ഇന്ത്യ ഇംഗ്ലണ്ട് ലോകകപ്പില്‍ ഏറ്റുമുട്ടിയപ്പോള്‍ ഫലം ഇങ്ങനെ; ഇത്തവണ സാധ്യത ആര്‍ക്ക്
ബര്‍മിങ്ഹാം: ലോകകപ്പ് ആരംഭിക്കുന്നതിന് മുന്‍പ് കിരീട ഫേവറിറ്റുകളായ ടീമുകളാണ് ഇന്ത്യയും ഇംഗ്ലണ്ടും. ഇരു ടീമുകളും ലീഗ് മത്സരത്തില്‍ ഏറ്റുമുട്ടാനിരിക്കെ ഏറ്റവും മികച്ച മത്സരമായിരിക്കും ഇതെന്നാണ് പ്രതീക്ഷ. രണ്ട് ടീമുകളും ഇതുവരെ സെമി ഫൈനല്‍ സ്ഥാനം ഉറപ്പിച്ചിട്ടില്ല. ഇന്ത്യയ്ക്ക് സെമി സാധ്യതയേറെയാണെങ്കിലും ഇംഗ്ലണ്ടിന് ഇന്ത്യയ്‌ക്കെതിരായ മത്സരം നിര്‍ണായകമാണ്.
അപ്രതീക്ഷിതമായി ചെറിയ ടീമുകളില്‍നിന്നും തോല്‍വി ഏറ്റുവാങ്ങേണ്ടിവന്നത് ഇംഗ്ലണ്ടിന് തിരിച്ചടിയായി. മൂന്ന് ലീഗ് മത്സരങ്ങള്‍ തോറ്റ ഇംഗ്ലണ്ട് ഇനി ഒരു മത്സരത്തില്‍കൂടി തോറ്റാല്‍ പുറത്തേക്ക് പോകേണ്ടിവന്നേക്കാം. അതുകൊണ്ടുതന്നെ കടുത്ത സമ്മര്‍ദ്ദത്തിലായിരിക്കും ഇംഗ്ലണ്ട് ഇന്ത്യയ്‌ക്കെതിരെ കളിക്കിറങ്ങുക. ബാറ്റിങ്ങും ബൗളിങ്ങും തുല്യശക്തരായ ടീമുകളില്‍ ആര് ജയിക്കുമെന്ന ഫലം അപ്രവചനീയമാണ്.

ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍
ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ ലോകകപ്പില്‍ ഇതുവരെ ഏഴു മത്സരങ്ങളില്‍ ഏറ്റുമുട്ടിയിട്ടുണ്ട്. രണ്ടു ടീമുകളും തമ്മില്‍ 3 മത്സരങ്ങള്‍വീതം ജയിച്ചപ്പോള്‍ ഒരു മത്സരം സമനിലയിലായി. ഇത്തവണ ബര്‍മിങ്ഹാമിലാണ് മത്സരം. വലിയ സ്‌കോര്‍ പിറക്കുമെന്ന് കരുതപ്പെടുന്ന കളിയില്‍ ഫൈനല്‍ മത്സരത്തിന്റെ വീറും വാശിയും പ്രകടനമാകും. ടീമുകള്‍ തമ്മില്‍ നേരത്തെ ഏറ്റുമുട്ടിയപ്പോള്‍ ഫലം എങ്ങിനെയാണെന്ന് കാണാം.

ജയം ഒപ്പത്തിനൊപ്പം
1975ലെ ആദ്യ ലോകകപ്പിലാണ് രണ്ടു ടീമുകളും ആദ്യമായി ഏറ്റുമുട്ടിയത്. അന്ന് ദുര്‍ബലരായിരുന്ന ഇന്ത്യയെ 202 റണ്‍സിന് ഇംഗ്ലണ്ട് തോല്‍പ്പിച്ചു. 1983ല്‍ ഇന്ത്യ ലോകകപ്പ് നേടിയ വര്‍ഷത്തില്‍ ജയം ഇന്ത്യയ്‌ക്കൊപ്പമായിരുന്നു. സെമി ഫൈനലില്‍ ആതിഥേയരായ ഇംഗ്ലണ്ടിനെ 6 വിക്കറ്റിനാണ് ഇന്ത്യ കീഴ്‌പ്പെടുത്തിയത്. 1987ല്‍ ജയം ഇംഗ്ലണ്ടിനൊപ്പം നിന്നു. അന്ന് മുംബൈയില്‍ വെച്ച് 35 റണ്‍സിന് ഇംഗ്ലണ്ട് ജയിച്ചുകയറി.

ബെംഗളുരുവില്‍ സമനില
പിന്നീട് 1992ല്‍ ഓസ്‌ട്രേലിയയില്‍ വെച്ച് ഇംഗ്ലണ്ട് വീണ്ടും ഇന്ത്യയെ തോല്‍പ്പിച്ചു. 9 റണ്‍സിനായിരുന്നു ജയം. 1999ല്‍ ഇംഗ്ലണ്ടില്‍ വീണ്ടും നടന്ന ലോകകപ്പില്‍ ഇന്ത്യ 63 റണ്‍സിന് ജയിച്ചു. 2003ലും ഇന്ത്യയ്ക്കായിരുന്നു ജയം. ഇന്ത്യ ഫൈനലിലെത്തിയ ടൂര്‍ണമെന്റില്‍ 82 റണ്‍സിന് ജയിച്ചു. 2011ല്‍ ഇന്ത്യ ലോകകപ്പ് നേടിയ വര്‍ഷം ബെംഗളുരുവില്‍ ഇരു ടീമുകളും സമനിലയില്‍ കളിയവസാനിപ്പിച്ചു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications