വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

രണ്ടാം ടെസ്റ്റ്: ഇംഗ്ലണ്ടിന് ഇനിയൊരു തിരിച്ചുവരവില്ല; പ്രവചനവുമായി ഹര്‍ഭജന്‍ സിങ്

ചെന്നൈ: നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യ - ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ് വിരാട് കോലിയുടെയും സംഘത്തിന്റെയും കൈകളില്‍ ഭദ്രമാണെന്ന് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിങ്. രണ്ടാം ദിനം ഇംഗ്ലണ്ടിനെ 134 റണ്‍സില്‍ കൂടാരം കയറ്റിയ ഇന്ത്യ 195 റണ്‍സിന്റെ ആധികാരിക ലീഡുമായി രണ്ടാം ഇന്നിങ്‌സ് ആരംഭിച്ചിരിക്കുന്നു. ശുഭ്മാന്‍ ഗില്ലിനെ തുടക്കത്തിലെ നഷ്ടപ്പെട്ടതാണ് രണ്ടാമിന്നിങ്‌സില്‍ ഇന്ത്യയ്‌ക്കേറ്റ തിരിച്ചടി. എന്നാല്‍ രണ്ടാം ദിനം കളി മതിയാക്കുമ്പോള്‍ സ്‌കോര്‍ബോര്‍ഡില്‍ 54 റണ്‍സ് കുറിക്കാന്‍ ആതിഥേയര്‍ക്ക് സാധിച്ചു.

India vs England 2nd Test: England Will Not Have A Comeback, It Is Indias Game Now, Says Harbhajan Singh

ഹര്‍ഭജന്‍ സിങ്ങിന്റെ അഭിപ്രായത്തില്‍ ആദ്യ ദിനം തന്നെ ഇന്ത്യ ജയം മണത്തിരുന്നു. കാരണം ടോസ് ജയിച്ചപ്പോള്‍ത്തന്നെ പാതി മത്സരം വിരാട് കോലിയുടെ ടീം ജയിച്ചു. ആദ്യ ഇന്നിങ്‌സില്‍ 300 -ന് മുകളില്‍ റണ്‍സടിച്ചതോടെ വിജയം ഏറെക്കുറെ ഉറപ്പായെന്ന് ഭാജി പറയുന്നു. രോഹിത് ശര്‍മ, അജിങ്ക്യ രഹാനെ, റിഷഭ് പന്ത് എന്നിവരുടെ ആക്രമണ ശൈലിയെക്കുറിച്ചും ഹര്‍ഭജന്‍ വാലാചനാകുന്നുണ്ട്. ഒപ്പം രവിചന്ദ്രന്‍ അശ്വിന്റെ മികച്ച ബൗളിങ് പ്രകടനത്തിനും താരം കയ്യടിക്കുന്നു.

'ചെപ്പോക്കിലെ പിച്ചില്‍ ബാറ്റു ചെയ്യുക ഏറെ ദുഷ്‌കരമാണ്. പക്ഷെ രോഹിത്തും രഹാനെയും പന്തും ഈ പ്രയത്‌നം അനായാസമാക്കി തോന്നിച്ചു. ഇംഗ്ലീഷ് ബൗളര്‍മാരെ പ്രതിരോധിക്കാന്‍ ഇവര്‍ നിന്നില്ല. ആക്രമിച്ചു കളിച്ചു. ചെപ്പോക്കിലെ പിച്ചില്‍ പ്രതിരോധമല്ല ആക്രമണമാണ് വേണ്ടതെന്ന തിരിച്ചറിവ് മൂവരും പ്രകടമാക്കി. സ്‌കോര്‍ബോര്‍ഡില്‍ വലിയ റണ്‍സുണ്ടായതുകൊണ്ട് ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് സമ്മര്‍ദ്ദവും കുറവായിരുന്നു. എങ്ങനെ വിക്കറ്റു വീഴ്ത്തണമെന്ന കാര്യത്തെച്ചൊല്ലി മാത്രമാണ് ബൗളര്‍മാര്‍ ആലോചന നടത്തിയത്. രവിചന്ദ്രന്‍ അശിന്‍ ഈ ദൗത്യം ഭംഗിയായി നിര്‍വഹിച്ചു', ഹര്‍ഭജന്‍ സിങ് അറിയിച്ചു.

മത്സരത്തിന് ഇംഗ്ലണ്ടിന് ഇനിയൊരു തിരിച്ചുവരവുണ്ടാകില്ലെന്നാണ് ഭാജിയുടെ പ്രവചനം. തുടര്‍ച്ചയായി മൂന്നു ദിവസം മഴ പെയ്താല്‍ മാത്രമേ ഇംഗ്ലണ്ടിന് മറ്റൊരു ഫലം എഴുതിച്ചേര്‍ക്കാന്‍ കഴിയുള്ളൂ. കാരണം ചെപ്പോക്കിലെ പിച്ചില്‍ പിടിച്ചുനില്‍ക്കുക ഏറെ ബുദ്ധിമുട്ടാണ്. ആദ്യ ഇന്നിങ്‌സില്‍ത്തന്നെ ഇതു കണ്ടു കഴിഞ്ഞു. ഇവിടുത്തെ സ്പിന്‍ സാഹചര്യങ്ങളോട് കിടപിടിക്കാന്‍ ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍മാര്‍ക്ക് സാധിക്കില്ലെന്ന് ഹര്‍ഭജന്‍ സിങ് സൂചിപ്പിച്ചു. പിച്ചിന്റെ അവസ്ഥ കണ്ടിട്ട് രണ്ടാം ഇന്നിങ്‌സില്‍ ആദ്യ ഇന്നിങ്‌സില്‍ കണ്ട സ്‌കോര്‍ പോലും തികയ്ക്കാന്‍ ഇംഗ്ലണ്ടിന് കഴിയില്ലെന്ന പ്രവചനവും ഭാജി നടത്തുന്നുണ്ട്.

Story first published: Sunday, February 14, 2021, 23:04 [IST]
Other articles published on Feb 14, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X