വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

INDvENG: റോക്കിങ് റൂട്ട്! കുക്കിനെയും കടത്തിവെട്ടി- ഇനി ഇംഗ്ലീഷ് റണ്‍മെഷീന്‍

ഓള്‍ടൈം റണ്‍വേട്ടക്കാരനായി മാറിയിരിക്കുകയാണ് നായകന്‍

ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലെ ഇന്നിങ്‌സിനിടെ വമ്പനൊരു സ്വന്തം പേരില്‍ കുറിച്ചിരിക്കുകയാണ് ഇംഗ്ലണ്ട് ക്യാപ്റ്റനും സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ ജോ റൂട്ട്. മൂന്നു ഫോര്‍മാറ്റുകളില്‍ നിന്നുമായി ദേശീയ ടീമിനു വേണ്ടി ഏറ്റവുമധികം റണ്‍സ് വാരിക്കൂട്ടിയ താരമായി മാറിയിരിക്കുകയാണ് അദ്ദേഹം. മുന്‍ ഓപ്പണറും ഇതിഹാസ നായകനുമായ അലെസ്റ്റര്‍ കുക്കിനെയാണ് റൂട്ട് പിന്നിലാക്കിയത്. ഒന്നാം ടെസ്റ്റില്‍ ബാറ്റ് ചെയ്യാന്‍ ക്രീസിലെത്തുമ്പോള്‍ കുക്കിനെ പിന്തള്ളാന്‍ റൂട്ടിനു വെറും 22 റണ്‍സ് മാത്രം മതിയായിരുന്നു. ഈ ലക്ഷ്യം 33ാം ഓവറില്‍ തന്നെ അദ്ദേഹം നേടിയെടുക്കുകയും ചെയ്തു. മുഹമ്മദ് സിറാജിന്റെ ഓവറിലെ അവസാനത്തെ ബോളില്‍ മനോഹരമായ കവര്‍ ഡ്രൈവ് നേടിയായിരുന്നു റൂട്ട് ഇംഗ്ലണ്ടിന്റെ റണ്‍മെഷീനായി മാറിയത്.

1

വിവിധ ഫോര്‍മാറ്റുകളില്‍ നിന്നായി 366 ഇന്നിങ്‌സുകളില്‍ നിന്നും റൂട്ടിന്റെ സമ്പാദ്യം 15,739* റണ്‍സിലെത്തിക്കഴിഞ്ഞു. 387 ഇന്നിങ്‌സുകളില്‍ നിന്നും കുക്ക് നേടിയ 15,737 റണ്‍സായിരുന്നു നേരത്തേയുള്ള ഇംഗ്ലീഷ് റെക്കോര്‍ഡ്. കെവിന്‍ പീറ്റേഴ്‌സന്‍ 13,779 റണ്‍സ് (340 ഇന്നിങ്‌സ്), ഇയാന്‍ ബെല്‍ 13,331 റണ്‍സ് (370 ഇന്നിങ്‌സ്), ഗ്രഹാം ഗൂച്ച് 13,190 റണ്‍സ് (339 ഇന്നിങ്‌സ്) എന്നിവരാണ് ഈ ലിസ്റ്റിലെ മറ്റുള്ളവര്‍.

INDvENG: 'പന്ത് റിവ്യു സിസ്റ്റം'- ഇതാണ് റിവ്യൂ, റിഷഭിനും കോലിക്കും കൈയടിച്ച് ഫാന്‍സ്INDvENG: 'പന്ത് റിവ്യു സിസ്റ്റം'- ഇതാണ് റിവ്യൂ, റിഷഭിനും കോലിക്കും കൈയടിച്ച് ഫാന്‍സ്

T20 World cup: ഇന്ത്യന്‍ ടീമിനെ തിരഞ്ഞെടുത്ത് മുന്‍ സെലക്ടര്‍, യുവ താരം പുറത്ത്!- സഞ്ജുവിന് 50/50T20 World cup: ഇന്ത്യന്‍ ടീമിനെ തിരഞ്ഞെടുത്ത് മുന്‍ സെലക്ടര്‍, യുവ താരം പുറത്ത്!- സഞ്ജുവിന് 50/50

