വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യന്‍ വിജയം കൊത്തിയെടുത്തു... ഇംഗ്ലണ്ടിന്റെ വിജയറൂട്ടിന് വഴിയൊരുക്കിയവര്‍ ആരൊക്കെ?

ആവേശകരമായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയെ 31 റണ്‍സിന് തോല്‍പ്പിച്ചതിന്റെ ത്രില്ലിലാണ് ആതിഥേയരായ ഇംഗ്ലണ്ട്. വിജയത്തോടെ അഞ്ച് മല്‍സരങ്ങളുടെ പരമ്പരയില്‍ 1-0ന്റെ ലീഡ് നേടാനും ഇംഗ്ലണ്ടിന് കഴിഞ്ഞു.

ജയപരാജയങ്ങള്‍ മാറി മറിഞ്ഞ മല്‍സരത്തില്‍ സ്വന്തം നാട്ടില്‍ മികച്ച പോരാട്ടവീര്യത്തിലൂടെ ഇംഗ്ലണ്ട് മല്‍സരം സ്വന്തമാക്കുകയായിരുന്നു. ഇന്ത്യയുടെ വിജയമോഹം തല്ലിക്കെടുത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച താരങ്ങള്‍ ആരോക്കെ എന്ന് നോക്കാം.

<strong>ഏകദിനത്തില്‍ മാത്രമല്ല, ടെസ്റ്റിലും ഇനി കോലി തന്നെ നമ്പര്‍ വണ്‍; താരത്തിനിത് ചരിത്രനേട്ടം </strong>ഏകദിനത്തില്‍ മാത്രമല്ല, ടെസ്റ്റിലും ഇനി കോലി തന്നെ നമ്പര്‍ വണ്‍; താരത്തിനിത് ചരിത്രനേട്ടം

വിജയറൂട്ടൊരുക്കി ക്യാപ്റ്റന്‍... പിന്തുണ നല്‍കി ബെയര്‍‌സ്റ്റോവ്

വിജയറൂട്ടൊരുക്കി ക്യാപ്റ്റന്‍... പിന്തുണ നല്‍കി ബെയര്‍‌സ്റ്റോവ്

ഒന്നാമിന്നിങ്‌സില്‍ ഇംഗ്ലണ്ടിന് 287 റണ്‍സെന്ന മാന്യമായ സ്‌കോര്‍ സമ്മാനിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച താരങ്ങളായിരുന്നു ക്യാപ്റ്റന്‍ ജോ റൂട്ടും വിക്കറ്റ്കീപ്പര്‍ ജോണി ബെയര്‍സ്‌റ്റോവും.

ഇരുവരും അര്‍ധസെഞ്ച്വറിയുമായാണ് ഒന്നാമിന്നിങ്‌സില്‍ ഇംഗ്ലീഷ് ബാറ്റിങ് നിരയില്‍ കരുത്ത് കാണിച്ചത്. 156 പന്തില്‍ ഒമ്പത് ബൗണ്ടറിയുള്‍പ്പെടെ 80 റണ്‍സാണ് റൂട്ട് നേടിയത്. ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ ബെയര്‍‌സ്റ്റോവ് 88 പന്തില്‍ ഒമ്പത് ബൗണ്ടറിയോടെ 70 റണ്‍സെടുത്തു. 42 റണ്‍സുമായി കീറ്റന്‍ ജെന്നിങ്‌സും ഇംഗ്ലീഷ് നിരയില്‍ ഭേദപ്പെട്ട പ്രകടനം നടത്തി.

മുന്നേറ്റനിരയുടെ നട്ടെല്ലൊടിച്ച് ക്യുറാന്‍

മുന്നേറ്റനിരയുടെ നട്ടെല്ലൊടിച്ച് ക്യുറാന്‍

ഒന്നാമിന്നിങ്‌സില്‍ ഇന്ത്യന്‍ ബാറ്റിങ് നിരയുടെ മുന്നേറ്റത്തിന് പ്രധാനമായി വിലങ്ങു തടിയായത് മീഡിയം പേസര്‍ സാം ക്യുറാനായിരുന്നു. ഓപ്പണര്‍മാരായ മുരളി വിജയ്, ശിഖര്‍ ധവാന്‍, ലോകേഷ് രാഹുല്‍ എന്നീ ആദ്യ മൂന്ന് ബാറ്റ്‌സ്മാന്‍മാരെ പുറത്താക്കിയ ക്യുറാന്‍ വാലറ്റനിരയില്‍ പിടിച്ചുനില്‍ക്കാന്‍ നോക്കിയ ഹാര്‍ദിക് പാണ്ഡ്യയെയും പുറത്താക്കി ഇന്ത്യക്ക് ആഘാതമേല്‍പ്പിക്കുകയായിരുന്നു.

