വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

INDvENG: ടെസ്റ്റിനെ രക്ഷിക്കാന്‍ അങ്ങനെയുള്ളവരെ പുറത്താക്കണം! - ഇന്ത്യയെ ട്രോളി ഫാന്‍സ്

തുടര്‍ച്ചയായി നാലു വിക്കറ്റുകള്‍ ഇന്ത്യ കൈവിട്ടിരുന്നു

1

ഇംഗ്ലണ്ടിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാംദിനം മികച്ച പൊസിഷനില്‍ നിന്നും തുടരെ വിക്കറ്റുകള്‍ നഷ്ടപ്പെടുത്തി മേല്‍ക്കൈ നഷ്ടപ്പെടുത്തിയ ഇന്ത്യന്‍ ടീമിനെ സോഷ്യല്‍ മീഡിയകളിലൂടെ ട്രോളിയിരിക്കുകയാണ് ഫാന്‍സ്. വിക്കറ്റ് നഷ്ടമില്ലതെ 97 റണ്‍സെന്ന നിലയില്‍ നിന്നും ഇന്ത്യ നാലിന് 112 റണ്‍സെന്ന നിലയിലേക്കു വീണിരുന്നു. ഒരോവറിലെ രണ്ടു വിക്കറ്റും റണ്ണൗട്ടുമെല്ലാം ഇന്ത്യന്‍ പതനത്തിനു വഴിയൊരുക്കുകയായിരുന്നു.

ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സന്റെ ഓവറില്‍ തുടര്‍ച്ചയായ രണ്ടു ബോളുകളിലായിരുന്നു ചേതേശ്വര്‍ പുജാര, നായകന്‍ വിരാട് കോലി എന്നിവര്‍ പുറത്തായത്. കോലി ഗോള്‍ഡന്‍ ഡെക്കായിരുന്നു ക്രീസ് വിട്ടത്. പിന്നാലെ രഹാനെയുടെ റണ്ണൗട്ട് കൂടി സംഭവിച്ചതോടെ ഇന്ത്യ കൂപ്പുകുത്തുകയും ചെയ്തു. ഇതോടെയാണ് ആരാധകര്‍ ടീമിനെതിരേ തിരിഞ്ഞത്. കോലി, പുജാര, രഹാനെ എന്നിവരെയെല്ലാം ഫാന്‍സ് ട്രോളുകയും വിമര്‍ശിക്കുകയും ചെയ്തിട്ടുണ്ട്.

IND vs ENG: അവനെ കളിപ്പിച്ചത് 'മാസ്റ്റര്‍ പ്ലാന്‍', കോലിക്കും രവി ശാസ്ത്രിക്കും കൈയടിച്ച് മദന്‍ ലാല്‍IND vs ENG: അവനെ കളിപ്പിച്ചത് 'മാസ്റ്റര്‍ പ്ലാന്‍', കോലിക്കും രവി ശാസ്ത്രിക്കും കൈയടിച്ച് മദന്‍ ലാല്‍

IND vs ENG: 'പരിചയസമ്പത്തിന്റെ കുറവുണ്ട്, രോഹിതിന് മികവ് തെളിയിക്കാനുള്ള അവസരം'- ലക്ഷ്മണ്‍IND vs ENG: 'പരിചയസമ്പത്തിന്റെ കുറവുണ്ട്, രോഹിതിന് മികവ് തെളിയിക്കാനുള്ള അവസരം'- ലക്ഷ്മണ്‍

ചില ട്രോളുകള്‍ നമുക്കൊന്നു പരിശോധിക്കാം-
2018ല്‍ ഒരു തവണ പോലും പുറത്താക്കാനാവാതെ വിരാട് കോലിക്കെതിരേ 270 ബോളുകളായിരുന്നു ജെയിംസ് ആന്‍ഡേഴ്‌സന്‍ എറിഞ്ഞത്. ഇത്തവണ പരമ്പരയിലെ ആദ്യ ബോള്‍? ബാങ് എന്നായിരുന്നു ഒരു യൂസറുടെ പ്രതികരണം.

വിരാട് vs ആന്‍ഡേഴ്‌സന്‍ ഏറ്റുമുട്ടിലെ ഫൈനല്‍ ചാപ്റ്ററായിരിക്കും ഇത്. ജിമ്മി തുടക്കത്തില്‍ തന്നെ കോലിയെ കുരുക്കുകയും ചെയ്തു. എന്തൊരു ബൗളറാണ് അദ്ദേഹം. ആന്‍ഡേഴ്‌സനുള്ളപ്പോള്‍ അദ്ദേഹത്തിന്റെ പ്രായമുള്ള മറ്റൊരു ഫാസ്റ്റ് ബൗളറെയും ഓര്‍മിപ്പിക്കരുതെന്ന് ഒരു യൂസര്‍ ട്വീറ്റ് ചെയ്തു.

