വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

INDvENG: 'പന്ത് റിവ്യു സിസ്റ്റം'- ഇതാണ് റിവ്യൂ, റിഷഭിനും കോലിക്കും കൈയടിച്ച് ഫാന്‍സ്

ക്രോളിയെയാണ് ഇന്ത്യ പുറത്താക്കിയത്

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ഒന്നാം ടെസ്റ്റിന്റെ ആദ്യ സെഷനില്‍ ഇന്ത്യയുടെ മികച്ചൊരു റിവ്യുവിനെ പ്രശംസ കൊണ്ടു മൂടുകയാണ് ക്രിക്കറ്റ് പ്രേമികള്‍. ഇതേ ഓവറിലെ ഒരു മോശം റിവ്യുവിന്റെ പേരില്‍ പഴി കേട്ട ക്യാപ്റ്റന്‍ വിരാട് കോലിയും വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തും ഇതിന്റെ ക്ഷീണം രണ്ടാമത്തെ റിവ്യുവില്‍ തീര്‍ക്കുകയും ചെയ്തു.
സാക്ക് ക്രോൡയുടെ വിക്കറ്റായിരുന്നു ഇന്ത്യ സ്വന്തമാക്കിയത്. മുഹമ്മദ് സിറാജിന്റെ ബൗളിങിലായിരുന്നു ഈ വിക്കറ്റ്. ട്വിറ്ററില്‍ നിരവധി ആരാധകരാണ് റിഷഭിന്റെയും കോലിയുടെയും തീരുമാനത്തെ പ്രശംസിച്ചിരിക്കുന്നത്.

 ആദ്യ റിവ്യു ഫ്‌ളോപ്പ്

ആദ്യ റിവ്യു ഫ്‌ളോപ്പ്

ലഞ്ച് ബ്രേക്കിനു മുമ്പായിരുന്നു നാടകീയ സംഭവങ്ങള്‍ നടന്നത്. കളിയുടെ 21ാമത്തെ ഓവറിലായിരുന്നു ഇത്. രണ്ടാം വിക്കറ്റില്‍ 42 റണ്‍സിന്റെ കൂട്ടുകെട്ടുമായി ഇംഗ്ലണ്ട് കളിയിലേക്കു കതിരിച്ചുവരവെയായിരുന്നു ഇന്ത്യയുടെ പ്രഹരം.
സിറാജ് ബൗള്‍ ചെയ്ത ഓവറിലെ രണ്ടാമത്തെ ബോളില്‍ ഇന്ത്യ റിവ്യു വിളിച്ചിരുന്നു. ക്രോളിക്കെതിരേ തന്നെയായിരുന്നു ഇത്. സ്ലിപ്പില്‍ കോലി ക്യാച്ച് ചെയ്യുമ്പോള്‍ പന്ത് എഡ്ജ് ചെയ്തിരുന്നുവെന്ന സംശയത്തെ തുടര്‍ന്നായിരുന്നു ഇത്. റിഷഭ് വലിയ ആത്മവിശ്വാസത്തിലായിരുന്നു അപ്പീല്‍ ചെയ്തത്. ഇതോടെ കോലി റിവ്യു വിളിക്കുകയും ചെയ്തു. പക്ഷെ ബോള്‍ എഡ്ജ് ചെയ്തില്ലെന്നു റീപ്ലേയില്‍ നിന്നും വ്യക്തമായതോടെ ഇന്ത്യന്‍ ക്യാംപ് നിരാശരായി.

