Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

India vs Eng: സിക്‌സറടിച്ചാല്‍ പന്ത് സാനിറ്റെെസ് ചെയ്യും, രണ്ടാം ടെസ്റ്റിലെ നിബന്ധനകള്‍ അറിയാം!!

ചെന്നൈ: ഇന്ത്യയില്‍ 12 മാസത്തിന് ശേഷം ക്രിക്കറ്റ് തിരിച്ചെത്തിയിരിക്കുകയാണ്. ആദ്യ ടെസ്റ്റില്‍ തന്നെ ഇന്ത്യ തോറ്റോടുകയും ചെയ്തു. രണ്ടാം ടെസ്റ്റും ചെന്നൈയില്‍ തന്നെയാണ് നടക്കുന്നത്. എന്നാല്‍ ഈ മത്സരത്തില്‍ കാണികള്‍ തിരിച്ചെത്തുന്നു എന്നൊരു പ്രത്യേകതയുണ്ട്. പക്ഷേ കര്‍ശനമായ കൊവിഡ് പ്രോട്ടോക്കോളുകളാണ് പാലിക്കേണ്ടത്. ഇന്ത്യയില്‍ ഏതെങ്കിലുമൊരു കായിക ഇനത്തിന് കാണികളെ അനുവദിക്കുന്നത് ഇത് ആദ്യമായിട്ടാണ്. ആരാധകര്‍ ഏറ്റവും സുരക്ഷയോടെ തന്നെ സ്‌റ്റേഡിയത്തിലെത്തുമെന്ന് പ്രതീക്ഷിക്കാമെന്ന് ഇംഗ്ലീഷ് പേസര്‍ ജെയിംസ് ആന്റേഴ്‌സണും പറയുന്നു. എന്നാല്‍ ആശങ്കകള്‍ പലരും ഉയര്‍ത്തുന്നുണ്ട്. ഇതിനൊന്നും യാതൊരു ഇടയുമില്ലാത്ത വിധത്തിലാണ് സജ്ജീകരണങ്ങള്‍.

1

സ്റ്റേഡിയത്തില്‍ 50 ശതമാനം കാണികളെ മാത്രമാണ് അനുവദിക്കുക. ഗ്യാലറി സ്റ്റാന്‍ഡില്‍ വളണ്ടിയര്‍മാര്‍ ഉണ്ടാവു. ബൗണ്ടറി ലൈനില്‍ നിന്ന് പന്ത് ആരുടെ കൈയ്യിലേക്കും പോകുന്നില്ലെന്ന് ഇവര്‍ ഉറപ്പാക്കും. ഇനി സിക്‌സറടിച്ചാല്‍ സ്റ്റാന്‍ഡില്‍ വീഴുന്ന പന്ത് ആരാധകര്‍ എടുത്താലും പ്രശ്‌നമില്ല. ഓരോ സിക്‌സറിന് ശേഷവും പന്ത് സാനിറ്റൈസ് ചെയ്യും. ഒന്നിടവിട്ട സീറ്റുകളിലാണ് ആരാധകര്‍ക്ക് ഇരിപ്പിടമുണ്ടാവുക. സിസിടിവി പരിശോധിക്കാന്‍ പ്രത്യേക സംഘം തന്നെയുണ്ടാവുക. നിയമം ലംഘിച്ചാല്‍ മുന്നറിയിപ്പുണ്ടാവും. പിന്നെയും ആവര്‍ത്തിച്ചാല്‍ പിടിച്ച് പുറത്താക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

താപനില ചെക്ക് ചെയ്യാനുള്ള സംവിധാനവും, കൈകള്‍ സാനിറ്റൈസ് ചെയ്യാനുള്ള സൗകര്യവും എല്ലാ പ്രവേശന കവാടത്തില്‍ ഉണ്ടാവും. മാസ്‌ക് വളരെ മുഖ്യമാണ്. അതില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് അറിയിച്ചിട്ടുണ്ട്. അഞ്ച് മെഡിക്കല്‍ കിയോസ്‌കുകളും നാല് ആംബുലന്‍സുകളും സ്‌റ്റേഡിയത്തില്‍ സര്‍വ സജ്ജമായിട്ടുണ്ടാവും. ഇത് സദാസമയവും ഉണ്ടാവും. ഡോക്ടര്‍ അടക്കമുള്ള മെഡിക്കല്‍ റൂമുകളും ഉണ്ടാവും. ഇതിന് പുറമേ ഐസൊലേഷന്‍ റൂമുകളും സജ്ജീകരിച്ചിട്ടുണ്ട്. ഗ്യാലറി സ്റ്റാന്‍ഡില്‍ നിന്ന് വരുന്ന ഓരോ തവണയും പന്ത് ഓണ്‍ ഫീല്‍ഡ് അമ്പയര്‍മാരാണ് സാനിറ്റൈസ് ചെയ്യുകയെന്ന് തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി ആര്‍എസ് രാമസ്വാമി പറഞ്ഞു.

വളണ്ടിയര്‍മാര്‍ പന്ത് കൃത്യമായി ഗ്രൗണ്ടിലേക്ക് നല്‍കും. പന്ത് പിടിക്കുന്ന കളിക്കാരന്റെ കൈകളും സാനിറ്റൈസ് ചെയ്യും. ഇത് ആദ്യം പന്ത് പിടിക്കുന്ന താരത്തിന് മാത്രമായിരിക്കും ബാധകം. സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് വളരെ പ്രധാനമാണ്. വളണ്ടിയര്‍മാര്‍ ഇത് കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തും. ഇത് സിസിടിവി വഴി കൃത്യമായി നിരീക്ഷിക്കും. എന്തെങ്കിലും പ്രശ്‌നം കണ്ടെത്തിയാല്‍ അവര്‍ വളണ്ടിയര്‍മാരെ കാര്യം അറിയിക്കും. 17 എന്‍ട്രന്‍സുകളിലാണ് സാനിറ്റൈസിംഗ് അടക്കമുള്ളവ സജ്ജമാക്കിയിരിക്കുന്നത്. ആരെങ്കിലും സ്റ്റേഡിയത്തില്‍ ഇരുന്ന് ചുമച്ചാല്‍ അവരെ ആ നിമിഷം ആംബുലന്‍സില്‍ മെഡിക്കല്‍ റൂമിലേക്ക് മാറ്റും. പിന്നീട് ആവശ്യമാണെങ്കില്‍ ഐസൊലേഷനിലും പ്രവേശിപ്പിക്കും.

Story first published: Thursday, February 11, 2021, 21:49 [IST]
Other articles published on Feb 11, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+