Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: ഇന്ത്യ തോല്‍പ്പിച്ചത് ഇംഗ്ലണ്ട് ബി ടീമിനെയാണെന്ന് പീറ്റേഴ്‌സണ്‍, ട്രോളരുതെന്ന് ജാഫര്‍!!

ചെന്നൈ: രണ്ടാം ടെസ്റ്റില്‍ വിജയിച്ച ഇന്ത്യന്‍ ടീമിനെ പുകഴ്ത്തിയും അതേസമയം പരിഹസിച്ചും ഇംഗ്ലണ്ട് മുന്‍ താരം കെവിന്‍ പീറ്റേഴ്‌സണ്‍. ഇന്ത്യന്‍ ടീമിന് അഭിനന്ദനങ്ങള്‍. ഇംഗ്ലണ്ടിനെ ബി ടീമിനെയാണ് തകര്‍ത്തതെന്നും പീറ്റേഴ്‌സണ്‍ പറഞ്ഞു. ഇംഗ്ലണ്ട് ടീമില്‍ ജെയിംസ് ആന്റേഴ്‌സണ്‍, ജോഫ്ര ആര്‍ച്ചര്‍, ജോണി ബെയര്‍സ്‌റ്റോ, ജോസ് ബട്‌ലര്‍ എന്നിവരും കളിച്ചിരുന്നില്ല. ഇത് ചൂണ്ടിക്കാണിച്ചാണ് ബി ടീമാണ് കളത്തില്‍ ഇറങ്ങിയത് എന്ന് പീറ്റേഴ്‌സണ്‍ പരിഹസിച്ചത് വന്‍ പരിഹാസമാണ് ഇതിനെതിരെ ഉണ്ടായത്. ഇതിനെ പരിഹസിച്ചാണ് മുന്‍ ഇന്ത്യന്‍ താരം വസീം ജാഫര്‍ രംഗത്തെത്തിയത്.

1

ആരും കെവിന്‍ പീറ്റേഴ്‌സണെ ട്രോളരുത്, അദ്ദേഹം തമാശ പറയാന്‍ ശ്രമിച്ചതാണ്. എനിക്കത് മനസ്സിലായില്ല. ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള കളിക്കാരില്ലാതെ ഇംഗ്ലണ്ടിന് ഒരു മുഴുവന്‍ ടീമിനെ സാധിക്കുമോ എന്നും ജാഫര്‍ പരിഹസിച്ചു. ഇംഗ്ലണ്ട് ടീമില്‍ അവരുടെ നാട്ടില്‍ നിന്നുള്ള കളിക്കാര്‍ വരെ കുറവാണെന്ന് കാലങ്ങളായുള്ള പരിഹാസമാണ്. കെവിന്‍ പീറ്റേഴ്‌സണ്‍ തന്നെ ദക്ഷിണാഫ്രിക്കയില്‍ നിന്ന് ബ്രിട്ടനിലേക്ക് കുടിയേറിയ താരമാണ്. ജോഫ്ര ആര്‍ച്ചറും ഇയാന്‍ മോര്‍ഗനും ബെന്‍ സ്‌റ്റോക്‌സും അടക്കമുള്ള താരങ്ങള്‍ വിവിധ രാജ്യങ്ങളില്‍ നിന്ന് ഇംഗ്ലണ്ടിലേക്ക് കുടിയേറിയ താരങ്ങളാണ്.

്അതേസമയം ആരാധകര്‍ക്ക് പീറ്റേഴ്‌സന്റെ ട്വീറ്റ് തീരെ ഇഷ്ടപ്പെട്ടിട്ടില്ല. നിങ്ങളോട് ആരാണ് ബി ടീമിനെയും വെച്ച് കളിക്കാന്‍ പറഞ്ഞതെന്നായിരുന്നു ഒരു ആരാധകന്റെ ചോദ്യം. ആദ്യമായി ഒരു ടെസ്റ്റ് കളിക്കുന്ന താരം നിങ്ങള്‍ക്കെതിരെ അരങ്ങേറ്റത്തില്‍ തന്നെ അഞ്ച് വിക്കറ്റെടുത്തു. നിങ്ങള്‍ ഇത്രയും മോശമാണെന്ന് ഞങ്ങള്‍ അറിഞ്ഞില്ലെന്നും ആരാധകര്‍ പരിഹസിച്ചു. പീറ്റേഴ്‌സണ്‍ പറയുന്നത് ബി ടീമിനെയാണ് തോല്‍പ്പിച്ചതെന്ന്, അങ്ങനെയെങ്കില്‍ ഇന്ത്യയുടെ സെഡ് ടീമാണ് ഇംഗ്ലണ്ടിനെതിരെ കളിച്ചതെന്ന് ഞാന്‍ പറയും. അതും ബാറ്റിംഗ് പിച്ചില്‍ മാത്രം കളിക്കുന്ന ഇംഗ്ലണ്ട് ടീമിനെയാണ് പരാചയപ്പെടുത്തിയതെന്നും മറ്റൊരാള്‍ പറഞ്ഞു.

ഇന്ത്യയുടെ വിജയത്തില്‍ ചൊറിയുന്നുണ്ടെങ്കില്‍ ബര്‍ണോള്‍ തേച്ചോളൂ എന്നായിരുന്നു പരിഹാസങ്ങളിലൊന്ന്. ഒരു മാസം മുമ്പ് ഇന്ത്യയുടെ സി ടീം എല്ലാ അര്‍ത്ഥത്തിലുമുള്ള ഓസ്‌ട്രേലിയന്‍ ടീമിനെ തോല്‍പ്പിച്ചത് മറക്കേണ്ടെന്നായിരുന്നു രാഹുല്‍ സോധി എന്ന ഇന്ത്യന്‍ ആരാധകന്റെ ട്രോള്‍. ജോ റൂട്ടിനെ പോലുള്ള ബി ഗ്രേഡ് കളിക്കാരെ ടീമില്‍ നിന്ന് പുറത്താക്കണമെന്നുമാണ് തമാശ രൂപേണ ആരാധകര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തെയും ഇംഗ്ലണ്ട് താരങ്ങള്‍ ഇതേ പോലുള്ള വിമര്‍ശനങ്ങള്‍ ഇന്ത്യക്കെതിരെ ഉന്നയിച്ചിരുന്നു. ചെന്നൈയിലെ പിച്ച് മോശമായത് കൊണ്ടാണ് ഇംഗ്ലണ്ട് വേഗത്തില്‍ പുറത്തായതെന്നായിരുന്നു മൈക്കിള്‍ വോണ്‍ പറഞ്ഞത്.

Story first published: Tuesday, February 16, 2021, 23:07 [IST]
Other articles published on Feb 16, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+