ഇംഗ്ലണ്ടിന്റെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളായി മാറുമെന്ന് അരങ്ങേറ്റത്തിനു പിന്നാലെ തന്നെ സൂചന നല്‍കിയ താരമാണ് കുക്ക്. യോര്‍ക്ക്‌ഷെയറില്‍ ജനിച്ച അദ്ദേഹം ടെസ്റ്റില്‍ 36 സെഞ്ച്വറികള്‍ ഇതിനകം നേടിക്കഴിഞ്ഞു. മൂന്നു ഫോര്‍മാറ്റുകളിലും കൂടി 48.65 എന്ന മികച്ച ബാറ്റിങ് ശരാശരിയും റൂട്ടിനുണ്ട്. ശരാശരിയെടുത്താല്‍ ഈ ലിസ്റ്റിലും തലപ്പത്ത് റൂട്ട് തന്നെയാണ്. കുക്കാണ് പിന്നില്‍ (42.88 ശരാശരി).

ടെസ്റ്റ് ക്രിക്കറ്റില്‍ ഇംഗ്ലണ്ടിനായി ഏറ്റവുമധികം റണ്‍സ് നേടിയിട്ടുള് മൂന്നാമത്തെ ബാറ്റ്‌സ്മാന്‍ കൂടിയാണ് റൂട്ട്. 8737 റണ്‍സ് അദ്ദേഹത്തിന്റെ അക്കൗണ്ടിലുണ്ട്. കുക്ക് (12,472 റണ്‍സ്), ഗൂച്ച് (8900 റണ്‍സ്) എന്നിവര്‍ മാത്രം റൂട്ടിനു മുന്നിലുള്ളൂ. നിലവിലെ ഫോം തുടര്‍ന്നാല്‍ അദ്ദേഹം കുക്കിനെയും പിന്തള്ളി റണ്‍വേട്ടക്കാരില്‍ ഒന്നാമനാവാന്‍ സാധ്യത കൂടുതലാണ്.

ലോക ക്രിക്കറ്റില്‍ എല്ലാ ഫോര്‍മാറ്റുകളിലുമായി ഓള്‍ടൈം റണ്‍വേട്ടക്കാരുടെ പട്ടികയെടുത്താല്‍ അവിടെ പക്ഷെ റൂട്ടിന് 29ാം സ്ഥാനം മാത്രമേയുള്ളൂ. 34,357 റണ്‍സെന്ന ലോക റെക്കോര്‍ഡുമായി ഇന്ത്യന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറാണ് മറ്റൊരു താരത്തിനും എത്തിപ്പിടിക്കാനാവാത്ത വിധം തലപ്പത്തുള്ളത്. ശ്രീലങ്കയുടെ മുന്‍ ഇതിഹാസം കുമാര്‍ സങ്കക്കാരയാണ് (28,016 റണ്‍സ്) ഈ ലിസ്റ്റില്‍ സച്ചിനു പിന്നിലായി രണ്ടാമന്‍. ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസം റിക്കി പോണ്ടിങ് (27,483 റണ്‍സ്), ശ്രീലങ്കയുടെ മുന്‍ ഇതിഹാസം മഹേല ജയവര്‍ധനെ (25,957 റണ്‍സ്), ദക്ഷിണാഫ്രിക്കയുടെ മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ ജാക്വിസ് കാലിസ് (25,534 റണ്‍സ്) എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.

അതേസമയം, ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കെതിരേ ബാറ്റിങ് തകര്‍ച്ച നേരിടുകയാണ് ഇംഗ്ലണ്ട്. മൂന്നാം സെഷനില്‍ 56 ഓവര്‍ പിന്നിടുമ്പോള്‍ ഇംഗ്ലണ്ട് ആറു വിക്കറ്റിന് 145 റണ്‍സെന്ന നിലയില്‍ തകര്‍ച്ചയെ അഭിമുഖീക്കുകയാണ്. റൂട്ടിനൊഴികെ (59*) മറ്റാര്‍ക്കും ഇന്ത്യന്‍ ബൗളിങിനെതിരേ പിടിച്ചുനില്‍ക്കാനായിട്ടില്ല. മുഹമ്മദ് ഷമി മൂന്നു വിക്കറ്റുകളെടുത്തപ്പോള്‍ ജസ്പ്രീത് ബുംറയ്ക്കു രണ്ടു വിക്കറ്റുകള്‍ ലഭിച്ചു.

Story first published: Wednesday, August 4, 2021, 21:00 [IST]
Other articles published on Aug 4, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X