വിമര്‍ശനങ്ങളായാലും അഭിനന്ദനങ്ങളായാലും എപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഇന്ത്യന്‍ താരമാണ് ഋഷഭ് പന്ത്. ഒന്നല്ലെങ്കില്‍ മറ്റൊരു കാരണം കൊണ്ട് പന്ത് എപ്പോഴും ആളുകള്‍ക്കിടയില്‍ ചര്‍ച്ചാ വിഷയമായിരിക്കും. വെടിക്കെട്ട് ബാറ്റിംഗിന്റെ പേരില്‍ കൈയ്യടി നേടുമ്പോള്‍ അലസതയുടെ പേരില്‍ വിമര്‍ശിക്കപ്പെടും. മൈതാനത്തെ കുസുത്രിയുടെ പേരില്‍ ആഘോഷിക്കപ്പെടും. ഇങ്ങനെ എന്തെങ്കിലുമൊക്കെ ആരാധകര്‍ക്ക് നല്‍കാതെ പന്ത് പോകാറില്ല.
ഇപ്പോള്‍ നടക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് ഒന്നാം ടെസ്റ്റിലും പന്ത് സജീവമായി തന്നെയുണ്ട്. ബാറ്റു കൊണ്ട് ശ്രദ്ധ നേടിയത് പോലെ തന്നെ മൈതാനത്തെ കുസൃതിത്തരങ്ങളും വേലത്തരങ്ങളുമെല്ലാം പന്തില്‍ തന്നെ ശ്രദ്ധിക്കാന്‍ കാരണമാകുന്നുണ്ട്. ആദ്യ ടെസ്റ്റിന്റെ രണ്ടാം ദിനവും മൂന്നാം ദിനവും മഴയുടെ നിഴലായിരുന്നു. എന്നാല്‍ നാലാം ദിനം കളി വീണ്ടും ആവേശകരമായി മാറിയിരിക്കുകയാണ്. പന്തുകൊണ്ട് ഇന്ത്യ തുടക്കത്തില്‍ മേല്‍ക്കൈ നേടിയെങ്കിലും ശക്തമായ ചെറുത്തു നില്‍പ്പിലൂടെ രണ്ടാം ഇന്നിംഗ്‌സ് ഇംഗ്ലണ്ട് ബാറ്റര്‍മാര്‍ തിരികെ പിടിച്ചിരിക്കുകയാണ്.

ഇതിനിടെ ഋഷഭ് പന്തിന്റെ കിടിലന്‍ വിക്കറ്റ് പ്രകടനത്തിനും മൈതാനം സാക്ഷിയായി. ഇംഗ്ലണ്ട് ബാറ്റര്‍ സാക്ക് ക്രൗലിയുടെ വിക്കറ്റെടുക്കാനായി പന്ത് നടത്തിയ ഫീല്‍ഡിംഗാണ് കൈയ്യടി നേടുന്നത്. വിക്കറ്റ് കീപ്പര്‍ എന്ന നിലയില്‍ പന്തിന്റെ വളര്‍ച്ച വ്യക്തമാക്കുന്നതായിരുന്നു ആ ക്യാച്ച്. ഇംഗ്ലീഷ് ഇന്നി്ംഗ്‌സിന്റെ പതിനേഴാമത്തെ ഓവറിലായിരുന്നു സംഭവം. ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറയുടെ പന്ത് സാക്കിന്റെ ബാറ്റില്‍ തൊട്ടുരുമി സ്റ്റമ്പിന് പിന്നിലേക്ക്. തന്റെ വലത് വശത്തേക്ക് ഒന്ന് ചാടിയ പന്ത് അനായാസം തന്നെ പന്ത് കൈപ്പിടിയിലൊതുക്കുകയായിരുന്നു. ആറ് റണ്‍സ് മാത്രമെടുത്താണ് ക്രൗലി പുറത്താകുന്നത്.
