വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

INDvENG: മഴ എപ്പോഴും രക്ഷിക്കുന്നത് ഇംഗ്ലണ്ടിനെ! ഇന്ത്യയെ ട്രോളിയ വോനിനെതിരേ ഫാന്‍സ്

ആദ്യ ടെസ്റ്റ് സമനിലയില്‍ കലാശിച്ചിരിക്കുകയാണ്

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ട്രോളുന്നതില്‍ ഹരം കണ്ടെത്തുന്ന വ്യക്തിയാണ് ഇംഗ്ലണ്ടിന്റെ മുന്‍ നായകന്‍ മൈക്കല്‍ വോന്‍. വിവാദപരമായ പല പ്രസ്താവനകളും അദ്ദേഹം നേരത്തേ സോഷ്യല്‍ മീഡിയകളിലൂടെ നടത്തിയിട്ടുണ്ട്. ഇതിന്റെ പേരില്‍ ഇന്ത്യന്‍ ഫാന്‍സില്‍ നിന്നും ഒരുപാട് തവണ വിമര്‍ശനങ്ങളും പരിഹാസങ്ങളുമെല്ലാം വോന്‍ നേരിടുകയും ചെയ്തിരുന്നു. പക്ഷെ എത്ര കിട്ടിയാലും താന്‍ പഠിക്കില്ലെന്നു വീണ്ടും വീണ്ടും തെളിയിക്കുകയാണ് അദ്ദേഹം.

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനെക്കുറിച്ച് വോനിന്റെ ഒരു ട്വീറ്റാണ് പുതിയ ട്രോളുകള്‍ക്കു തിരികൊളുത്തിയത്. അഞ്ചാംദിനമായ ഇന്നു മഴയെ തുടര്‍ന്നു ഒരോവര്‍ പോലും കളി നടന്നിരുന്നില്ല. ഇതേ തുടര്‍ന്നു ടെസ്റ്റ് സമനിലയിലാവുകയും ചെയ്തിരുന്നു. മഴ കാരണം മല്‍സരം ആരംഭിക്കാന്‍ വൈകിയപ്പോള്‍ ഇന്ത്യയെ കളിയാക്കി വോന്‍ ട്വീറ്റ് ചെയ്തിരുന്നു. ഇതാണ് ഫാന്‍സിനെ ചൊടിപ്പിച്ചത്. പിന്നാലെ ഫാന്‍സ് അദ്ദേഹത്തെ പൊങ്കാലയിടുകയും ചെയ്തു.

 വോനിന്റെ ട്വീറ്റ്

വോനിന്റെ ട്വീറ്റ്

മഴ ഇന്ത്യയെ രക്ഷിക്കുമെന്നു തോന്നുന്നുവെന്നായിരുന്നു കണ്ണിറുക്കിയുള്ള ഇമോജിയോടു കൂടി വോന്‍ ട്വീറ്റ് ചെയ്തത്.
മല്‍സരത്തില്‍ ഇന്ത്യ മികച്ച പൊസിഷനില്‍ നില്‍ക്കെയായിരുന്നു അദ്ദേഹത്തിന്റെ ഈ പരിഹാസം. 209 റണ്‍സിന്റെ ചെറിയ വിജയലക്ഷ്യമായിരുന്നു ഇന്ത്യക്കു ഇംഗ്ലണ്ട് നല്‍കിത്. നാലാംദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ ഒരു വിക്കറ്റിന് 52 റണ്‍സെടുക്കുകയും ചെയ്തിരുന്നു. അവസാന ദിവസമായ ഇന്ന് ഇന്ത്യക്കു ഒമ്പത് വിക്കറ്റുകള്‍ ശേഷിക്കെ ജയിക്കാന്‍ 157 റണ്‍സ് മാത്രം മതിയായിരുന്നു. പക്ഷെ എന്നിട്ടും വോന്‍ ഇന്ത്യയെ ട്രോളുകയായിരുന്നു. ഇതാണ് ഇന്ത്യന്‍ ഫാന്‍സിനെ ചൊടിപ്പിച്ചത്.

 ബീച്ചില്‍ കളിക്കുന്നതാണ് നല്ലത്

ബീച്ചില്‍ കളിക്കുന്നതാണ് നല്ലത്

ഈ നശിച്ച മഴയുള്ള ഇംഗ്ലണ്ടില്‍ ടെസ്റ്റ് കളിക്കുന്നതിനേക്കാള്‍ നല്ലത് ബീച്ചില്‍ കളിക്കുന്നതാണ്. ഈ കാരണം കൊണ്ടാവാം ഇംഗ്ലണ്ട് അഞ്ചു ദിവസം നീളുന്ന ക്രിക്കറ്റ് കണ്ടുപിടിച്ചതെന്നാണ് തോന്നുന്നത്. കാരണം ഇംഗ്ലണ്ടില്‍ ഒരിക്കലും ഒരുദിവസം കൊണ്ട് മല്‍സരം ഫിനിഷ് ചെയ്യാന്‍ കഴിയില്ലെന്നായിരുന്നു വോനിന്റെ ട്വീറ്റിനു താഴെ ഒരു പ്രതികരണം.

 മഴയുടെ പിന്നിലൊളിക്കും

മഴയുടെ പിന്നിലൊളിക്കും

ഇംഗ്ലീഷ് ക്രിക്കറ്റിനു ഒരു പാരമ്പര്യമുണ്ട്, മഴയുടെ പിറകില്‍ ഒളിക്കുകയെന്നതാണ് അതെന്നായിരുന്നു മറ്റൊരു യൂസര്‍ വോനിനെ ട്രോളിയത്.
അസ്വസ്ഥനാവേണ്ട വോനി. 40-50 ഓവര്‍ പോലും കളി നടക്കുകയാണെങ്കില്‍ ഇന്ത്യ ജയിക്കും. പിന്നീട് കരയാം എന്നായിരുന്നു ഒരു യൂസര്‍ കളിയാക്കിയകത് (മല്‍സരം ഉപേക്ഷിക്കുന്നതിനു മുമ്പായിരുന്നു ഈ പ്രതികരണം).

 മഴ എല്ലായ്‌പ്പോഴും ഇംഗ്ലണ്ടിനെ രക്ഷിക്കും

മഴ എല്ലായ്‌പ്പോഴും ഇംഗ്ലണ്ടിനെ രക്ഷിക്കും

ഇന്ത്യക്കാരെ രക്ഷിക്കാനോ? മഴ എല്ലായ്‌പ്പോഴും ഇംഗ്ലണ്ടിനെയാണ് രക്ഷിച്ചിട്ടുള്ളത് എന്നായിരുന്നു ഒരു യൂസര്‍ വോനിനെ പരിഹസിച്ചത്.
ഇംഗ്ലണ്ടിനെ ഇവിടെ രക്ഷിച്ചത് മഴയാണ്.. നാട്ടിലെ സാഹചര്യങ്ങളില്‍ ഇംഗ്ലണ്ടിനു മഴയുടെ സഹായം വേണമെന്ന് മറ്റൊര യൂസറും വോനിന്റെ ട്വീറ്റിനു താഴെ കുറിച്ചു.

 ഇംഗ്ലണ്ടിനെയാണ് രക്ഷിച്ചത്

ഇംഗ്ലണ്ടിനെയാണ് രക്ഷിച്ചത്

ഒരിക്കലെങ്കിലും യാഥാര്‍ഥ്യ ബോധത്തോടെ ചിന്തിക്കാന്‍ ശ്രമിക്കൂ. ഇംഗ്ലണ്ടിനെയാണ് ആദ്യ ടെസ്റ്റില്‍ മഴ രക്ഷിച്ചിരിക്കുന്നത്. ഇതുവരെയുള്ള അനുഭവം കണക്കിലെടുത്ത് മഴ അധികമില്ലാത്ത വേദികളില്‍ മല്‍സരങ്ങള്‍ ഷെഡ്യൂള്‍ ചെയ്യാന്‍ ഇസിബി ശ്രദ്ധിക്കണം. ഇനി തോല്‍വിയൊഴിവാക്കുന്നതിനു വേണ്ടിയാണോ ഇത്തരം വേദികളില്‍ മല്‍സരങ്ങള്‍ വയ്ക്കുന്നതെന്നും ഒരു യൂസര്‍ ചോദിച്ചു

വോനിന് പബ്ലിസിറ്റി നല്‍കരുത്

വോനിന് പബ്ലിസിറ്റി നല്‍കരുത്

ദയവു ചെയ്ത് വോനിനെ അവഗണിക്കൂ. അനാവശ്യമായ പബ്ലിസിറ്റി അയാള്‍ക്കു നല്‍കരുത്. കാരണം ഇന്ത്യക്കാരെ പ്രകോപിപ്പിച്ച് ഇവിടെ ക്രിക്കറ്റ് കമന്റേറ്ററുടെ ജോലി നേടിയെടുക്കാനാണ് വോനിന്റെ ശ്രമം. മനപ്പൂര്‍വ്വമാണ് അദ്ദേഹം ഇത്തരം അഭിപ്രായപ്രകടനം നടത്തുന്നത്. ഇവയ്ക്കു നല്‍കാനുള്ള ഏറ്റവും നല്ല മറുപടി അവഗണിക്കുകയെന്നതാണെന്നു ഒരു യൂസര്‍ ട്വീറ്റ് ചെയ്തു.

Story first published: Sunday, August 8, 2021, 22:30 [IST]
Other articles published on Aug 8, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X