വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: ഇന്ത്യയുടെ അഭ്യര്‍ഥന അംഗീകരിച്ചു, സന്നാഹ മല്‍സരത്തിന് അരങ്ങൊരുങ്ങി

ആഗസ്റ്റിലാണ് ടെസ്റ്റ് പരമ്പരയ്ക്കു തുടക്കമാവുന്നത്

ഇംഗ്ലണ്ടിനെതിരേ അടുത്ത മാസമാരംഭിക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കു മുന്നോടിയായി ഇന്ത്യന്‍ ടീം സന്നാഹ മല്‍സം കളിക്കും. ബിസിസിഐയുടെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് ഇംഗ്ലണ്ട് ആന്റ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡ് (ഇസിബി) സന്നാഹമല്‍സരം ഒരുക്കുന്നത്. ത്രിദിന മല്‍സരമായിരിക്കും ഇന്ത്യ കളിക്കുക. ഈ മാസം 20 മുതല്‍ 22 വരെയായിരിക്കും ഇത്. എന്നാല്‍ എതിരാളികളെ ഇസിബി തീരുമാനിച്ചിട്ടില്ല. ഈ മല്‍സരത്തിനുള്ള ടീമിനെ ഇസിബി വൈകാതെ തിരഞ്ഞെടുക്കുമെന്നാണ് വിവരം.

1

ടെസ്റ്റ് പരമ്പരയ്ക്കു മുമ്പ് ആദ്യ രണ്ടു ഇന്‍ട്രാ സ്‌ക്വാഡ് മല്‍സരങ്ങള്‍ കളിക്കാനായിരിക്കും ഇന്ത്യ ആലോചിച്ചിരുന്നത്. എന്നാല്‍ ഇതിനേക്കാള്‍ ടീമിനു ഗുണം ചെയ്യുക സന്നാഹ മല്‍സരമാണെന്നു വ്യക്തമായതോടെ ടീം മാനേജ്‌മെന്റ് ഇക്കാര്യം ബിസിസിഐ അറിയിക്കുകയായിരുന്നു. സന്നാഹമൊരുക്കാന്‍ ബിസിസിഐ ഇസിബിയോടു അഭ്യര്‍ഥിക്കിക്കുകയും ചെയ്യുകയായിരുന്നു.

ഇതാ ഇന്ത്യയുടെ ഓള്‍ടൈം ടി20 ഇലവന്‍- ധോണി നയിക്കും, കോലി, രോഹിത്, യുവി ടീമില്‍ഇതാ ഇന്ത്യയുടെ ഓള്‍ടൈം ടി20 ഇലവന്‍- ധോണി നയിക്കും, കോലി, രോഹിത്, യുവി ടീമില്‍

IND v ENG: ഇന്ത്യയുടെ ഏറ്റവും വലിയ വീക്ക്‌നെസ് മുതലെടുക്കും! മുന്നറിയിപ്പുമായി മുന്‍ നായകന്‍ കുക്ക്IND v ENG: ഇന്ത്യയുടെ ഏറ്റവും വലിയ വീക്ക്‌നെസ് മുതലെടുക്കും! മുന്നറിയിപ്പുമായി മുന്‍ നായകന്‍ കുക്ക്

നേരത്തേ ന്യൂസിലാന്‍ഡിനെതിരേ നടന്ന ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലിനു മുമ്പ് ഇന്ത്യ സന്നാഹ മല്‍സരങ്ങളൊന്നും കളിച്ചിരുന്നില്ല. ഒരു ഇന്‍ട്രാ സ്‌ക്വാഡ് മല്‍സരം മാത്രമേ ടീമിനുണ്ടായിരുന്നുള്ളൂ. മതിയായ തയ്യാറെടുപ്പിലാതെ ഫൈനലില്‍ കളിച്ചത് ഇന്ത്യക്കു കനത്ത തിരിച്ചടിയായി മാറി. എട്ടു വിക്കറ്റിന്റെ വന്‍ പരാജയം ഇന്ത്യക്കു നേരിടുകയും ചെയ്തു. ന്യൂസിലാന്‍ഡാവട്ടെ ഫൈനലിനു മുമ്പ് ഇംഗ്ലണ്ടിനെതിരേ രണ്ടു ടെസ്റ്റുകളില്‍ കളിച്ചിരുന്നു.

ഫൈനലിനു ശേഷം നടത്തിയ വിര്‍ച്വല്‍ വാര്‍ത്താസമ്മേളനത്തില്‍ ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്കു മുമ്പ് ഒരു സന്നാഹമല്‍സരങ്ങള്‍ ടീമിനു ആവശ്യമാണെമെന്ന് ക്യാപ്റ്റന്‍ വിരാട് കോലി അഭിപ്രായപ്പെട്ടിരുന്നു. പക്ഷെ തങ്ങള്‍ക്കു അതു അനുവദിച്ചു തന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഞങ്ങള്‍ക്കു ഫസ്റ്റ് ക്ലാസ് മല്‍സരങ്ങള്‍ വേണം. എന്നാല്‍ ഇതു നല്‍കിയില്ലെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. എന്താണ് ഇതിന്റെ കാരണമെന്നറിയില്ല എന്നായിരുന്നു കോലിയുടെ വാക്കുകള്‍.

അതേസമയം, ടെസ്റ്റ് പരമ്പരയില്‍ യുവ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിന്റെ സേവനം ഇന്ത്യക്കു ലഭിക്കില്ല. ന്യൂസിലാന്‍ഡിനെതിരായ ഫൈനലിനിടെയേറ്റ പരിക്കു കാരണമാണിത്. ചുരുങ്ങിയത് എട്ടാഴ്ചയെങ്കിലും ഗില്ലിനു വിശ്രമം വേണ്ടി വന്നേക്കും. ഇതോടെ രോഹിത് ശര്‍മയുടെ ഓപ്പണിങ് പങ്കാളിയായി മായങ്ക് അഗര്‍വാള്‍ എത്തിയേക്കുമെന്നാണ് സൂചനകള്‍. കെഎല്‍ രാഹുലിന്റെ പേരും ഓപ്പണിങ് സ്ഥാനത്തേക്കു ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്.

Story first published: Friday, July 2, 2021, 15:26 [IST]
Other articles published on Jul 2, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X