Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രണ്ടാം ടെസ്റ്റ്: ചര്‍ച്ച മുഴുവന്‍ ചെപ്പോക്കിലെ പിച്ചിനെക്കുറിച്ച്, മൈക്കല്‍ വോഗന് അതൃപ്തി

ചെന്നൈ: നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യ - ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റില്‍ പിച്ചിനെക്കുറിച്ചാണ് ഇപ്പോള്‍ സംസാരം മുഴുവന്‍. ചെപ്പോക്കിലെ പിച്ച് സ്പിന്നര്‍മാരെ കയ്യയച്ച് പിന്തുണയ്ക്കുന്നു. ആദ്യ ദിനം മുതല്‍ പന്ത് കുത്തിത്തിരിയുകയാണ്. രണ്ടാം ദിനം മാത്രം ചെപ്പോക്കില്‍ 15 വിക്കറ്റുകളാണ് വീണത്. ഈ അവസരത്തില്‍ മുന്‍ ഇംഗ്ലീഷ് താരം കെവിന്‍ പീറ്റേഴ്‌സണ്‍ ഇന്ത്യയുടെ 'ധീരമായ' തീരുമാനത്തെ പ്രശംസിച്ച് രംഗത്തുവരികയാണ്. പരമ്പരയിലെ ആദ്യ മത്സരം തോറ്റിട്ടും സ്പിന്‍ പിച്ചൊരുക്കാന്‍ ഇന്ത്യ ധൈര്യം കാട്ടിയതിനെ പീറ്റേഴ്‌സണ്‍ അഭിനന്ദിക്കുന്നു.

India vs England 2nd Test Day 2: The Whole Discussion Is About Chepauk Pitch Now

രണ്ടാം ടെസ്റ്റില്‍ ഇന്ത്യയ്ക്കാണ് മുന്‍തൂക്കമെന്ന് മുന്‍ ഇംഗ്ലീഷ് താരം മൈക്കല്‍ വോഗനും സമ്മതിക്കുന്നു. ഇന്ത്യന്‍ ടീമിന്റെ മൊത്തം പ്രകടനം അഭിനന്ദനം അര്‍ഹിക്കുന്നുണ്ട്. ഇതേസമയം, ചെപ്പോക്കിലെ പിച്ചില്‍ വോഗന് തൃപ്തി പോര. രണ്ടാം ടെസ്റ്റ് അതിവേഗം പുരോഗമിക്കുന്ന കാര്യം ശരി തന്നെ. എന്നാല്‍ പിച്ചൊരുക്കം ഏവരെയും നിരാശപ്പെടുത്തുന്നു. ടെസ്റ്റിന്റെ അഞ്ചാം ദിനം കാണാറുള്ള സവിശേഷത തുടക്കത്തിലെ ചെപ്പോക്കില്‍ കാണാന്‍ സാധിക്കുകയാണെന്ന് വോഗന്‍ അറിയിച്ചു. മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ അതര്‍ടോണും ഇക്കാര്യത്തില്‍ അഭിപ്രായം പങ്കുവെയ്ക്കുന്നുണ്ട്. ചെന്നൈയിലെ പിച്ച് ബാറ്റ്‌സ്മാന്മാരെ കുഴക്കുന്നുണ്ടെന്നത് വസ്തുതയാണ്. എന്നാല്‍ ആദ്യ ദിനം മുതല്‍ക്കെ ഈ സ്വഭാവ സവിശേഷത പിച്ച കാട്ടിവരുന്നു. അതുകൊണ്ട് ടോസ് നിര്‍ണായക ഘടകമായി മാറുന്നില്ല, അതര്‍ടോണ്‍ പറഞ്ഞു.

രണ്ടാം ടെസ്റ്റില്‍ ഇന്ത്യയ്ക്കാണ് ടോസ് ലഭിച്ചത്. ടോസ് നേടിയ നായകന്‍ വിരാട് കോലി ബാറ്റു ചെയ്യാനാണ് തീരുമാനിച്ചതും. ആദ്യ ഇന്നിങ്‌സില്‍ രോഹിത് ശര്‍മയുടെ സെഞ്ച്വറി മികവില്‍ ഇന്ത്യ 329 റണ്‍സ് സ്‌കോര്‍ബോര്‍ഡില്‍ ചേര്‍ത്തു. ഇതേസമയം, ആദ്യ ഇന്നിങ്‌സില്‍ ശുഭ്മാന്‍ ഗില്‍, വിരാട് കോലി എന്നിവര്‍ക്ക് കാര്യമായി തിളങ്ങാന്‍ സാധിച്ചില്ല. ഇംഗ്ലീഷ് നിരയില്‍ മോയിന്‍ അലി നാലും ഓലി സ്‌റ്റോണ്‍ മൂന്നും വിക്കറ്റുകള്‍ കയ്യടക്കി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് ആദ്യ ഇന്നിങ്‌സില്‍ 134 -ന് കൂടാരം കയറുന്നതും രണ്ടാം ദിനം കണ്ടു. അഞ്ചു വിക്കറ്റെടുത്ത രവിചന്ദ്രന്‍ അശ്വിനാണ് ഇംഗ്ലീഷ് നിരയുടെ നടുവൊടിച്ചത്. അശ്വിന്റെ ടെസ്റ്റ് കരിയറിലെ 29 -മത്തെ അഞ്ചു വിക്കറ്റ് പ്രകടനമാണ് ഞായറാഴ്ച്ചത്തേത്. രണ്ടാം ദിനം 195 റണ്‍സ് ലീഡുമായി രണ്ടാം ഇന്നിങ്‌സിന് ഇറങ്ങിയ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 54 റണ്‍സെടുത്ത നിലയില്‍ ദിനം പൂര്‍ത്തിയാക്കി.

Story first published: Sunday, February 14, 2021, 22:43 [IST]
Other articles published on Feb 14, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+