IND vs ENG: ഗില്‍ മടങ്ങുന്നു, പകരം പൃഥി ഷായെ വിളിക്കാന്‍ ഇന്ത്യ- ദേവ്ദത്തിന്റെ റൂട്ട് ക്ലിയര്‍

ഇംഗ്ലണ്ടിനെതിരേ നടക്കാനിരിക്കുന്ന അഞ്ചു ടെസ്റ്റുകളുടെ പരമ്പരയ്ക്കില്ലാതെ നാട്ടിലേക്കു മടങ്ങുന്ന യുവ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിനു പകരം പൃഥ്വി ഷായെ ഇന്ത്യ വിളിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. പരിക്കിനെ തുടര്‍ന്നാണ് ഗില്‍ ഒരു ടെസ്റ്റ് പോലും കളിക്കാനാവാതെ നാട്ടിലേക്കു തിരിക്കുന്നത്. ഇതോടെ മറ്റൊരു ഓപ്പണറെ വേണമെന്നാണ് ടീം മാനേജ്‌മെന്റിന്റെ ആവശ്യം. ശിഖര്‍ ധവാനു കീഴില്‍ ശ്രീലങ്കയില്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ ടീമിനൊപ്പമാണ് പൃഥ്വിയുള്ളത്.

ഗില്ലിന്റെ പരിക്ക് ഫൈനലിനിടെ

ഗില്ലിന്റെ പരിക്ക് ഫൈനലിനിടെ

ഗില്ലിന്റെ കാല്‍പാദത്തിനാണ് പരിക്കേറ്റിരിക്കുന്നത്. ലോക ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ന്യൂസിലാന്‍ഡിനെതിരേ കളിക്കവെയായിരുന്നു താരത്തിനു ഈ പരിക്കറ്റത്. പൂര്‍ണമായി ഇതു ഭേദമാവാന്‍ എട്ടു മുതല്‍ 12 ആഴ്ചകള്‍ വരെ വേണ്ടി വരും. അതുകൊണ്ടു തന്നെ ഇംഗ്ലണ്ടിനെതിരേ ആഗസ്റ്റ് ആദ്യ വാരം ആരംഭിക്കുന്ന പരമ്പരയിലെ അഞ്ചു ടെസ്റ്റുകളും ഗില്ലിനു നഷ്ടമാവും.

ഇതേ തുടര്‍ന്നാണ് നിലവില്‍ ബാക്കപ്പ് ഓപ്പണര്‍മാര്‍ ഇന്ത്യക്കു കുറവാണെന്നും പൃഥ്വിയെ പകരം ഉള്‍പ്പെടുത്താന്‍ അനുവദിക്കണമെന്നും ടീം മാനേജ്‌മെന്റ് ആവശ്യപ്പെടാനൊരുങ്ങുന്നത്.

മായങ്ക് അഗര്‍വാള്‍, പുതുമുഖം അഭിമന്യു ഈശ്വരന്‍ എന്നിവരാണ് നിലവില്‍ ടെസ്റ്റ് സംഘത്തിലെ ഓപ്പണര്‍മാര്‍. ദൈര്‍ഘ്യമേറിയ പരമ്പരയില്‍ ഒരു ബാക്കപ്പ് ഓപ്പണര്‍ മാത്രം പോരെന്നും അഭിമന്യുവിന് മല്‍സരപരിചയമില്ലെന്നത് തിരിച്ചടിയാണെന്നും ടീം മാനേജ്‌മെന്റ് ചൂണ്ടിക്കാണിക്കുന്നു.

 പൃഥ്വി ഇംഗ്ലണ്ടിലെത്തിയേക്കും

പൃഥ്വി ഇംഗ്ലണ്ടിലെത്തിയേക്കും

ലങ്കയിലുള്ള പൃഥ്വിയോട് എത്രും പെട്ടെന്നു ഇംഗ്ലണ്ടിലേക്കു തിരിക്കാന്‍ ഇന്ത്യ ആവശ്യപ്പെട്ടേക്കും. ക്വാറന്റീന്‍ കാലാവധി കഴിഞ്ഞ ശേഷം ആഗസ്റ്റ് നാലിനാരംഭിക്കുന്ന ആദ്യ ടെസ്റ്റിനു മുമ്പ് ടീമിനൊപ്പം ചേരാന്‍ ഇതു താരത്തെ സഹായിക്കുമെന്നും ടീം മാനേജ്‌മെന്റ് കണക്കുകൂട്ടുന്നു. പക്ഷെ മുംബൈയിലുള്ള സെലക്ടര്‍മാര്‍ ഇനിയും ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടില്ല.

പൃഥ്വിയാണ് ഇപ്പോള്‍ ഫോമിലുള്ള ഓപ്പണിങ് ബാറ്റ്‌സ്മാന്‍. ലങ്കയിലുള്ള അദ്ദേഹം ഇംഗ്ലണ്ടിലെത്തി ടെസ്റ്റ് ടീമിനൊപ്പം ചേര്‍ന്നാല്‍ അതു ആശ്വാസമാവും. ഗില്ലിന്റെ പരിക്കിനെക്കുറിച്ച് അറിഞ്ഞിട്ട് ഇപ്പോള്‍ അഞ്ചു ദിവസമായെന്നും എന്നാല്‍ സെലക്ടര്‍മാര്‍ ആരും തന്നെ ഇക്കാര്യത്തില്‍ ഇടപെട്ടിട്ടില്ലെന്നും ടീമുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ ദേശീയ മാധ്യമത്തോടു പറഞ്ഞു.

 ദേവ്ദത്തിന് വഴിയൊരുങ്ങുന്നു

ദേവ്ദത്തിന് വഴിയൊരുങ്ങുന്നു

പൃഥ്വിയെ ഇന്ത്യ ഇംഗ്ലണ്ടിലേക്കു അയക്കുകായണെങ്കില്‍ അതു ലങ്കയ്‌ക്കെതിരായ പരമ്പരയില്‍ മലയാളി താരം ദേവ്ദത്ത് പടിക്കലിന്റെ അരങ്ങേറ്റത്തിനു വഴിയൊരുക്കും. കാരണം നിലവില്‍ നായകന്‍ ധവാനോടൊപ്പം പൃഥ്വിയായിരുന്നു ഫസ്റ്റ് ചോയ്‌സ് ഓപ്പണറായി പരിഗണിക്കപ്പെട്ടിരുന്നത്. അദ്ദേഹത്തിന്റെ സേവനം ലഭിച്ചില്ലെങ്കില്‍ ദേവ്ദത്തിന് ഇന്ത്യ അവസരം നല്‍കാന്‍ സാധ്യ കൂടുതലാണ്. ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനു വേണ്ടിയും ആഭ്യന്തര ക്രിക്കറ്റില്‍ കര്‍ണാടകയ്ക്കു വേണ്ടിയും റണ്‍സ് വാരിക്കൂട്ടുന്ന താരം ഇപ്പോള്‍ മിന്നുന്ന ഫോമിലാണ്.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Saturday, July 3, 2021, 17:04 [IST]
Other articles published on Jul 3, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X