 രണ്ടാമത്തെ റിവ്യു

രണ്ടാമത്തെ റിവ്യു

ഈ റിവ്യുവിന്റെ ക്ഷീണം മാറുന്നതിനു മുമ്പായിരുന്നു ഇതേ ഓവറിലെ അവസാന ബോളില്‍ ഇന്ത്യ ഒരിക്കല്‍ക്കൂടി റിവ്യു വിളിച്ചത്. ഇത്തവണ ക്യാച്ചെടുത്തത് റിഷഭായിരുന്നു. ബോള്‍ എഡ്ജ് ചെയ്തുവെന്ന് ഉറപ്പായിരുന്ന അദ്ദേഹം കോലിയെ അടുത്ത റിവ്യു എടുക്കാന്‍ പ്രേരിപ്പിക്കുകയായിരുന്നു. ഒരേ ഓവറില്‍ ഇന്ത്യ രണ്ടു റിവ്യുവും നഷ്ടപ്പെടുത്തുമോയെന്നു തോന്നിച്ച നിമിഷമായിരുന്നു ഇത്.
പക്ഷെ റീപ്ലേയില്‍ റിഷഭാണ് ശരിയെന്നു തെളിഞ്ഞു. ബോള്‍ എഡ്ജ് ചെയ്ത ശേഷാണ് ക്രോളിയുടെ പാഡിലും തട്ടി റിഷഭിന്റെ കൈകളിലെത്തിയതെന്നു ബോധ്യമായതോടെ തേര്‍ഡ് അംപയര്‍ ഇന്ത്യക്കു അനുകൂലമായി വിധി പറയുകയായിരുന്നു. ഇതോടെ ഇന്ത്യന്‍ ക്യാംപ് ഇളകിമറിഞ്ഞു. തൊട്ടുമുമ്പത്തെ മോശം റിവ്യുവിന്റെ പേരില്‍ പരിഹസിക്കപ്പെട്ട റിഷഭ് ഹീറോയായി മാറുകയും ചെയ്തു.

 പന്ത് റിവ്യു സിസ്റ്റം

പന്ത് റിവ്യു സിസ്റ്റം

പന്ത് റിവ്യു സിസ്റ്റമെന്നായിരുന്നു ഇന്ത്യയുടെ ഈ റിവ്യുവിനെ ഒരു യൂസര്‍ വിശേഷിപ്പിച്ചത്.
മറ്റൊരു യൂസറാവട്ടെ വിരാട് കോലി റിവ്യു സിസ്റ്റമെന്നായിരുന്നു പ്രതികരിച്ചത്. പന്തും ക്രെഡിറ്റ് അര്‍ഹിക്കുന്നു. റിവ്യു എടുക്കാന്‍ വിരാടിനെ പ്രേരിപ്പിച്ചത് പന്താണ്. റിവ്യു ആവശ്യമെന്നു തന്നെ ബോധ്യപ്പെടുത്തിയ റിഷഭിനു കോലി കൈയടിച്ചുവെന്നും ഈ യൂസര്‍ കുറിച്ചു.

 മഞ്ജരേക്കര്‍ക്കു പിഴച്ചു

മഞ്ജരേക്കര്‍ക്കു പിഴച്ചു

ഇത്തരം സാഹചര്യങ്ങള്‍ ഇന്ത്യ എങ്ങനെയാണ് എംഎസ് ധോണിയെ മിസ്സ് ചെയ്യുന്നതെന്ന് മഞ്ജരേക്കര്‍ പറയുകയാണ്. കൂടാതെ ഓസ്‌ട്രേലിയയിലെ പരമ്പരയ്ക്കിടെ രഹാനെ പന്ത് പറയുന്നത് കേട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തൊട്ടടുത്ത ബോളില്‍ തന്നെ ഇന്ത്യ വിജകരമായി ഈ റിവ്യു വിളിക്കുകയും ചെയ്‌തെന്നായിരുന്നു ഒരു യൂസറുടെ പ്രതികരണം.

 ഗംഭീര റിവ്യു

ഗംഭീര റിവ്യു

ഗംഭീര റിവ്യു ആയിരുന്നു അത്. കുറച്ചു ബോളുകള്‍ക്കു മുമ്പ് ഒരു മോശം റിവ്യു എടുത്തു, സമാനമായിരുന്നു ഇത്തവണയും കാര്യങ്ങള്‍. പന്ത് വീണ്ടും റിവ്യു വിഴളിക്കാന്‍ കോലിയെ പ്രേരിപ്പിച്ചു. കോലി അദ്ദേഹത്തെ വിശ്വസിക്കുകയും ചെയ്തുവെന്നായിരുന്നു ഒരു യൂസര്‍ ട്വീറ്റ് ചെയ്തത്.
മികച്ച റിവ്യുവായിരുന്നു ഇത്. ക്രോളി പുറത്തായി. റിവ്യു എടുക്കുമ്പോഴുള്ള വിരാടിന്റെ പ്രതികരണവും ഔട്ടാണെന്ന് വിധി വന്നപ്പോഴുള്ള പ്രതികരണവും വിലമതിക്കാനാവാത്തതാണ്. സിറാജിന് ഒരാളെ ലഭിച്ചിരിക്കുന്നു എന്ന് മറ്റൊരു യൂസറും കുറിച്ചു.

Story first published: Wednesday, August 4, 2021, 20:00 [IST]
Other articles published on Aug 4, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X