വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

INDvENG: അശ്വിനെ ഒഴിവാക്കിയത് അബദ്ധം! ഉറപ്പായും വേണമായിരുന്നു- കാരണങ്ങളറിയാം

രവീന്ദ്ര ജഡേജയാണ് ടീമിലെത്തിയത്

ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ഇന്ത്യയുടെ പ്ലെയിങ് ഇലവന്‍ കണ്ടപ്പോള്‍ പലരും ഞെട്ടിക്കാണും. കാരണം പരിചയസമ്പന്നനായ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിന്‍ അക്കൂട്ടത്തില്‍ ഇല്ലായിരുന്നു. പകരം രവീന്ദ്ര ജഡേജയെയാണ് ഇന്ത്യ കളിപ്പിച്ചത്. നാലു പേസര്‍മാരും ഒരു സ്പിന്നറുമടങ്ങുന്ന ടീം കോമ്പിനേഷനായിരുന്നു ഇന്ത്യ പരീക്ഷിച്ചത്.

ഒരു സ്പിന്നറുടെ സ്ഥാനത്തേക്കു രണ്ടു പേരായിരുന്നു രംഗത്തുണ്ടായിരുന്നത്. ഒന്ന് അശ്വിനായിരുന്നെങ്കില്‍ മറ്റൊരാള്‍ ജഡേജയായിരുന്നു. ബാറ്റിങിനു കൂടുതല്‍ ആഴം നല്‍കുകയെന്ന ലക്ഷ്യത്തോടെ ജഡേജയ്ക്കു ഇന്ത്യ മുന്‍തൂക്കം നല്‍കുകയായിരുന്നു.
പക്ഷെ ജഡേജയേക്കാള്‍ അശ്വിനായിരുന്നു ഇന്ത്യ പരിഗണന നല്‍കേണ്ടിയിരുന്നത്. ഇതിനുള്ള പ്രധാനപ്പെട്ട കാരണങ്ങള്‍ എന്തൊക്കെയാണെന്നു നമുക്കു നോക്കാം.

 വിദേശത്തെ റെക്കോര്‍ഡ്

വിദേശത്തെ റെക്കോര്‍ഡ്

നാട്ടിലെ പ്രകടനത്തെ അപേക്ഷിച്ച് അശ്വിന്റെ വിദേശത്തെ റെക്കോര്‍ഡ് വ്യത്യസ്തമായിരുന്നു. വിദേശത്തു പ്രകടനത്തില്‍ ഒരു സ്ഥിരത കൊണ്ടു വരുന്നതില്‍ അദ്ദേഹം പലപ്പോഴും പരാജയപ്പെട്ടിരുന്നു. ഓസ്‌ട്രേലിയയില്‍ 42.15ഉ െഇംഗ്ലണ്ടില്‍ 28.11 ഉം സൗത്താഫ്രിക്കയില്‍ 46.14ഉം ന്യൂസിലാന്‍ഡില്‍ 33ഉം ആയിരുന്നു അശ്വിന്റെ ശരാശരി.
പക്ഷെ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി വിദേശത്തു തന്റെ പ്രകടനം അശ്വിന്‍ വളരെയധികം മെച്ചപ്പെടുത്തിട്ടുണ്ടെന്നു കണക്കുകള്‍ പറയുന്നു. 2020ല്‍ ന്യൂസിലാന്‍ഡില്‍ നടന്ന ടെസ്റ്റില്‍ മൂന്നു വിക്കറ്റുകളായിരുന്നു സ്പിന്നര്‍ക്കു ലഭിച്ചത്. എന്നാല്‍ പിന്നാലെ ഈ വര്‍ഷമവസാനം ഓസ്‌ട്രേലിയയില്‍ നടന്ന പരമ്പരയില്‍ മൂന്നു ടെസ്റ്റുകളില്‍ നിന്നും 12 വിക്കറ്റുകള്‍ അശ്വിന്‍ പിഴുതിരുന്നു. പരിക്കു കാരണം അവസാന ടെസ്റ്റില്‍ പക്ഷെ അദ്ദേഹത്തിനു വിട്ടുനില്‍ക്കേണ്ടിവന്നു.
അടുത്തിടെ നടന്ന ലോക ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ന്യൂസിലാന്‍ഡിനെതിരേ ഇന്ത്യന്‍ സ്പിന്നര്‍മാരില്‍ കൂടുതല്‍ വെല്ലുവിളിയുയര്‍ത്തിയത് അശ്വിനായിരുന്നു. രണ്ടിന്നിങ്‌സുകളിലായി നാലു വിക്കറ്റുകളും അദ്ദേഹം വീഴ്ത്തി.