അതേസമയം നാലാം ദിനം ലഞ്ചിന് പിരിയുമ്പോള്‍ ഇംഗ്ലണ്ട് ബാറ്റര്‍മാര്‍ പതിയെ കളം പിടിച്ചു കഴിഞ്ഞു. ഓപ്പണര്‍ ബേണ്‍സിനെ ഇന്ത്യയ്ക്ക് അധികം നിര്‍ത്താതെ തന്നെ പുറത്താക്കാന്‍ സാധിച്ചിരുന്നു. പിന്നാലെ വന്ന സാക്ക് ക്രൗലിയും വേഗം തന്നെ മടങ്ങി. എന്നാല്‍ നായകന്‍ ജോ റൂട്ട് എത്തിയതോടെ കളിയുടെ ഗതി ഇംഗ്ലണ്ടിന് അനുകൂലമായി മാറുകയായിരുന്നു. 78 പന്തില്‍ പുറത്താകാതെ 63 റണ്‍സുമായി ക്രീസില്‍ ഒരുവശത്ത് റൂട്ട് നിലയുറപ്പിച്ചു കഴിഞ്ഞു. 124 പന്തില്‍ 28 റണ്‍സുമായി ഓപ്പണര്‍ സിബിലിയും ശക്തമായ ചെറുത്തു നില്‍പ്പുമായി ക്രീസില്‍ തന്നെയുണ്ട്. ലഞ്ചിന് പിരിയുമ്പോള്‍ ഇംഗ്ലണ്ട് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സായിരുന്നു എടുത്തിരുന്നത്.
നേരത്തെ ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യ 278 റണ്‍സെടുത്ത് പുറത്തായിരുന്നു. ഓപ്പണര്‍ കെഎല്‍ രാഹുലും ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയും നടത്തിയ ചെറുത്തു നില്‍പ്പാണ് ഇന്ത്യയ്ക്ക് തരക്കേടില്ലാത്ത സ്‌കോര്‍ സമ്മാനച്ചിത്. നായകന്‍ വിരാട് കോഹ്ലി ഗോള്‍ഡന്‍ ഡക്കിനും ഉപനായകന്‍ അജിന്‍ക്യ രഹാനെ അഞ്ച് റണ്‍സിനും പുറത്തായിരുന്നു. മറ്റൊരു പ്രധാന താരമായ ചേതേശ്വര്‍ പൂജാരെ വെറും നാല് റണ്‍സാണെടുത്തത്. അ്‌തേസമയം ഇന്ത്യയുടെ വാലറ്റത്തിന്റെ ചെറുത്തു നില്‍പ്പും ഇന്ത്യന്‍ ഇന്നിംഗ്‌സില്‍ കാണാന്‍ സാധിച്ചു.
ഒന്നാം ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ടിന് 183 റണ്‍സ് മാത്രമാണ് എടുക്കാനായത്. നാല് വിക്കറ്റെടുത്ത ജസ്പ്രീത് ബുംറയും മൂന്ന് വിക്കറ്റെടുത്ത മുഹമ്മദ് ശമിയും നയിക്കുന്ന ബോളിംഗ് നിരയാണ് ഇംഗ്ലണ്ടിനെ കുടുക്കിയത്. നാലാം ദിനം മികച്ചൊരു സ്‌കോറിലേക്ക് എത്തുകയായിരിക്കും ഇംഗ്ലണ്ടിന്റെ ലക്ഷ്യം. അതേസമയം ഇംഗ്ലണ്ടിനെ ചെറിയ സ്‌കോറില്‍ ഒതുക്കി അനായാസം വിജയത്തിലേക്ക് നീങ്ങുകയായിരിക്കും ഇന്ത്യയുടെ മുന്നിലുള്ള ലക്ഷ്യം. നിലവില്‍ ഇംഗ്ലണ്ടിന്റെ ലീഡ് 35 കടന്നിട്ടുണ്ട്. നാലാം ദിനം കളി പുരോഗമിക്കുകയാണ്.