വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

INDvENG: കോലിക്കു പിഴയ്ക്കുന്നതെവിടെ? വിശദീകരിച്ച് ലക്ഷ്മണ്‍

ആദ്യ ഇന്നിങ്‌സില്‍ 42 റണ്‍സിനു അദ്ദേഹം പുറത്തായിരുന്നു

1

ഇംഗ്ലണ്ടിനെതിരേ ലോര്‍ഡ്‌സില്‍ നടക്കുന്ന രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ മികച്ചൊരു ഇന്നിങ്‌സ് ഇന്ത്യന്‍ നായകന്‍ വിരാട് കോലിയില്‍ നിന്നും ആരാധകര്‍ പ്രതീക്ഷിച്ചിരുന്നു. പക്ഷെ 42 റണ്‍സാണ് അദ്ദേഹത്തിനു നേടാനായത്. ഒന്നാംദിനത്തിലെ കളി തീരാന്‍ കുറച്ചു ഓവറുകള്‍ മാത്രം ശേഷിക്കെയായിരുന്നു കോലിയുടെ മടക്കം. അത്ര ആധികാരികമായ ബാറ്റിങ് പ്രകടനമായിരുന്നില്ല അദ്ദേഹത്തിന്റേത്. പലപ്പോഴും കോലി പതറുകയും ചെയ്തു.

നോട്ടിങ്ഹാമിലെ ട്രെന്റ്ബ്രിഡ്ജില്‍ നടന്ന ഒന്നാം ടെസ്റ്റില്‍ ആദ്യ ഇന്നിങ്‌സില്‍ മാത്രമേ കോലി ബാറ്റി ചെയ്യാനിറങ്ങിയിരുന്നുള്ളൂ. ഇതിലാവട്ടെ ഗോള്‍ഡന്‍ ഡെക്കാവുകയും ചെയ്തു. ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സനായിരുന്നു വിക്കറ്റ്. ലോര്‍ഡ്‌സ് ടെസ്റ്റിലാവട്ടെ ടീമിലെ മറ്റൊരു പേസറായ ഓലി റോബിന്‍സണായിരുന്നു കോലിയെ പുറത്താക്കിയത്. ഓഫ്സ്റ്റംപിന് പുറത്ത് കോലിക്കുള്ള വീക്ക്‌നെസ് റോബിന്‍സണും മുതലെടുക്കുകയായിരുന്നു. ഇന്ത്യന്‍ നായകന് എവിടെയാണ് പിഴയ്ക്കുന്നതെന്നു വിശദീകരിക്കുകയാണ് മുന്‍ ടെസ്റ്റ് ഇതിഹാസവും കമന്റേറ്ററുമായ വിവിഎസ് ലക്ഷ്മണ്‍.

കൃത്യമായ പ്ലാനിങ്

കൃത്യമായ പ്ലാനിങ്

വളരെ കൃത്യമായ പ്ലാനിങോടെയായിരുന്നു ഇംഗ്ലീഷ് ബൗളര്‍മാര്‍ കോലിക്കെതിരേ പന്തെറിഞ്ഞതെന്നു ലക്ഷ്മണ്‍ ചൂണ്ടിക്കാട്ടി. വളരെ പ്ലാന്‍ ചെയ്ത്, മികച്ച ലൈനിലും ലെങ്തിലുമായിരുന്നു ഇംഗ്ലീഷ് ബൗളര്‍മാര്‍ പന്തെറിഞ്ഞത്. ഓഫ് സ്റ്റംപിന് പുറത്താണ് ഇന്ത്യന്‍ നായകനെ തങ്ങള്‍ ലക്ഷ്യമിടേണ്ടതെന്നു അവര്‍ക്കു നന്നായി അറിമായിരുന്നു. കോലി ഈ ഭാഗത്തു ബോള്‍ വരുന്നത് ഇഷ്ടപ്പെടുന്നില്ലെന്നതു വ്യക്തമാണ്. അതു മനസ്സിലാക്കിയ ബൗളര്‍മാര്‍ നിരന്തരം ഈ ഭാഗത്തു തന്നെ ബൗള്‍ ചെയ്ത് അദ്ദേഹത്തെ സമ്മര്‍ദ്ദത്തിലാക്കി. കൂടാതെ ഇടയ്ക്കു ലൈനിലും ലെങ്തിലും മാറ്റം വരുത്തി കോലിയെ പാഡ് ലക്ഷ്യമിട്ടും അവര്‍ ബൗള്‍ ചെയ്തു. മാര്‍ക്ക് വുഡ് നിരന്തരം ബൗണ്‍സറുകളെറിഞ്ഞാണ് അദ്ദേഹത്തിനു വെല്ലുവിളിയുയര്‍ത്തിയതെന്നും ലക്ഷ്മണ്‍ വിശദീകരിക്കുന്നു.