 മനശാസ്ത്രപരമായ മുന്‍തൂക്കം

മനശാസ്ത്രപരമായ മുന്‍തൂക്കം

ഇംഗ്ലീഷ് ടീമിനുമേല്‍ മനശാസ്ത്രപരമായ മുന്‍തൂക്കം നേടിയെടുത്ത ബൗളര്‍ കൂടിയാണ് അശ്വിന്‍. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ആദ്യ സീസണിലെ അവസാന പരമ്പരയില്‍ ഇന്ത്യയും ഇംഗ്ലണ്ടും ഏറ്റുമുട്ടിയിരുന്നു. ഈ വര്‍ഷം ആദ്യമായായിരുന്നു ഇത്. അന്നു നാലു മല്‍സരങ്ങളുടെ പരമ്പര ഇന്ത്യ 3-1ന് കൈക്കലാക്കുകയായിരുന്നു. ഈ പരമ്പരയില്‍ മാന്‍ ഓഫ് ദി സീരീസായി തിരഞ്ഞെടുക്കപ്പെട്ടത് അശ്വിനായിരുന്നു. 32 വിക്കറ്റുകളായിരുന്നു അദ്ദേഹം കൊയ്തത്. കൂടാതെ ഒരു സെഞ്ച്വറിയും താരം നേടി.
റോറി ബേണ്‍സ് (മൂന്നു തവണ), ഡാന്‍ ലോറന്‍സ് (മൂന്നു തവണ), ജോ റൂട്ട് (രണ്ടു തവണ), സാക്ക് ക്രോളി, ജോണി ബെയര്‍സ്‌റ്റോ (ഓരോ തവണ) എന്നിവരെയെല്ലാം അശ്വിന്‍ പുറത്താക്കുകയും ചെയ്തു. ഈ ആറു പേരും ഇപ്പോള്‍ നടക്കുന്ന ഒന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന്റെ പ്ലെയിങ് ഇലവനിലുള്ളവരാണ്. അതുകൊണ്ടു തന്നെ അശ്വിനെ നേരിടുമ്പോള്‍ ഇവര്‍ക്കെല്ലാം സമ്മര്‍ദ്ദവും ആശങ്കയും ഉണ്ടാവുമെന്നുറപ്പാണ്. മനശാസ്ത്രപരമായ ഈ മുന്‍തൂക്കം ഇന്ത്യന്‍ താരത്തിനു വിക്കറ്റുകളാക്കി മാറ്റുകയും ചെയ്യാമായിരുന്നു.

 കൗണ്ടിയിലെ പ്രകടനം

കൗണ്ടിയിലെ പ്രകടനം

ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിനു മുമ്പ് ഇന്ത്യന്‍ താരങ്ങളെല്ലാം ഇവിടെ അവധിക്കാലം ചെലവിട്ട് സമയം പാഴാക്കിയപ്പോള്‍ അശ്വിന്‍ കൗണ്ടി ക്രിക്കറ്റില്‍ കളിച്ച് ബൗളിങിനു മൂര്‍ച്ച കൂട്ടാനുള്ള ശ്രമത്തിലായിരുന്നു. സോമര്‍സെറ്റിനെതിരായ മല്‍സരത്തില്‍ സറേ ടീമിനു വേണ്ടി അദ്ദേഹം കളിക്കുകയും ചെയ്തു. ആദ്യ ഇന്നിങ്‌സില്‍ 99 റണ്‍സിന് ഒരു വിക്കറ്റായിരുന്നു അശ്വിന്‍ വീഴ്ത്തിയത്. എന്നാല്‍ രണ്ടാമിന്നിങ്‌സില്‍ തകര്‍പ്പന്‍ തിരിച്ചുവരവ് നടത്തിയ അദ്ദേഹം 27 റണ്‍സിനു ആറു വിക്കറ്റുകള്‍ കടപുഴക്കിയിരുന്നു.
ബൗളിങിലെ വേരിയേഷനുകള്‍ കൊണ്ട് അശ്വിന്‍ എതിര്‍ ടീം ബാറ്റ്‌സ്മാന്‍മാരെ വട്ടം കറക്കിയിരുന്നു. ഇംഗ്ലണ്ടിലെ പിച്ചുകളിലും തനിക്കു തിളങ്ങാന്‍ കഴിയുമെന്ന് തെളിയിച്ച അദ്ദേഹത്തെ ഇന്ത്യ ഉറപ്പായും ആദ്യ ടെസ്റ്റില്‍ ഇറക്കണമായിരുന്നു.
അതേസമയം, ഒന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിനെ തുരത്താന്‍ ഇന്ത്യക്കു ഏക സ്പിന്നറായ ജഡേജയുടെ സഹായം വേണ്ടി വന്നില്ല. നാലു പേസര്‍മാരും ചേര്‍ന്നു 183 റണ്‍സില്‍ ഇംഗ്ലണ്ടിനെ വരിഞ്ഞുകെട്ടുകയായിരുന്നു. ജസ്പ്രീത് ബുംറ നാലു വിക്കറ്റുകളെടുത്തപ്പോള്‍ മുഹമ്മദ് ഷമി മൂന്നും ശര്‍ദ്ദുല്‍ ഠാക്കൂര്‍ രണ്ടും വിക്കറ്റുകളെടുത്തിരുന്നു. മൂന്നോവര്‍ എറിഞ്ഞ ജഡേജ 11 റണ്‍സ് വഴങ്ങിയെങ്കിലും വിക്കറ്റൊന്നും ലഭിച്ചില്ല.

Story first published: Wednesday, August 4, 2021, 22:57 [IST]
Other articles published on Aug 4, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X