ഇന്ത്യക്കെതിരായ അവസാന ടെസ്റ്റില്‍ മോയിന്‍ അലിക്ക് സെഞ്ചുറി; ഇംഗ്ലണ്ട് മികച്ച സ്‌കോറിലേക്ക്
ചെന്നൈ: ഇന്ത്യന്‍ മണ്ണില്‍ ഒരു വിജയമെങ്കിലും കൊതിച്ച് ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തിനിറങ്ങിയ ഇംഗ്ലണ്ട് മികച്ച സ്‌കോറിലേക്ക്. ഓള്‍ റൗണ്ടര്‍ മോയില്‍ അലിയുടെ സെഞ്ചുറിയുടെ കരുത്തില്‍ ഇംഗ്ലണ്ട് നാലു വിക്കറ്റിന് 284 റണ്‍സെന്ന നിലയിലാണ്. തുടക്കത്തില്‍ തന്നെ ഓപ്പണര്‍മാരെ നഷ്ടപ്പെട്ട ഇംഗ്ലണ്ടിനെ ജോ റൂട്ടും മോയിന്‍ അലിയും ചേര്‍ന്നാണ് മികച്ച സ്‌കോറിലെത്തിച്ചത്. 120 റണ്‍സുമായി മോയിന്‍ അലിയും അഞ്ചു റണ്‍സുമായി ബെന്‍ സ്‌റ്റോക്‌സുമാണ് ക്രീസില്‍.

കുറച്ചു നാളത്തെ ഇടവേളയ്ക്കു ശേഷം ഇന്ത്യന്‍ ടീമില്‍ മടങ്ങിയെത്തിയ ഇഷാന്ത് ശര്‍മയാണ് ഇംഗ്ലണ്ടിന് ആദ്യ പ്രഹരമേല്‍പ്പിച്ചത്. ഒരു റണ്‍സെടുത്ത കീറ്റണ്‍ ജെന്നിംഗ്‌സിനെ ഇഷാന്ത് വിക്കറ്റ് കീപ്പര്‍ പാര്‍ഥിവ് പട്ടേലിന്റെ കൈയിലെത്തിച്ചു. മോയിന്‍ അലിക്കു ശക്തമായ പിന്തുണ നല്‍കിയ ജോ റൂട്ടിനേയും ജോണി ബെയര്‍ സ്‌റ്റോയെയും രവീന്ദ്ര് ജഡേജ മടക്കി. ജഡേജ മൂന്നു വിക്കറ്റ് വീഴ്ത്തി.
തുടര്‍ച്ചയായ 17 മത്സരങ്ങളില്‍ പരാജയമറിയാത്ത ഇന്ത്യ പരമ്പരയില്‍ 3-0ത്തിനു മുന്നിലാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications