Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: ജോഫ്ര ആര്‍ച്ചര്‍ രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനായി കളിക്കില്ല, ഇന്ത്യക്ക് ആശ്വാസം!!

ചെന്നൈ: ഇംഗ്ലണ്ടിന്റെ പേസ് കുന്തമുന ജോഫ്ര ആര്‍ച്ചര്‍ ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റില്‍ കളിക്കില്ല. ഫെബ്രുവരി 13നാണ് ടെസ്റ്റ് ആരംഭിച്ചത്. അതേസമയം പരിക്കിനെ തുടര്‍ന്നാണ് ആര്‍ച്ചര്‍ പുറത്തിരിക്കുന്നതെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. കൈക്കുഴയ്‌ക്കേറ്റ പരിക്കാണ് താരത്തിന് തിരിച്ചടിയായത്. ആദ്യ ടെസ്റ്റില്‍ ഇന്ത്യയുടെ മുന്‍നിരയെ തകര്‍ക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചത് ആര്‍ച്ചറായിരുന്നു. രണ്ടാം മത്സരത്തില്‍ താരം കളിക്കാതിരിക്കുന്നത് ഇംഗ്ലണ്ടിന് വലിയ തിരിച്ചടിയാണ്.

1

അതേസമയം പരമ്പരയിലെ ശേഷിക്കുന്ന മത്സരത്തില്‍ താരം കളിക്കുമോ എന്ന് വ്യക്തമല്ല. ആര്‍ച്ചറുടെ പരിക്ക് ഗുരുതരമല്ലെന്ന് റിപ്പോര്‍ട്ടുണ്ട്. സ്‌കാനിംഗിന് അടക്കം വിധേയനായ ശേഷം ടെസ്റ്റിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ കളിക്കുമോ എന്ന് വ്യക്തമാക്കുമെന്നാണ് സൂചന. ഇന്ന് നടന്ന ഇംഗ്ലണ്ട് ടീമിന്റെ പരിശീലന സെഷനിലും ആര്‍ച്ചര്‍ പങ്കെടുത്തിരുന്നില്ല. ഇത് ആരാധകര്‍ ചര്‍ച്ചയാക്കിയിരുന്നു. തുര്‍ന്നാണ് താരത്തിന്റെ പരിക്കിനെ കുറിച്ചുള്ള കാരണം ടീം പുറത്തുവിട്ടത്. ആദ്യ ടെസ്റ്റിലെ മികച്ച വിജയത്തിന് ശേഷം ഇംഗ്ലണ്ട് ആദ്യമായി പരിശീലനത്തെത്തിയ സമയത്താണ് ആര്‍ച്ചര്‍ വിട്ടുനിന്നത്.

നേരത്തെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പര്യടനത്തിലെ ആദ്യ ടെസ്റ്റില്‍ നിന്ന് ഇതേ പോലെ ആര്‍ച്ചര്‍ പരിക്കിനെ തുടര്‍ന്ന് കളിച്ചിരുന്നില്ല. എന്നാല്‍ അന്നുണ്ടായ പരിക്കിന് സമാനമല്ല ഇതെന്നാണ് റിപ്പോര്‍ട്ട്. പരിക്ക് എത്രത്തോളം ഗുരുതരമാണെന്ന് ഇപ്പോഴും വ്യക്തമല്ല. അതേസമയം പരിക്ക് ഗുരുതരമാക്കാന്‍ ഇംഗ്ലണ്ട് ആഗ്രഹിക്കുന്നില്ല. പിങ്ക് ബോള്‍ ടെസ്റ്റിലേക്ക് ആര്‍ച്ചറുടെ സേവനം ഇംഗ്ലണ്ടിന് ആവശ്യമാണ്. അതുകൊണ്ട് ഫിറ്റ്‌നെസ് പൂര്‍ണമായും താരം വീണ്ടെടുക്കട്ടെ എന്നാണ് ടീം കരുതുന്നത്. പിങ്ക് ബോള്‍ ടെസ്റ്റ് ഫെബ്രുവരി 24നാണ് ആരംഭിക്കുന്നത്. അഹമ്മദാബാദില്‍ വെച്ചാണ് മത്സരം.

അഹമ്മദാബാദിലെ പിച്ച് പേസര്‍മാരെ പിന്തുണയ്ക്കുന്ന പിച്ചാണ്. ആര്‍ച്ചര്‍ക്കൊപ്പം ജെയിംസ് ആന്റേഴ്‌സണും സ്റ്റ്യുവര്‍ട്ട് ബ്രോഡും ചേര്‍ന്നാണ് പേസ് കുന്തമുനയെ നയിക്കുക. അതേസമയം ഇംഗ്ലണ്ടിന്റെ റൊട്ടേഷന്‍ പോളിസി പ്രകാരം ജെയിംസ് ആന്റേഴ്‌സണ്‍ ടീമിന് പുറത്തിരിക്കേണ്ടതായിരുന്നു. എന്നാല്‍ ആര്‍ച്ചര്‍ പോയ സാഹചര്യത്തില്‍ ഈ രീതി മാറ്റേണ്ടി വരും. ആന്റേഴ്‌സണ്‍ ആദ്യ ടെസ്റ്റില്‍ റിഷഭ് പന്ത്, അജിന്‍ക്യ രഹാനെ, ശുഭ്മാന്‍ ഗില്‍, എന്നിവരെ പുറത്താക്കി ഇന്ത്യയെ ഞെട്ടിച്ചിരുന്നു. ആന്റേഴ്‌സണ്‍ തന്നെ ഈ ടെസ്റ്റിലും കളിക്കാനാണ് സാധ്യത.

Story first published: Thursday, February 11, 2021, 23:16 [IST]
Other articles published on Feb 11, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+