വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ലോര്‍ഡ്‌സ് ടെസ്റ്റില്‍ പന്ത് ചുരണ്ടല്‍? ഇംഗ്ലണ്ടിനെതിരെ തെളിവു നിരത്തി സോഷ്യല്‍ മീഡിയ

By Abin MP

ലോര്‍ഡ്‌സ്: ക്രിക്കറ്റ് മത്സരങ്ങള്‍ വിവാദങ്ങളുടെ കൂടെ വേദിയാണ്. കളിക്കളത്തില്‍ ജയിക്കാനായി താരങ്ങള്‍ എന്തെങ്കിലും കള്ളത്തരമോ വേലത്തരമോ കാണിച്ചാല്‍ പണ്ടൊക്കെ പിടിക്കപ്പെടുക അത്ര എളുപ്പമായിരുന്നില്ല. എന്നാല്‍ ഇന്ന് സോഷ്യല്‍ മീഡിയ ഇത്രത്തോളം സജീവമായ കാലത്ത് പലപ്പോഴും താരങ്ങളുടെ ഭാഗത്തു നിന്നുമുണ്ടാകുന്ന സംശയാസ്പദമായ ചെറിയ നീക്കം പോലും ആരാധകര്‍ കൈയ്യോടെ പിടിക്കാറുണ്ട്.

ഇപ്പോഴിതാ നടന്നു കൊണ്ടിരിക്കുന്ന ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള മത്സരത്തിനെതിരെ ആരോപണവുമായി സോഷ്യല്‍ മീഡിയ രംഗത്ത് എത്തിയിരിക്കുകയാണ്. വളരെ ഗുരുതരമായ ആരോപണമാണ് ആരാധകര്‍ ഉയര്‍ത്തിരിക്കുന്നത്. ഇംഗ്ലണ്ട് താരങ്ങളില്‍ പന്തില്‍ കൃത്രിമത്വം കാണിച്ചുവെന്നാണ് ആരോപണം. ഇതിന്റെ ചിത്രങ്ങള്‍ സഹിതം ട്വീറ്റ് ചെയ്തു കൊണ്ടാണ് സോഷ്യല്‍ മീഡിയയുടെ ചോദ്യങ്ങള്‍ ഉയര്‍ത്തിയിരിക്കുന്നത്.

ഷൂ ഇട്ട് പന്തില്‍ ചവിട്ടുന്നു

പ്രചരിക്കുന്ന ചിത്രങ്ങളില്‍ ഇംഗ്ലണ്ട് താരങ്ങളില്‍ ഒരാള്‍ സ്‌പൈക്കുള്ള ഷൂ ഇട്ട് പന്തില്‍ ചവിട്ടുന്നതാണുള്ളത്. പന്തിന്റെ രൂപത്തില്‍ മനപ്പൂര്‍വ്വം മാറ്റം വരുത്തുന്നത് കടുത്ത ശിക്ഷ ലഭിക്കുന്ന കുറ്റകൃത്യമാണ്. ഓസീസ് താരങ്ങളായ സ്റ്റീവ് സ്മിത്തും ഡേവിഡ് വാര്‍ണറും പന്തുചുരണ്ടല്‍ വിവാദത്തെ തുടര്‍ന്ന് വിലക്ക് നേരിട്ട് തിരികെ വന്നിട്ട് അധികനാള്‍ പിന്നിട്ടിട്ടില്ലെന്നതും ഓര്‍ക്കപ്പെടണ്ടതാണ്. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചിത്രങ്ങളിലെ കുറ്റാരോപിതനായ താരം ആരെന്ന് വ്യക്തമായിട്ടില്ല.

ശേഖര്‍ ഗുപ്തയും

സാധാരണക്കാരായ ആരാധകര്‍ മാത്രമല്ല പന്തുചുരണ്ടല്‍ ആരോപണവുമായി ഇംഗ്ലണ്ടിനെതിരെ രംഗത്ത് എത്തിയിരിക്കുന്നത്. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും പത്മ പുരസ്‌കാരം അടക്കം നേടിയിട്ടുള്ള ശേഖര്‍ ഗുപ്തയും സംശയം ഉന്നയിച്ചിട്ടുണ്ട്. പന്തില്‍ ചവിട്ടുന്ന ചിത്രം പങ്കുവച്ചു കൊണ്ട് പന്തു ചുരണ്ടല്‍ ആണെന്ന് തോന്നുന്നു. ശരിക്കും തോന്നുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്രയും സമാനമായ ആരോപണം ഉന്നയിക്കുന്നുണ്ട്.

സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ വൈറലായി മാറിയിരിക്കുകയാണ്. ബിസിസിഐ, ഐസിസി, ഇസിബി തുടങ്ങിയ അധികൃതരെ ടാഗ് ചെയ്തുകൊണ്ടാണ് സോഷ്യല്‍ മീഡിയയുടെ പ്രതികരണം. രാജ്യാന്തര മത്സരം കളിക്കുന്ന ഒരു താരവും അശ്രദ്ധമായി പന്തിനു മുകളില്‍ ചവിട്ടില്ലെന്നും അതൊരിക്കലുമൊരു ആക്‌സിഡന്‌റ് അല്ലെന്നുമാണ് സോഷ്യല്‍ മീഡിയ പറയുന്നത്. എന്തായിരിക്കും തുടര്‍ന്ന് സംഭവിക്കുക എന്നത് കണ്ടറിയേണ്ടതാണ് ഇനി.

ഇന്ത്യയുടെ നില

അതേസമയം ഇംഗ്ലണ്ടിനെതിരെ ഇന്ത്യയുടെ നില കടുത്ത പരുങ്ങലിലാണ്. ഓപ്പണര്‍മാരായ രോഹിത് ശര്‍മ, കെഎല്‍ രാഹുല്‍ എന്നിവരേയും നായകന്‍ വിരാട് കോഹ്ലിയേയും ഇന്ത്യയ്ക്ക് നഷ്ടമായിട്ടുണ്ട്. കോഹ്ലിയുടെ ഫോമില്ലായ്മ ഇന്ത്യയ്ക്ക് കടുത്ത നിരാശയായി മാറിയിരിക്കുകയാണ്. ഉപനായകന്‍ അജിന്‍ക്യ രഹാനെയും ചേതേശ്വര്‍ പുജാരയുമാണ് ഒടുവില്‍ വിവരം കിട്ടുമ്പോള്‍ ക്രീസിലുള്ളത്. ഇരുവര്‍ക്കും ഫോമിലേക്ക് തിരികെ എത്തേണ്ടത് നിര്‍ണായകമാണെന്നിരിക്കെ ഇന്ത്യയുടെ പ്രതീക്ഷകളും ഈ കരങ്ങളിലാണ്.

ജോ റൂട്ടിന്റെ സെഞ്ചുറി

നേരത്തെ ഒന്നാം ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ട് 391 റണ്‍സ് എടുത്തിരുന്നു. നായകന്‍ ജോ റൂട്ടിന്റെ സെഞ്ചുറിയാണ് ഇംഗ്ലണ്ടിന് സഹായമായത്. ഇന്ത്യ ഒന്നാം ഇന്നിംഗ്‌സില്‍ 364 റണ്‍സാണ് എടുത്തത്. ഇന്ത്യയ്ക്കായി ഓപ്പണര്‍ കെഎല്‍ രാഹുല്‍ സെഞ്ചുറി നേടിയിരുന്നു. എന്നാല്‍ രണ്ടാം ഇന്നിംഗ്‌സില്‍ രാഹുലിനും രോഹിത്തിനും നല്ല സ്‌കോര്‍ കണ്ടെത്താന്‍ സാധിച്ചില്ല. പിന്നാലെ നായകന്‍ വിരാട് കോഹ്ലി അനാവശ്യ ഷോട്ടിന് പുറത്താവുകയും ചെയ്തു. രണ്ടാം ഇന്നിംഗ്‌സില്‍ മികച്ചൊരു ടോട്ടല്‍ കണ്ടെത്തി ലീഡ് നേടാം എന്നായിരുന്നു ഇന്ത്യയുടെ പ്ലാനുകള്‍. എന്നാല്‍ ഇംഗ്ലണ്ടിന്റെ ലീഡ് മറികടന്നിട്ടും മുന്‍നിര വീണതോടെ ഇന്ത്യയെ സംബന്ധിച്ച് ശക്തമായൊരു തിരിച്ചുവരവാണ് ഇപ്പോള്‍ അത്യാവശ്യം.

Story first published: Sunday, August 15, 2021, 20:09 [IST]
Other articles published on Aug 15, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X