വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

INDvENG: ഇംഗ്ലണ്ടിനു എത്ര റണ്‍സ് വിജയലക്ഷ്യം നല്‍കണം? ലക്ഷ്മണ്‍ പറയുന്നു

99 റണ്‍സിന്റെ ഒന്നാമിന്നിങ്‌സ് ലീഡ് ഇന്ത്യ വഴങ്ങിയിരുന്നു

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള നാലാം ക്രിക്കറ്റ് ടെസ്റ്റ് ആവേശകരമായ ഘട്ടത്തിലേക്കു നീങ്ങിയിരിക്കുകയാണ്. അഞ്ചു ദിവസത്തിനുള്ളില്‍ തന്നെ മല്‍സരം അവസാനിക്കാന്‍ സാധ്യത കൂടുതലാണെന്നാണ് കളിയുടെ ഇതുവരെയുള്ള ഗതി വിലയിരുത്തുമ്പോള്‍ നമുക്ക് മനസ്സിലാവുക. രണ്ടാംദിനം തന്നെ ഇന്ത്യയുടെ രണ്ടാമിന്നിങ്‌സ് ആരംഭിച്ചിരുന്നു. 99 റണ്‍സിന്റെ ഒന്നാമിന്നിങ്‌സ് ലീഡായിരുന്നു ഇന്ത്യ വഴങ്ങിയത്. തുടര്‍ന്നു വീണ്ടും ബാറ്റിങിനിറങ്ങിയ ഇന്ത്യ രണ്ടാംദിനം കളി നിര്‍ത്തുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 43 റണ്‍സെടുത്തിരുന്നു. 56 റണ്‍സ് കൂടി നേടിയാല്‍ ഇന്ത്യക്കു ഇംഗ്ലണ്ടിനൊപ്പമെത്താം.

ഇംഗ്ലണ്ടിനു ഇന്ത്യ നല്‍കേണ്ട വിജയലക്ഷ്യം എത്രയായിരിക്കണമന്ന് പ്രവചിച്ചിരിക്കുകയാണ് മുന്‍ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ വിവിഎസ് ലക്ഷ്മണ്‍. പിച്ച് സ്വിങ് ബൗളിങിനു അനുകൂലമാണെങ്കിലും ഉത്തരവാദിത്വത്തോടെ ബാറ്റ് വീശി വലിയൊരു ടോട്ടല്‍ പടുത്തുയര്‍ത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുകയാണ്.

 225-250 റണ്‍സ് വിജയലക്ഷ്യം

225-250 റണ്‍സ് വിജയലക്ഷ്യം

അന്തരീഷം മൂടിക്കെട്ടിയതാണോ തെളിഞ്ഞതാണോയെന്നത് വിഷയമല്ല, ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ മികച്ച പ്രകടനം പുറത്തെടുക്കണമെന്നതാണ് പ്രധാനം. 150-180 റണ്‍സിന്റെയെങ്കിലും ഒന്നാമിന്നിങ്‌സ് ലീഡ് നേടാന്‍ സാധിക്കാതെ പോയതില്‍ ഇംഗ്ലണ്ടിനു നിരാശയുണ്ടാവും. 225-250 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഇന്ത്യ നല്‍കുന്നതെങ്കില്‍ അതു ഇംഗ്ലണ്ടിനു കടുപ്പമായി മാറും. ഇതു സംഭവിക്കണമെങ്കില്‍ ഇന്ത്യന്‍ നിരയില്‍ രണ്ട്-മൂന്ന് ബാറ്റ്‌സ്മാന്‍മാര്‍ മാച്ച് വിന്നിങ് ഇന്നിങ്‌സുകള്‍ കളിക്കേണ്ടതുണ്ട്. റിഷഭ് പന്ത്, രവീന്ദ്ര ജഡേജ എന്നിവര്‍ തങ്ങളുടെ സ്വതസിദ്ധമായ അഗ്രസീവ് ശൈലിയില്‍ ബാറ്റ് ചെയ്യണമെന്നും ലക്ഷ്മണ്‍ നിര്‍ദേശിച്ചു.

 ബൗളര്‍മാര്‍ ക്ഷീണിതരായി കാണപ്പെട്ടു

ബൗളര്‍മാര്‍ ക്ഷീണിതരായി കാണപ്പെട്ടു

ഇംഗ്ലണ്ടിന്റെ ഒന്നാമിന്നിങ്‌സ് ബാറ്റിങിനിടെ ഇന്ത്യന്‍ ബൗളര്‍മാര്‍ പലപ്പോഴും ക്ഷീണിതരായി കാണപ്പെട്ടുവെന്ന് ലക്ഷ്മണ്‍ അഭിപ്രായപ്പെട്ടു. അഞ്ചിനു 65 റണ്‍സെന്ന നിലയിലേക്കു ഇംഗ്ലണ്ടിനെ ഒതുക്കിയിട്ടും 290 റണ്‍സ് അവര്‍ നേടിയതിനെക്കുറിച്ചാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.
ഇന്ത്യന്‍ ബൗളര്‍മാരില്‍ മുന്‍ ടെസ്റ്റകളില്‍ കണ്ടതുപോലെയൊരു ഊര്‍ജസ്വലത ലോര്‍ഡ്‌സില്‍ കാണാനായില്ല. ചില സ്‌പെല്ലുകള്‍ മാറ്റിനിര്‍ത്തിയാല്‍ അവരുടെ ബൗളിങിനു തീവ്രതയും കുറവായിരുന്നു. ബുംറയും സിറാജും ചില സമയങ്ങളില്‍ ക്ഷീണിതരായി എനിക്കു തോന്നി. ശര്‍ദ്ദുല്‍ ടാക്കൂറില്‍പ്പോലും വേണ്ടത്ര ഊര്‍ജ്ജം ബൗളിങില്‍ കണ്ടില്ല. ക്ഷീണവും ചെറിയ ശാരീരിക വിഷമതകളുമാവാം ഇതിനു കാരണമെന്നാണ് കരുതുന്നതെന്നും ലക്ഷ്മണ്‍ വിലയിരുത്തി.

