Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യയില്‍ പന്ത് തിരിയുമെന്ന് ഇംഗ്ലണ്ട് താരങ്ങള്‍ക്ക് അറിയാം, കുറ്റപ്പെടുത്താനില്ലെന്ന് പട്ടേല്‍

ചെന്നൈ: ഇന്ത്യന്‍ പിച്ചുകളില്‍ പന്ത് നന്നായി സ്പിന്‍ ചെയ്യുമെന്ന് ഇംഗ്ലണ്ട് താരങ്ങള്‍ക്ക് അറിയാമെന്ന് ഇംഗ്ലണ്ടിന്റെ ബൗളിംഗ് കണ്‍സള്‍ട്ടന്റ് ജീതന്‍ പട്ടേല്‍. ചെപ്പോക്കിലെ പിച്ചിനെ കുറിച്ചുള്ള വിമര്‍ശനങ്ങള്‍ അദ്ദേഹം തള്ളി. പിച്ചിനെ കുറ്റപ്പെടുത്താനില്ല. ഏഷ്യന്‍ ഭൂഖണ്ഡത്തില്‍ പന്ത് തിരിയുമെന്ന് എല്ലാവര്‍ക്കും അറിയാമെന്നും പട്ടേല്‍ വ്യക്തമാക്കി. ശ്രീലങ്കയിലെ ആദ്യ ടെസ്റ്റിലും പന്ത് നന്നായി കറങ്ങിയിരുന്നു. അത് മനസ്സിലാക്കിയാണ് ഞങ്ങള്‍ കളിച്ചത്. ആ ഗ്രൂപ്പിന് പുറത്തുള്ള കളിക്കാര്‍ക്ക് ഇത് പഠിക്കാനുള്ള അവസരം കൂടിയാണ് ഇതെന്നും പട്ടേല്‍ പറഞ്ഞു.

1

ഇംഗ്ലണ്ട് ടീമില്‍ ഇപ്പോള്‍ കളിക്കുന്നവരില്‍ പലര്‍ക്കും ഇന്ത്യന്‍ പിച്ചുകള്‍ എങ്ങനെയാണെന്ന് മനസ്സിലായിട്ടുണ്ടാവും. പന്ത് പെട്ടെന്ന് ഈ പിച്ചില്‍ പഴകും. അതുകൊണ്ട് സീം ഉണ്ടാവില്ല. പക്ഷേ കുറച്ച് വേഗം കൈവരിക്കും. അപ്പോള്‍ പന്ത് നന്നായി തിരിയും. ഇത് ഏഷ്യന്‍ പിച്ചുകളില്‍ മൊത്തത്തിലുള്ള കാര്യമാണ്. എന്നാല്‍ ഇംഗ്ലണ്ടിലേക്ക് വരുമ്പോള്‍ അത് പേസിന് പ്രാധാന്യമുള്ള രീതിയിലേക്ക് മാറുമെന്നും പട്ടേല്‍ വ്യക്തമാക്കി. നേരത്തെ ഇംഗ്ലണ്ടിന്റെ അസിസ്റ്റന്റ് കോച്ചും മൈക്കിള്‍ വോണും അടക്കമുള്ളവര്‍ ചെന്നൈ പിച്ച് മോശമാണെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഷെയ്ന്‍ വോണിനെ പോലുള്ളവര്‍ പിന്തുണയ്ക്കുകയാണ് ചെയ്തത്.

ഇംഗ്ലണ്ട് കുറ്റപ്പെടുത്തിയ പിച്ചില്‍ ബൗളറായ അശ്വിന്‍ സെഞ്ച്വറി നേടുന്നതിനും ക്രിക്കറ്റ് ലോകം സാക്ഷിയായി. വിരാട് കോലി അര്‍ധ സെഞ്ച്വറിയും നേടി. അശ്വിനും കോലിയും ഗംഭീരമായി കളിച്ചെന്ന് ജീതന്‍ പട്ടേല്‍ പറഞ്ഞു. കോലി രണ്ടാം ഇന്നിംഗ്‌സില്‍ പന്തിന്റെ ഗതി മനസ്സിലാക്കിയാണ് കളിച്ചത്. സ്റ്റമ്പിന് പുറത്തേക്ക് നിന്ന് കളിച്ചത് വളരെ ഗുണം ചെയ്തു. അശ്വിന്‍ മികച്ച സ്വീപ് ഷോട്ടുകള്‍ കളിച്ച് തുടക്കത്തില്‍ തന്നെ ആധിപത്യം നേടി. ഇന്ത്യ വളരെ ശക്തമായ നിലയിലാണ്. അക്കാര്യത്തില്‍ സംശയമില്ല. ഇംഗ്ലണ്ട് വളരെ നന്നായി പ്രയത്‌നിച്ചാലേ തിരിച്ചുവരാനാവൂ എന്നും അശ്വിന്‍ പറഞ്ഞു.

രണ്ടാം ടെസ്റ്റില്‍ ഇനിയും രണ്ട് ദിവസം കൂടി കളി ബാക്കിയുണ്ട്. ഇംഗ്ലണ്ടിന് ഇനി വേണ്ടത് 429 റണ്‍സാണ്. ആകെയുള്ളത് ഏഴ് വിക്കറ്റുകള്‍. ഈ സ്‌കോര്‍ പ്രതിരോധിച്ച് കളിക്കാനാണെങ്കില്‍ അത് നടക്കാന്‍ പോകുന്നില്ലെന്ന് ജീതന്‍ പട്ടേല്‍ പറഞ്ഞു. ഇത് പോസിറ്റീവ് ഗെയിം കളിക്കേണ്ട സമയമാണ്. ടീമില്‍ വേഗത്തില്‍ സ്‌കോര്‍ ചെയ്യാന്‍ കഴിയുന്നവരുണ്ട്. അവര്‍ സ്വതസിദ്ധമായ രീതിയില്‍ കളിക്കണം. അതാണ് ടീമിന്റെ കരുത്ത്. ഡാന്‍ ലോറന്‍സ് നല്ല രീതിയില്‍ തന്നെയാണ് കളിച്ചത്. അദ്ദേഹത്തിന് ആ രീതിയില്‍ കളിക്കാനാണ് താല്‍പര്യം. സ്പിന്നര്‍മാരായ ജാക്ക് ലീച്ചും മോയിന്‍ അലിയും ഇംഗ്ലണ്ടിന് ഈ പരമ്പരയില്‍ ലഭിച്ച നേട്ടമാണെന്നും ജീതന്‍ പട്ടേല്‍ പറഞ്ഞു.

Story first published: Monday, February 15, 2021, 23:02 [IST]
Other articles published on Feb 15, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+