അനില്‍ കുംബ്ലെയുടെ 619 വിക്കറ്റുകളെന്ന നോട്ടത്തിനൊപ്പം ജിമ്മി ആന്‍ഡേഴ്‌സനുമെത്തിയിരിക്കുകയാണ്. ഇനി മുന്നില്‍ ഷെയ്ന്‍ വോണും മുത്തയ്യ മുരളീധരനും മാത്രമേയുള്ളൂവെന്നായിരുന്നു ഒരു യൂസര്‍ ഇംഗ്ലീഷ് ഇതിഹാസത്തെ പ്രശംസിച്ചത്.

എനിക്കു ചേതേശ്വര്‍ പുജാരയെ വിമര്‍ശിക്കണം, പക്ഷെ അതൊന്നും അദ്ദേഹത്തെ ബാധിക്കാറില്ലെന്നു ഒരു യൂസര്‍ ട്വീറ്റ് ചെയ്തു.

കഴിഞ്ഞ 25 വര്‍ഷമായി ഞാനൊരു സത്യസന്ധനായ ക്രിക്കറ്റ് ഫാനാണ്. പക്ഷെ എനിക്കു ഒരിക്കലും ടെസ്റ്റ് കണ്ടിട്ട് ഇത്രയും അസ്വസ്ഥതയും ബോറടിയും തോന്നിയിട്ടില്ല.
പുജാരയുടെ സ്ലോ ബാറ്റിങ് കാരണം എന്റെ മകള്‍ ക്രിക്കറ്റ് കാണുന്നത് അവസാനിപ്പിച്ചിരിക്കുകയാണ്. പുജാരയെപ്പോലെയുള്ള കളിക്കാരെ ഒഴിവാക്കി നമ്മള്‍ ക്രിക്കറ്റിനെ രക്ഷിക്കേണ്ടതുണ്ടെന്നും മറ്റൊരു യൂസര്‍ തുറന്നടിച്ചു.

ഓസ്‌ട്രേലിയന്‍ പര്യടനത്തിനു ശേഷം പുറത്തായതിന്റെ വീഡിയോകള്‍ ശേഖരിച്ച് ടീം മാനേജ്‌മെന്റിലെ ആരെങ്കിലുമൊരാള്‍ രഹാനെയെ കാണിക്കേണ്ടതുണ്ട്. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ കഴിഞ്ഞ സീസണില്‍ അദ്ദേഹം ടീമിന്റെ ടോപ്‌സ്‌കോററാണെന്നു എനിക്കറിയാം. പക്ഷെ 70 പ്ലസ് ടെസ്റ്റുകളില്‍ കളിച്ചിടുള്ള ഒരാള്‍ ഓരോ മൂന്ന് ഇന്നിങ്‌സുകള്‍ കൂടുമ്പോഴും പുറത്താവാന്‍ പുതിയ വഴികള്‍ തേടുകയാണെന്നു ഒരു യൂസര്‍ രഹാനെയെ വിമര്‍ശിച്ചു.

ആന്‍േേഡഴ്‌സന്‍ 1- കോലി 0, ഇനി മല്‍സരം നമ്മുടെ കൈകളിലാണന്നായിരുന്നു ഒരു യൂസര്‍ കളിയാക്കിയത്.

അതേസമയം, ഒന്നാാം ടെസ്റ്റില്‍ വെളിച്ചക്കുറവ് കാരണം രണ്ടാംദിനം കളി അവസാനിപ്പിച്ചപ്പോള്‍ ഇന്ത്യ നാലു വിക്കറ്റിനു 125 റണ്‍സെന്ന നിലയലിയാണ്. കെഎല്‍ രാഹുലിനോടൊപ്പം (57) റിഷഭ് പന്താണ് ക്രീസിലുള്ളത്. ഇംഗ്ലണ്ടിനൊപ്പമെത്താന്‍ ഇന്ത്യക്കു ഇനിയും 58 റണ്‍സ് കൂടി നേടണം. രോഹിത് ശര്‍മ (36), ചേതേശ്വര്‍ പുജാര (4), വിരാട് കോലി (0), അജിങ്ക്യ രഹാനെ (5) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്കു നഷ്ടമായിരിക്കുന്നത്.

Story first published: Friday, August 6, 2021, 8:28 [IST]
Other articles published on Aug 6, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X