 മികച്ച ലീഡ് ലക്ഷ്യമിട്ട് ഇന്ത്യ

മികച്ച ലീഡ് ലക്ഷ്യമിട്ട് ഇന്ത്യ

ഓവല്‍ ടെസ്റ്റില്‍ 99 റണ്‍സിന്റെ ആദ്യ ഇന്നിങ്‌സ് ലീഡ് ഇന്ത്യക്കു വഴങ്ങേണ്ടി വന്നിരുന്നു. തുടര്‍ന്നു രണ്ടാമിന്നിങ്‌സില്‍ ബാറ്റിങിനിറങ്ങിയ ഇന്ത്യക്കു മോശമല്ലാത്ത തുടക്കമായിരുന്നു രണ്ടാംദിനം ലഭിച്ചത്. കളി നിര്‍ത്തുമ്പോള്‍ വിക്കറ്റ് പോവാതെ ഇന്ത്യ 43 റണ്‍സെടുത്തിരുന്നു. ഇംഗ്ലണ്ടിനൊപ്പമെത്താന്‍ ഇന്ത്യക്കു ഇനി 56 റണ്‍സ് കൂടി മതി.
നേരത്തേ ഇന്ത്യയുടെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 191 റണ്‍സിനു മറുപടിയില്‍ ഇംഗ്ലണ്ട് 290 റണ്‍സാണ് ആദ്യ ഇന്നിങ്‌സിലെടുത്തത്. ഓലി പോപ്പ് (81), ക്രിസ് വോക്‌സ് (50) എന്നിവരുടെ ഫിഫ്റ്റികളാണ് ഇംഗ്ലണ്ടിനു മേശമല്ലാത്ത ലീഡ് സമ്മാനിച്ചത്. 159 ബോളില്‍ ആറു ബൗണ്ടറികളോടെയാണ് പോപ്പ് 81 റണ്‍സെടുത്തതെങ്കില്‍ വോക്‌സ് 60 ബോളില്‍ 11 ബൗണ്ടറികളടക്കം 50 റണ്‍സ് നേടുകയായിരുന്നു. ജോണി ബെയര്‍സ്‌റ്റോ (37), മോയിന്‍ അലി (35) എന്നിവരും ലോവര്‍ ഓര്‍ഡറില്‍ മികച്ച ബാറ്റിങ് കാഴ്ചവച്ചു.

 ഇന്ത്യക്കു പിടിമുറുക്കാനായില്ല

ഇന്ത്യക്കു പിടിമുറുക്കാനായില്ല

ഇംഗ്ലണ്ടിന്റെ മുന്‍നിരയെ തകര്‍ക്കാന്‍ ഇന്ത്യക്കായിരുന്നു. രണ്ടാംദിനം ആദ്യ സെഷന്റെ തുടക്കത്തില്‍ അവര്‍ അഞ്ചിനു 62 റണ്‍സെന്ന നിലയിലേക്കു വീണിരുന്നു. പരമ്പരയിലെ ടോപ്‌സ്‌കോററും ഇംഗ്ലീഷ് നായകനുമായ ജോ റൂട്ടടക്കമുള്ളവര്‍ പവലിയനിലേക്കു മടങ്ങിയിരുന്നു. 150നുള്ളിലെങ്കിലും ഇംഗ്ലണ്ടിനെ പുറത്താക്കാമെന്ന് ഇന്ത്യ പ്രതീക്ഷിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ ആറാം വിക്കറ്റില്‍ പോപ്പ്- ബെയര്‍‌സ്റ്റോ ജോടി 89 റണ്‍സിന്റെ തകര്‍പ്പന്‍ കൂട്ടുകെട്ടുമായി ഇംഗ്ലണ്ടിനെ രക്ഷിച്ചു. 151ല്‍ നില്‍ക്കെ ബെയര്‍സ്‌റ്റോ മടങ്ങിയെങ്കിലും അടുത്ത വിക്കറ്റിലും അര്‍ധസെഞ്ച്വറി കൂട്ടുകെട്ടുമായി ഇംഗ്ലണ്ട് ലീഡും പിടിച്ചെടുത്തു. പോപ്പ്- അലി സഖ്യം 71 റണ്‍സാണ് ഏഴാം വിക്കറ്റിലെടുത്തത്. വാലറ്റത്ത് വോക്‌സിന്റെ ഫിഫ്റ്റി കൂടി വന്നതോടെ ഇംഗ്ലണ്ടിന്റെ ലീഡ് 99 ലെത്തുകയും ചെയ്തു.

Story first published: Saturday, September 4, 2021, 15:47 [IST]
Other articles published on Sep 4, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X