Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'ഓസീസ് പരീക്ഷ' ജയിച്ചു; ഇനി പോരാട്ടം ഇംഗ്ലണ്ടുമായി — മത്സരക്രമം അറിയാം

ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനം പൂര്‍ത്തിയായിരിക്കുന്നു. ഇനി ഫെബ്രുവരിയില്‍ ഇംഗ്ലണ്ടുമായാണ് അടുത്ത പോരാട്ടം. നാലു ടെസ്റ്റ് മത്സരങ്ങളും മൂന്നു ഏകദിനങ്ങളും അഞ്ച് ട്വന്റി-20 മത്സരങ്ങളും ഉള്‍പ്പെടുന്ന സുദീര്‍ഘമായ പരമ്പരയ്ക്കാണ് ഇന്ത്യയും ഇംഗ്ലണ്ടും തയ്യാറെടുക്കുന്നത്. ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനം മുന്‍നിര്‍ത്തി ആദ്യ രണ്ടു ടെസ്റ്റ് മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ സംഘത്തെ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് പ്രഖ്യാപിച്ചു കഴിഞ്ഞു.

India vs England 2021 Full Fixture Details

ക്രിക്കറ്റില്‍ നിന്നും ഇടവേളയെടുത്തു നില്‍ക്കുന്ന വിരാട് കോലി ടെസ്റ്റില്‍ നായകനായി തിരിച്ചെത്തി; ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ, വലംകയ്യന്‍ പേസര്‍ ഇഷാന്ത് ശര്‍മ എന്നിവരും ടെസ്റ്റ് സ്‌ക്വാഡില്‍ തിരിച്ചെത്തിയിട്ടുണ്ട്. ഈ അവസരത്തില്‍ നടക്കാനിരിക്കുന്ന ഇന്ത്യ - ഇംഗ്ലണ്ട് പരമ്പരയുടെ പൂര്‍ണ വിവരങ്ങള്‍ ചുവടെ കാണാം.

ആദ്യ ടെസ്റ്റ്: ഫെബ്രുവരി 5 മുതല്‍ 9 വരെ, ചെന്നൈ (സമയം രാവിലെ 9.30 മുതല്‍)
രണ്ടാം ടെസ്റ്റ്: ഫെബ്രുവരി 13 മുതല്‍ 17 വരെ, ചെന്നൈ (സമയം രാവിലെ 9.30 മുതല്‍)
മൂന്നാം ടെസ്റ്റ്; ഫെബ്രുവരി 24 മുതല്‍ 28 വരെ, അഹമ്മദാബാദ് (സമയം ഉച്ചയ്ക്ക് 2.30 മുതല്‍)
നാലാം ടെസ്റ്റ്: മാര്‍ച്ച് 4 മുതല്‍ 8 വരെ, അഹമ്മദാബാദ് (സമയം രാവിലെ 9.30 മുതല്‍)

ആദ്യ ട്വന്റി-20: മാര്‍ച്ച് 12, അഹമ്മദാബാദ് (സമയം വൈകീട്ട് 7 മുതല്‍)
രണ്ടാം ട്വന്റി-20: മാര്‍ച്ച് 14, അഹമ്മദാബാദ് (സമയം വൈകീട്ട് 7 മുതല്‍)
മൂന്നാം ട്വന്റി-20: മാര്‍ച്ച് 16, അഹമ്മദാബാദ് (സമയം വൈകീട്ട് 7 മുതല്‍)
നാലാം ട്വന്റി-20: മാര്‍ച്ച് 18, അഹമ്മദാബാദ് (സമയം വൈകീട്ട് 7 മുതല്‍)
അഞ്ചാം ട്വന്റി-20: മാര്‍ച്ച് 20, അഹമ്മദാബാദ് (സമയം വൈകീട്ട് 7 മുതല്‍)

ആദ്യ ഏകദിനം: മാര്‍ച്ച് 23, പൂനെ (സമയം ഉച്ചയ്ക്ക് 1.30 മുതല്‍)
രണ്ടാം ഏകദിനം: മാര്‍ച്ച് 26, പൂനെ (സമയം ഉച്ചയ്ക്ക് 1.30 മുതല്‍)
മൂന്നാം ഏകദിനം: മാര്‍ച്ച് 28, പൂനെ (സമയം ഉച്ചയ്ക്ക് 1.30 മുതല്‍)

ഇന്ത്യന്‍ ടെസ്റ്റ് സ്‌ക്വാഡ്:

വിരാട് കോലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, മായങ്ക് അഗര്‍വാള്‍, അജിങ്ക്യ രഹാനെ, ചേതേശ്വര്‍ പുജാര, റിഷഭ് പന്ത്, വൃധിമാന്‍ സാഹ, ഹാര്‍ദിക് പാണ്ഡ്യ, കെഎല്‍ രാഹുല്‍, ജസ്പ്രീത് ബുംറ, ഇഷാന്ത് ശര്‍മ, മുഹമ്മദ് സിറാജ്, ശര്‍ദ്ദുല്‍ താക്കൂര്‍, ആര്‍ അശ്വിന്‍, കുല്‍ദീപ് യാദവ്, വാഷിങ്ടണ്‍ സുന്ദര്‍, അക്ഷര്‍ പട്ടേല്‍.

Story first published: Tuesday, January 19, 2021, 19:54 [IST]
Other articles published on Jan 19, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+