17 ഓവറില്‍ 74 റണ്‍സ് വിട്ടുകൊടുത്താണ് ക്യുറാന്‍ നാല് വിക്കറ്റുകള്‍ വീഴ്ത്തിയത്. ജെയിംസ് ആന്‍ഡേഴ്‌സന്‍, ആദില്‍ റാഷിദ്, ബെന്‍ സ്‌റ്റോക്‌സ് എന്നിവര്‍ രണ്ടും വിക്കറ്റ് വീതം വീഴ്ത്തി ക്യുറാന് മികച്ച പിന്തുണ നല്‍കി.

ബാറ്റിങിലും രക്ഷകനായി ക്യുറാന്‍

ബാറ്റിങിലും രക്ഷകനായി ക്യുറാന്‍

ഒന്നാമിന്നിങ്‌സില്‍ ഇന്ത്യന്‍ ബാറ്റിങ് നിരയെ തകര്‍ത്ത ക്യൂറാന്‍ രണ്ടാമിന്നിങ്‌സില്‍ തിളങ്ങിയത് ബാറ്റ് കൊണ്ടായിരുന്നു. ഇംഗ്ലണ്ട് തകര്‍ച്ച മുന്നില്‍ കണ്ട സമയത്ത് വാലറ്റനിരയെ കൂട്ടുപിടിച്ച് ക്യുറാന്‍ നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് മല്‍സരത്തില്‍ ടേണിങ് പോയിന്റായത്. ക്യുറാന്‍ ഈ പോരാട്ടവീര്യം ഇന്ത്യയെ തോല്‍വിയിലേക്ക് നയിച്ചു.

65 പന്തില്‍ ഒമ്പത് ബൗണ്ടറിയും രണ്ട് സിക്‌സറും ഉള്‍പ്പെടെ 63 റണ്‍സാണ് ക്യുറാന്‍ രണ്ടാമിന്നിങ്‌സില്‍ നേടിയത്. ക്യുറാന്‍ അര്‍ധസെഞ്ച്വറി മികവ് ഇംഗ്ലണ്ടിന് പൊരുതാവുന്ന സ്‌കോര്‍ നേടിക്കൊടുക്കുകയായിരുന്നു.

സ്‌റ്റോക്‌സിലൂടെ ഇംഗ്ലണ്ടിന്റെ തിരിച്ചടി

സ്‌റ്റോക്‌സിലൂടെ ഇംഗ്ലണ്ടിന്റെ തിരിച്ചടി

രണ്ടാമിന്നിങ്‌സില്‍ ഇന്ത്യക്ക് അതേ നാണയത്തില്‍ തന്നെ ഇംഗ്ലണ്ട് ബൗളര്‍മാരും തിരിച്ചടി നല്‍കുകയായിരുന്നു. ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സാണ് രണ്ടാമിന്നിങ്‌സില്‍ വിജയമോഹവുമായി പൊരുതിയ ഇന്ത്യയെ തകര്‍ത്തത്.

ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ പോരാട്ടം ലക്ഷ്യം കാണാതെ പോയതും സ്‌റ്റോക്‌സിന്റെ മുന്നിലെ വീഴ്ചയായിരുന്നു. കോലിയെ വിക്കറ്റിന് മുന്നില്‍ കുരുക്കിയ സ്‌റ്റോക്‌സ് ഇന്ത്യയുടെ അവസാന വിജയപ്രതീക്ഷയ്ക്കും തിരശ്ശീലയിടുകയായിരുന്നു.

കോലിയുള്‍പ്പെടെ നാല് വിക്കറ്റുകളാണ് രണ്ടാമിന്നിങ്‌സില്‍ സ്റ്റോക്‌സ് വീഴ്ത്തിയത്. ലോകേഷ് രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, മുഹമ്മദ് ഷമി എന്നിവരായിരുന്നു സ്റ്റോക്‌സിന്റെ മറ്റു ഇരകള്‍. ഇതില്‍ ഒരേ ഓവറിലാണ് കോലിയെയും ഷമിയെയും സ്‌റ്റോക്‌സ് പുറത്താക്കിയത്. ഇത് മല്‍സരഫലം ഇംഗ്ലണ്ടിന് അനുകൂലമാക്കുകയും ചെയ്തു. ജെയിംസ് ആന്‍ഡേഴ്‌സന്‍, സ്റ്റുവര്‍ട്ട് ബ്രോഡ് എന്നിവര്‍ രണ്ടും സാം ക്യുറാന്‍, ആദില്‍ റാഷിദ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി ആതിഥേയ വിജയത്തില്‍ പങ്കാളികളായി.

Story first published: Sunday, August 5, 2018, 17:12 [IST]
Other articles published on Aug 5, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X