്ടിയിരുന്നത്. എന്നാല്‍, ഇന്ത്യയെ 130 റണ്‍സിന് എറിഞ്ഞിട്ട് നാലാം ദിനം തന്നെ ഇംഗ്ലണ്ട് ഇന്നിങ്‌സ് വിജയം ആഘോഷിക്കുകയായിരുന്നു. തോല്‍വിയോടെ അഞ്ചു മല്‍സരങ്ങളുടെ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ 0-2ന് പിന്നിലായി. വിജയത്തോടെ ഇംഗ്ലണ്ട് പരമ്പരയില്‍ മേധാവിത്വം ഉറപ്പിക്കുകയും ചെയ്തു. സ്‌കോര്‍: ഇന്ത്യ 107, 130, ഇംഗ്ലണ്ട് 396/7 ഡിക്ലയേര്‍ഡ്. ഓള്‍റൗണ്ടര്‍ പ്രകടനം കാഴ്ചവച്ച ഇംഗ്ലീഷ് താരം ക്രിസ് വോക്‌സാണ് മാന്‍ ഓഫ് ദി മാച്ച്.

ഒന്നാമിന്നിങ്‌സില്‍ ഇംഗ്ലണ്ട് 7/396 ഡിക്ലയേര്‍ഡ്...

ഒന്നാമിന്നിങ്‌സില്‍ ഇംഗ്ലണ്ട് 7/396 ഡിക്ലയേര്‍ഡ്...

ഇന്ത്യയുടെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 107ന് മറുപടിയായി ഇംഗ്ലണ്ട് ഒന്നാമിന്നിങ്‌സില്‍ ഏഴ് വിക്കറ്റിന് 396 റണ്‍സെടുത്ത് ഡിക്ലയേര്‍ഡ് ചെയ്യുകയായിരുന്നു. 177 പന്തില്‍ 21 ബൗണ്ടറിയോടെ 137 റണ്‍സുമായി ക്രിസ് വോക്‌സ് പുറത്താവാതെ നിന്നു.
ഇംഗ്ലണ്ടിന്റെ ഏഴാം വിക്കറ്റ് ഹാര്‍ദിക് പാണ്ഡ്യക്കായിരുന്നു. 40 റണ്‍സെടുത്ത സാം ക്യുറാനെ പാണ്ഡ്യയുടെ ബൗളിങ് മുഹമ്മദ് ഷമി ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു. ഇതോടെ ഒന്നാമിന്നിങ്‌സില്‍ ഹാര്‍ദികിന്റെ വിക്കറ്റ്് നേട്ടം മൂന്നാവുകയും ചെയ്തു.