 കോലിയുടെ പിഴവ്

കോലിയുടെ പിഴവ്

2018ലെ കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തിനെ കോലിയെയല്ല ഇപ്പോള്‍ കാണുന്നത്. അന്നു വളരെ ആത്മവിശ്വാസത്തോടെയായിരുന്നു അദ്ദേഹം ബാറ്റ് വീശിയത്. എന്നാല്‍ ഇത്തവണ അതു കാണുന്നില്ലെന്നും ലക്ഷ്മണ്‍ പറയുന്നു.
ബാറ്റ് ചെയ്യുമ്പോള്‍ കോലി ക്രീസിനു കുറുകെ ഒരുപാട് മൂവ് ചെയ്തിരുന്നില്ല. പക്ഷെ ഇത്തവണ അത് അദ്ദേഹത്തില്‍ നിന്നും കാണുന്നതായും ഇതു കാരണമാണ് റണ്ണെടുക്കാന്‍ വിഷമിക്കുന്നതെന്നും ലക്ഷ്മണ്‍ അഭിപ്രായപ്പെട്ടു.
2018ലെ പര്യടനത്തിലെയും ഈ പരമ്പരയിലെയും കോലിയുടെ ബാറ്റിങ് ഞാന്‍ കാണുകയും താരതമ്യം ചെയ്യുകയുമാണ്. 2018ല്‍ ഇപ്പോഴത്തേതു പോലെ ക്രീസില്‍ അദ്ദേഹം ഒരുപാട് മൂവ് ചെയ്തിരുന്നില്ല. ഇതു കാരണമാണ് ഓഫ് സ്റ്റംപിനു പുറത്തേക്കു പോവുന്ന ബോളുകള്‍ കൂടുതല്‍ ഫ്രീയായി കളിക്കാന്‍ കഴിയാതെ പോവുന്നത്. ക്രീസിലെ ഈ പ്രശ്‌നങ്ങളും ഇംഗ്ലീഷ് ബൗളര്‍മാരുടെ കൃത്യമായ പ്ലാനും ഒരുമിച്ച് വന്നതോടെയാണ് കോലി ഇപ്പോള്‍ പതറുന്നതെന്നും ലക്ഷ്മണ്‍ കൂട്ടിച്ചേര്‍ത്തു.

 ഇന്ത്യക്കു മികച്ച സ്‌കോര്‍

ഇന്ത്യക്കു മികച്ച സ്‌കോര്‍

രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരേ മികച്ച സ്‌കോറിലേക്കു മുന്നേറുകയാണ് ഇന്ത്യ. രണ്ടാം ദിനം ആദ്യ സെഷനില്‍ 107 ഓവര്‍ കഴിയുമ്പോള്‍ ഇന്ത്യ അഞ്ചു വിക്കറ്റിനു 320 റണ്‍സെടുത്തിട്ടുണ്ട്. റിഷഭ് പന്തിനോടൊപ്പം (31) രവീന്ദ്ര ജഡേജയാണ് (11) ക്രീസിലുള്ളത്. ഈ ജോടി 38 റണ്‍സ് ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ത്തു കഴിഞ്ഞു.
ഓപ്പണര്‍മാരായ കെഎല്‍ രാഹുല്‍, രോഹിത് ശര്‍മ എന്നിവരുടെ ഉജ്ജ്വല ഇന്നിങ്‌സുകളാണ് ഇന്ത്യക്കു കരുത്തായത്. 129 റണ്‍സോടെ രാഹുല്‍ ഇന്ത്യന്‍ ഇന്നിങ്‌സിന്റെ അമരക്കാരനായി മാറി. 250 ബോളില്‍ 12 ബൗണ്ടറികളും ഒരു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു അദ്ദേഹത്തിന്റെ ഇന്നിങ്‌സ്. രാഹുല്‍ 83 റണ്‍സ് അടിച്ചെടുത്തു. 145 ബോളില്‍ 11 ബൗണ്ടറികളും ഒരു സിക്‌സറുമുള്‍പ്പെട്ടിരുന്നു. ഓപ്പണിങ് വിക്കറ്റില്‍ 126 റണ്‍സ് രോഹിത്- രാഹുല്‍ സഖ്യം നേടിയിരുന്നു. 1952നു ശേഷം ആദ്യമായാണ് ലോര്‍ഡ്‌സില്‍ ഇന്ത്യയുടെ ഓപ്പണിങ് ജോടി ഒരു ടെസ്റ്റില്‍ സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കിയത്.

Story first published: Friday, August 13, 2021, 17:03 [IST]
Other articles published on Aug 13, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X