ചെന്നൈ: ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ രണ്ടാം തുടങ്ങാനിരിക്കുകയാണ്. എന്നാല്‍ ആദ്യ ടെസ്റ്റിലെ തോല്‍വി ഇന്ത്യയെ ഇപ്പോഴും അലട്ടുന്നുണ്ട്. കാര്യങ്ങള്‍ ഇത്രയൊക്കെയാണെങ്കില്‍ ചെപ്പോക്കിലെ സ്‌റ്റേഡിയത്തെ കുറിച്ച് ഭയപ്പെടുത്തുന്ന കാര്യങ്ങളാണ് വരുന്നത്. ഒരു മാറ്റവും പിച്ചില്‍ ഉണ്ടാവാത്ത പിച്ചാണ് ഇനിയും കാത്തിരിക്കുന്നത്. അങ്ങനെയെങ്കില്‍ ആദ്യ ടെസ്റ്റിലെ ലൈനപ്പ് ഇന്ത്യ പൊളിച്ചെഴുതേണ്ടി വരും. അപ്രതീക്ഷിതമായ ടേണും ബൗണ്ടസും നിറച്ച പിച്ചില്‍ ചതിക്കുഴികള്‍ ധാരാളമുണ്ട്. നിലവില്‍ ഇന്ത്യക്ക് മുന്നില്‍ ഒരൊറ്റ മാര്‍ഗം മാത്രമാണ് ഉള്ളത്. അതില്‍ മാത്രമാണ് ഏക പ്രതീക്ഷയും.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുക്കുക എന്നത് മാത്രമാണ് ഇന്ത്യക്ക് മുന്നിലുള്ള ഏക കാര്യം. ടോസ് നേടിയെടുക്കുന്ന വിരാട് കോലി വളരെ മോശവുമാണ്. അതുകൊണ്ട് ഇന്ത്യ ഭയപ്പെടുന്നത് വീണ്ടും ചെപ്പോക്കില്‍ ആവര്‍ത്തിക്കാനാണ് സാധ്യത. ടോസ് നേടിയാല്‍ രണ്ട് ദിവസത്തോളം ഇംഗ്ലണ്ട് ബാറ്റ് ചെയ്യും. മൂന്നാം ദിനം മുതല്‍ പന്ത് കുത്തിത്തിരിയാന്‍ തുടങ്ങും. ഇംഗ്ലണ്ടിന്റെ സാധാരണ സ്പിന്നര്‍മാര്‍ പോലും നേട്ടമുണ്ടാക്കിയപ്പോള്‍ ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യയുടെ സ്പിന്നര്‍മാര്‍ പരാജയപ്പെട്ടു. അതിന് കാരണം ബാറ്റിംഗിന് അനുകൂലമായിരുന്നു പിച്ച് എന്നതാണ്. ഇന്ത്യ ടോസ് നേടിയാല്‍ ക്ഷമയോടെ രണ്ട് ദിവസം പിടിച്ച് നില്‍ക്കാനായിരിക്കും ശ്രമിക്കുക.
ആദ്യ ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്‌സില്‍ 190 ഓവറാണ് ഇംഗണ്ട് ബാറ്റ് ചെയ്തത്. 578 റണ്‍സും നേടി. ഇത് കൃത്യമായ പ്ലാനോടെ ആയിരുന്നു. പിച്ച് മാറി മറിയും എന്ന ധാരണ ജോ റൂട്ടിനുണ്ടായിരുന്നു. രോഹിത് ശര്‍മയും വിരാട് കോലിയും ആദ്യ ഇന്നിംഗ്‌സില്‍ പരാജയപ്പെട്ടതോടെ തന്നെ ഇന്ത്യ വലിയൊരു സ്‌കോറിന് മുന്നില്‍ പതറി. ആദ്യ രണ്ട് ദിവസം എന്ത് കളിച്ചിട്ടും വിക്കറ്റുകള്‍ ലഭിക്കുന്നില്ലെന്നും ഫ്‌ളാറ്റ് വിക്കറ്റായിരുന്നുവെന്നും കോലി തന്നെ മത്സരശേഷം പറഞ്ഞു. ഫെബ്രുവരി 13ന് ആരംഭിക്കുന്ന ടെസ്റ്റില്‍ ഇന്ത്യ ഇംഗ്ലണ്ടിന്റെ പുതിയ രണ്ട് സ്പിന്നര്‍മാരെ ശരിക്കും ഭയപ്പെടുന്നുണ്ടാവും. ഷഹബാസ് നദീമിനെ പുറത്തിരുത്തി ഒരു ബാറ്റിംഗ് ഓള്‍ റൗണ്ടറെയോ അല്ലെങ്കില്‍ കുല്‍ദീപിനെയോ കളിപ്പിച്ചേക്കും.
അതേസമയം പിച്ചില്‍ മാറ്റമുണ്ടാകില്ലെങ്കില്‍, ബൗണ്‍സ് കുറച്ച് കൂടിയുള്ള പിച്ചാണ് ക്യൂറേറ്റര്‍ ഒരുക്കുക. എന്നാല്‍ ബാക്കി എല്ലാം പഴയ പടി തന്നെയാണ്. മൂന്നാം ദിനം മുതല്‍ പന്ത് ബാറ്റ്‌സ്മാനിലേക്ക് എത്തുന്നത് വളരെ വൈകിയാണ്. അതുകൊണ്ട് ഷോട്ട് കളിക്കുമ്പോള്‍ ടൈമിംഗ് തെറ്റും. അതോടെ പുറത്താവും. ഇന്ത്യന്‍ താരങ്ങള്‍ക്കാണ് ഇത് തലവേദനയുണ്ടാക്കുക. വാഷിംഗ്ടണ്‍ സുന്ദറും രണ്ടാം ടെസ്റ്റില്‍ കളിക്കാന്‍ സാധ്യത കുറവാണ്. അക്ഷര്‍ പട്ടേലും കുല്‍ദീപ് യാദവുമായിരിക്കും കളിക്കുക എന്നാണ് റിപ്പോര്‍ട്ട്. രണ്ട് ഇടംങ്കൈയ്യന്‍ സ്പിന്നര്‍മാരും ഒപ്പം അശ്വിനും ചേരുന്നതോടെ ഇന്ത്യന്‍ നിര അപകടകാരിയാവും. അക്ഷറിന് മികച്ച രീതിയില്‍ ബാറ്റ് ചെയ്യാനും അറിയാം.