Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഫോമില്‍ കളിക്കുന്ന ക്യാപ്റ്റന്‍ വിരാട് കോലിക്ക് പരിക്ക്; ഇന്ത്യ ആശങ്കയില്‍

ഫോമില്‍ കളിക്കുന്ന ക്യാപ്റ്റന്‍ വിരാട് കോലിക്ക് പരിക്ക് | Oneindia Malayalam

ലണ്ടന്‍: ഇംഗ്ലണ്ടില്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ ടീമിലെ ഏക പ്രതീക്ഷയായി മാറിക്കഴിഞ്ഞ ക്യാപ്റ്റന്‍ വിരാട് കോലിക്ക് പരിക്ക്. പരിക്കിനെ തുടര്‍ന്ന് കോലി നാലാം ദിവസം ലോര്‍ഡ്‌സിലെ ഫീല്‍ഡിലിറങ്ങിയില്ല. തലേദിവസത്തെ സ്‌കോറായ 357ന് 6 എന്ന നിലയില്‍ ഇംഗ്ലണ്ട് കളി തുടര്‍ന്നപ്പോള്‍ രവീന്ദ്ര ജഡേജയാണ് കോലിക്ക് പകരമായി മൈതാനത്തിറങ്ങിയത്.

നടുവേദനയെ തുടര്‍ന്നാണ് കോലി വിശ്രമിക്കുന്നതെന്നാണ് സൂചന. കളിയുടെ മൂന്നാംദിവസം ഫീല്‍ഡ് ചെയ്യുന്നതിനിടെ വിരാട് കോലി മൈതാനത്ത് നടുവേദനയുടെ ലക്ഷണം പ്രകടിപ്പിച്ചിരുന്നു. വിരാട് കോലിയുടെ അഭാവത്തില്‍ വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയാണ് നാലാം ദിവസം ക്യാപ്റ്റന്റെ ചുമതല ഏറ്റെടുത്തത്.

viratkohli

വിരാട് കോലി മാത്രമാണ് ഇതുവരെയായി ഇന്ത്യന്‍ ബാറ്റിങ്ങില്‍ തിളങ്ങിയത്. ആദ്യ ടെസ്റ്റില്‍ ഒരു സെഞ്ച്വറിയും ഒരു അര്‍ധസെഞ്ച്വറിയുമായി ക്യാപ്റ്റന്‍ മുന്നില്‍നിന്നും നയിച്ചിട്ടും മറ്റാരും സഹായത്തിനെത്തിയില്ല. ഇംഗ്ലണ്ടില്‍ കളിക്കാനാകുന്നില്ലെന്ന വിമര്‍ശകരുടെ വായടപ്പിച്ചാണ് ക്യാപ്റ്റന്‍ ഇംഗ്ലണ്ടില്‍ ആദ്യ സെഞ്ച്വറി നേടിയത്. രണ്ടാം ടെസ്റ്റില്‍ 23 റണ്‍സെടുത്ത് ഇന്ത്യന്‍ നിരയില്‍ രണ്ടാമത്തെ വലിയ സ്‌കോര്‍ നേടിയതും കോലിയാണ്.

മൂന്നാം ടെസ്റ്റില്‍ പരിക്കുമൂലം ക്യാപ്റ്റന് കളിക്കാനായില്ലെങ്കില്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയായിരിക്കും അത്. കോലിയൊഴികെ മറ്റൊരു കളിക്കാരനും ഇംഗ്ലണ്ടില്‍ കാര്യമായി ബാറ്റിങ് പ്രകടനം നടത്താന്‍ കഴിയുന്നില്ലെന്നത് ടീം മാനേജ്‌മെന്റിനും തലവേദനയാണ്.

Story first published: Sunday, August 12, 2018, 16:56 [IST]
Other articles published on Aug 12, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+