മൂന്നാം ടി20 മത്സരം; യുവരാജിന് പകരം ഋഷഭ് പന്തിനെ ഉള്‍പ്പെടുത്തിയേക്കും
ദില്ലി: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടി20 മത്സരത്തില്‍ യുവ വിക്കറ്റ്കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്തിനെ ഇന്ത്യന്‍ ടീമിലെടുത്തേക്കുമെന്ന് സൂചന. ആദ്യ രണ്ട് മത്സരങ്ങളിലും മോശം പ്രകടനം കാഴ്ചവെച്ച യുവരാജ് സിങ്ങിന് പകരക്കാരനായിട്ടായിരിക്കും ഋഷഭ് ഇന്ത്യന്‍ ടീമില്‍ അരങ്ങേറുകയെന്നാണ് റിപ്പോര്‍ട്ട്.
സമീപകാലത്തൊന്നും ടി20 മത്സരത്തില്‍ തന്റെ നിലവാരത്തിനൊത്ത പ്രകടനം കാഴ്ചവെക്കാന്‍ കഴിയാതിരുന്ന യുവരാജിനെ വീണ്ടും ടീമില്‍ ഉള്‍ക്കൊള്ളിച്ചത് വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്. കഴിഞ്ഞ 15 ഇന്നിങ്‌സുകളിലായി 95 ആണ് യുവരാജിന്റെ സ്‌ട്രൈക്ക് റേറ്റ്. യുവരാജിനെപോലെ ഒരു ബാറ്റ്‌സ്മാന്റെ ശരാശരിയിലും താഴെയാണിത്.

ഋഷഭ് പന്താകട്ടെ മികച്ച ഫോമില്‍ കളിച്ചുകൊണ്ടിരിക്കെയാണ് ഇന്ത്യന്‍ ടീമില്‍ ഇടം പിടിച്ചിരിക്കുന്നത്. ഭാവിയില്‍ ധോണിയുടെ പകരക്കാരനാകുമെന്ന് കരുതപ്പെടുന്ന ഋഷഭ് ഓപ്പണറായിട്ടായിരിക്കും അരങ്ങേറുക. ആര്‍എല്‍ രാഹുലിനൊപ്പം ഋഷഭ് ഓപ്പണ്‍ ചെയ്യുകയാണെങ്കില്‍ തന്റെ ഇഷ്ടസ്ഥാനത്തേക്ക് ക്യാപ്റ്റന്‍ കോലിക്ക് മാറിക്കളിക്കാന്‍ കഴിയുകയും ചെയ്യും.
ആദ്യ രണ്ടു മത്സരങ്ങളില്‍ ഓപ്പണറായി ഇറങ്ങിയ കോലിക്ക് കാര്യമായ സംഭാവന നല്‍കാനായില്ല. ഇതേ തുടര്‍ന്ന് ഇന്ത്യ കുറഞ്ഞ സ്‌കോറില്‍ ഒതുങ്ങുകയും ചെയ്തു. രണ്ടാം മത്സരത്തില്‍ ഭാഗ്യത്തിന്റെ അകമ്പടിയോടെയാണ് ഇന്ത്യ ജയിച്ചത്. അതുകൊണ്ടുതന്നെ നിര്‍ണായകമായ അവസാന മത്സരത്തില്‍ വീണ്ടുമൊരു പരീക്ഷണത്തിന് ഇന്ത്യ മുതിര്‍ന്നേക്കില്ലെന്നാണ് റിപ്പോര്‍ട്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications