വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സാഹയില്‍ നിന്നും 'അടവുകള്‍' പഠിക്കുന്നു; റിഷഭ് പന്തിനെ പ്രശംസിച്ച് സുനില്‍ ഗവാസ്‌കര്‍

ചെന്നൈ: നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യ - ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റില്‍ റിഷഭ് പന്തിന്റെ പ്രകടനത്തില്‍ മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്‌കര്‍ മനം നിറഞ്ഞു നില്‍ക്കുകയാണ്. രണ്ടാം ദിനം സ്റ്റംപിന് പിന്നിലെ പന്തിന്റെ അഭ്യാസം ഇന്ത്യയുടെ മുന്നേറ്റത്തില്‍ വലിയ പങ്കു വഹിച്ചു. രണ്ടു തകര്‍പ്പന്‍ ക്യാച്ചുകളാണ് റിഷഭ് പന്ത് ഞായറാഴ്ച്ച കൈപ്പിടിയിലാക്കിയത്. പന്തിന്റെ ഈ ഉദ്യമത്തില്‍ ഓലി പോപ്പിനും ജാക്ക് ലീച്ചിനും വിക്കറ്റു നഷ്ടമായി. കുത്തിത്തിരിയുന്ന പിച്ചില്‍ രവിചന്ദ്രന്‍ അശ്വിന്റെയും അക്‌സര്‍ പട്ടേലിന്റെയും പന്തുകള്‍ക്കൊപ്പം ചുവടുവെയ്ക്കാനും പന്തിന് സാധിച്ചെന്ന് പ്രത്യേകം സൂചിപ്പിക്കണം.

India vs England 2nd Test: Sunil Gavaskar Is Impressed With Rishabh Pant

എന്തായാലും കഴിഞ്ഞ കാലത്തെ അപേക്ഷിച്ച് റിഷഭ് പന്തിന്റെ വിക്കറ്റ് കീപ്പിങ് മികവ് ഒരുപാട് പുരോഗമിച്ചെന്ന് പറയുകയാണ് സുനില്‍ ഗവാസ്‌കര്‍. 'റിഷഭ് പന്തിന്റെ ഇന്നത്തെ പ്രകടനത്തില്‍ ഞാന്‍ സംതൃപ്തനാണ്. അടുത്തിടെ ഓസ്‌ട്രേലിയയില്‍ ചെന്നപ്പോള്‍ റിക്കി പോണ്ടിങ്ങിനൊപ്പം നേരം ചിലവിടാന്‍ എനിക്ക് സാധിച്ചിരുന്നു. പന്തിന്റെ കാര്യം വരുമ്പോഴെല്ലാം താരത്തിന്റെ ആത്മതര്‍പ്പണത്തെക്കുറിച്ച് പോണ്ടിങ്ങിന് നൂറുനാവാണ്. പോരായ്മകള്‍ പരിഹരിച്ച് ക്രിക്കറ്റില്‍ മുന്നോട്ടു വരാന്‍ കഠിന പ്രയത്‌നം ചെയ്യുന്ന യുവതാരങ്ങളില്‍ ഒരാളാണ് റിഷഭ് പന്തെന്ന് പോണ്ടിങ് പലകുറി സൂചിപ്പിക്കുകയുണ്ടായി', സ്റ്റാര്‍ സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തില്‍ ഗവാസ്‌കര്‍ വെളിപ്പെടുത്തി.

വൃധിമാന്‍ സാഹയില്‍ നിന്നും കീപ്പിങ് അടവുകള്‍ റിഷഭ് പന്ത് പഠിച്ച് വരികയാണെന്നും ഗവാസ്‌കര്‍ പറയുന്നുണ്ട്. 'എല്ലാ വൈകുന്നേരങ്ങളിലും സാഹയ്‌ക്കൊപ്പമാണ് പന്ത് സമയം ചിലവിടാറ്. വിക്കറ്റ് കീപ്പിങ്ങിനെ കുറിച്ചുള്ള വിലയേറിയ പാഠങ്ങള്‍ സാഹയില്‍ നിന്നും താരം പഠിച്ചെടുക്കുന്നു. വിക്കറ്റ് കീപ്പിങ്ങിന്റെ കാര്യത്തില്‍ ലോകത്തെ ഒന്നാം നമ്പര്‍ താരമാണ് സാഹയെന്ന കാര്യം ഏവര്‍ക്കുമറിയാം. എന്നാല്‍ ഇന്ത്യയ്ക്ക് വേണ്ടത് ഓള്‍ റൗണ്ടിങ് മികവുള്ള താരങ്ങളെയാണ്. റിഷഭ് പന്തിന് ടീമില്‍ പ്രസക്തിയേറുന്നതും ഈ സാഹചര്യത്തില്‍ത്തന്നെ. ബാറ്റു കൊണ്ട് സ്‌ഫോടനം നടത്താന്‍ സാധിക്കുമെന്ന കാരണത്താലാണ് റിഷഭ് പന്ത് സാഹയെ മറികടന്ന് കീപ്പ് ചെയ്യുന്നത്', ഗവാസ്‌കര്‍ സൂചിപ്പിച്ചു.

Story first published: Sunday, February 14, 2021, 23:37 [IST]
Other articles published on Feb 14, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X