പേസ് പടയ്ക്കു മുന്നില്‍ മുട്ടുവിറച്ച് ഇന്ത്യ

പേസ് പടയ്ക്കു മുന്നില്‍ മുട്ടുവിറച്ച് ഇന്ത്യ

സമനില മോഹവുമായി കളത്തിലിറങ്ങിയ ഇന്ത്യക്ക് തുടക്കത്തില്‍ തന്നെ പിഴക്കുകയായിരുന്നു. തുടര്‍ച്ചയായ രണ്ടാമിന്നിങ്‌സിലും ഓപ്പണര്‍ മുരളി വിജയിക്ക് അക്കൗണ്ട് തുറക്കാനായില്ല. രണ്ടിന്നിങ്‌സിലും ആന്‍ഡേഴ്‌സനു മുന്നിലാണ് വിജയ് വിക്കറ്റ് നഷ്ടപ്പെടുത്തിയത്. ടീം സ്‌കോര്‍ ബോര്‍ഡ് തുറക്കും മുമ്പ് തന്നെ വിജയിയെ ആന്‍ഡേഴ്‌സന്‍ വിക്കറ്റ് കീപ്പര്‍ ജോണി ബെയര്‍സ്‌റ്റോവിന്റെ കൈകളിലെത്തിക്കുകയായിരുന്നു.
ടീം സ്‌കോര്‍ ബോര്‍ഡ് 13ല്‍ നില്‍ക്കേ ആന്‍ഡേഴ്‌സന്‍ വീണ്ടും ഇന്ത്യക്ക് തിരിച്ചടി നല്‍കി. 10 റണ്‍സെടുത്ത ലോകേഷ് രാഹുലിനെ ആന്‍ഡേഴ്്‌സന്‍ വിക്കറ്റിനു മുന്നില്‍ കുരുക്കുകയായിരുന്നു. ഇടയ്ക്ക് മഴ പ്രതീക്ഷ നല്‍കി. എന്നാല്‍, മഴയും ഇന്ത്യയെ കയ്യൊഴിഞ്ഞു. 47 ഓവര്‍ കൊണ്ട് തന്നെ ഇംഗ്ലീഷ് പേസര്‍മാര്‍ ഇന്ത്യയെ എറിഞ്ഞൊതുക്കുകയും ചെയ്തു. ഒടുവില്‍ 130 റണ്‍സിന് ഇന്ത്യയുടെ രണ്ടാമിന്നിങ്‌സും അവസാനിക്കുകയായിരുന്നു.
പരിക്ക് ആശങ്കയിലുള്ള ക്യാപ്റ്റന്‍ വിരാട് കോലി 17 റണ്‍സെടുത്ത് പുറത്താവുകയായിരുന്നു. പുറത്താവാതെ 48 പന്തില്‍ അഞ്ച് ബൗണ്ടറിയോടെ 33 റണ്‍സെടുത്ത ആര്‍ അശ്വിനാണ് രണ്ടാമിന്നിങ്‌സില്‍ ഇന്ത്യയുടെ ടോപ്‌സ്‌കോറര്‍. ഹാര്‍ദിക് പാണ്ഡ്യ (26), ചേതേശ്വര്‍ പുജാര (17), അജിന്‍ക്യ രഹാനെ (13) എന്നിവരാണ് ഇന്ത്യയുടെ മറ്റു പ്രധാന സ്‌കോറര്‍മാര്‍.

ഇന്ത്യന്‍ ബാറ്റിങ് നിരയെ കശാപ്പ് ചെയ്ത് ആന്‍ഡേഴ്‌സനും ബ്രോഡും

ഇന്ത്യന്‍ ബാറ്റിങ് നിരയെ കശാപ്പ് ചെയ്ത് ആന്‍ഡേഴ്‌സനും ബ്രോഡും

രണ്ടാമിന്നിങ്‌സിലും ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ നാശംവിതച്ചാണ് ആന്‍ഡേഴ്‌സന്‍ ഇംഗ്ലണ്ടിന് തകര്‍പ്പന്‍ വിജയം നേടിക്കൊടുത്തത്. നാല് വിക്കറ്റ് വീതം വീഴ്ത്തി ആന്‍ഡേഴ്‌സനൊപ്പം സ്റ്റുവര്‍ട്ട് ബ്രോഡ് കൂടി ചേര്‍ന്നതോടെ ഇന്ത്യയുടെ ചെറുത്ത് നില്‍പ്പ് മോഹം അവസാനിക്കുകയായിരുന്നു. ശേഷിക്കുന്ന രണ്ട് വിക്കറ്റ് ക്രിസ് വോക്‌സിനായിരുന്നു.

ലോര്‍ഡ്‌സില്‍ വിക്കറ്റില്‍ സെഞ്ച്വറിയും കടന്ന് ആന്‍ഡേഴ്‌സന്‍

ലോര്‍ഡ്‌സില്‍ വിക്കറ്റില്‍ സെഞ്ച്വറിയും കടന്ന് ആന്‍ഡേഴ്‌സന്‍

ഇന്ത്യന്‍ ബാറ്റിങ് നിരയുടെ അന്തകനായ പേസര്‍ ജെയിംസ് ആന്‍ഡേഴസന്‍ ലോര്‍ഡ്‌സില്‍ മറ്റൊരു അപൂര്‍വ്വ നേട്ടം കൂടി കൊയ്തു. ലോര്‍ഡ്‌സില്‍ ടെസ്റ്റില്‍ 100 വിക്കറ്റ് പൂര്‍ത്തിയാക്കുന്ന ആദ്യ താരമെന്ന റെക്കോഡാണ് ആന്‍ഡേഴ്‌സന്‍ സ്വന്തമാക്കിയത്. മുരളി വിജയിയെ പുറത്താക്കിയായിരുന്നു ആന്‍ഡേഴ്‌സന്റെ ഈ നേട്ടം. രണ്ടിന്നിങ്‌സിലായി ഒമ്പത് വിക്കറ്റാണ് ആന്‍ഡേഴ്‌സന്‍ വീഴ്ത്തിയത്.

Story first published: Sunday, August 12, 2018, 23:09 [IST]
Other articles published on Aug 12, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X