For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG:വാഷിംഗ്ടണ്‍ സുന്ദറും നദീമും രണ്ടാം ടെസ്റ്റില്‍ തെറിക്കുമോ? രഹാനെയുടെ മറുപടി ഇങ്ങനെ

By Vaisakhan MK

ചെന്നൈ: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റ് നാളെ തുടങ്ങുകയാണ്. എന്നാല്‍ ഇന്ത്യന്‍ ടീമില്‍ കാര്യമായ മാറ്റം വരുമെന്ന സൂചനകളാണ് ലഭിക്കുന്നത്. പക്ഷേ അത് ആരാകുമെന്ന് വ്യക്തമല്ല. അജിന്‍ക്യ രഹാനെയോട് ഇക്കാര്യം ചോദിച്ച മാധ്യമപ്രവര്‍ത്തകര്‍ നിരാശരായി. താന്‍ അക്കാര്യമൊന്നും പറയാന്‍ പോകുന്നില്ലെന്നായിരുന്നു രഹാനെയുടെ മറുപടി. ആദ്യ ടെസ്റ്റില്‍ 227 റണ്‍സിനായിരുന്നു ഇന്ത്യ തോറ്റത്. ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇടംപിടിക്കാനുള്ള ശ്രമങ്ങള്‍ക്കും ഇത് തിരിച്ചടിയായിരുന്നു. അതേസമയം അക്ഷര്‍ പട്ടേല്‍ ഫിറ്റാണെന്നും രണ്ടാം ടെസ്റ്റില്‍ കളിച്ചേക്കുമെന്ന സൂചനയും അദ്ദേഹം നല്‍കി.

1

ടീമിന്റെ ഫൈനല്‍ ലൈനപ്പിനെ കുറിച്ച് ഇതുവരെ ഇന്ത്യ പുറത്തുവിട്ടിട്ടില്ല. അതുകൊണ്ട് എന്തെല്ലാം മാറ്റങ്ങളുണ്ടെന്ന് നാളെ മാത്രമായിരിക്കും വ്യക്തമാകുക. എല്ലാ കളിക്കാരും ഇപ്പോള്‍ ഫിറ്റാണ്. അക്ഷര്‍ ഫിറ്റ്‌നെസ് വീണ്ടെടുത്തത് നല്ല കാര്യമാണ്. എന്നാല്‍ ആരൊക്കെ രണ്ടാം ടെസ്റ്റില്‍ കളിക്കുമെന്ന് ഞാന്‍ പറയില്ല. ടീമിലെ എല്ലാ സ്പിന്നര്‍മാരും മികച്ചവരാണ്. അവര്‍ നല്ല രീതിയില്‍ തന്നെ പന്തെറിയുമെന്നും രഹാനെ പറഞ്ഞു. അതേസമയം അക്ഷര്‍ പട്ടേല്‍ കളിക്കുകയാണെങ്കില്‍ അദ്ദേഹത്തിന്റെ ആദ്യ ടെസ്റ്റ് മത്സരം കൂടിയായിരിക്കും ഇത്. രവീന്ദ്ര ജഡേജയ്ക്ക് പകരമാണ് അക്ഷറിനെ ടീമില്‍ ഉള്‍പ്പെടുത്തിയത്.

ആദ്യ ടെസ്റ്റിന് ഇറങ്ങും മുമ്പ് താരത്തിന് പരിക്കേറ്റിരുന്നു. ഇതോടെ കളിക്കാന്‍ സാധിച്ചിരുന്നില്ല. പകരം ഷഹബാസ് നദീമാണ് കളിച്ചത്. എന്നാല്‍ നദീം വലിയ പരാജയമായി മാറി. തന്റെ ഫോമിനെ കുറിച്ചല്ല, ടീമിന്റെ പ്രകടനത്തെ കുറിച്ചാണ് ചിന്തിക്കുന്നത്. ഇതൊരു ടീം ഗെയിമാണ്. അല്ലാതെ വ്യക്തിഗത മത്സരമല്ല. രണ്ട് വര്‍ഷത്തിന് ശേഷമാണ് നാട്ടില്‍ ഇന്ത്യന്‍ ടീം കളിക്കുന്നത്. അതുകൊണ്ട് ടീം ഗെയിമാണ് പ്രധാനം. നിങ്ങള്‍ എന്റെ അവസാനത്തെ 15 ടെസ്റ്റുകള്‍ പരിശോധിച്ച് നോക്കൂ. നിങ്ങള്‍ക്ക് കുറച്ച് റണ്‍സ് ഞാന്‍ നേടിയതായി കാണാന്‍ സാധിക്കുമെന്നും രഹാനെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഓസ്‌ട്രേലിയയില്‍ രണ്ടാം ടെസ്റ്റില്‍ സെഞ്ച്വറി നേടിയ ശേഷം രഹാനെയില്‍ നിന്ന് നല്ലൊരു പ്രകടനം ഉണ്ടായിട്ടില്ല.

അതേസമയം രോഹിത് ശര്‍മയുടെ ഫോമിനെയും രഹാനെ പിന്തുണച്ചു. രോഹിത് ടീമിലെ സുപ്രധാന അംഗമാണ്. വലിയ സ്‌കോര്‍ എന്ന് പറഞ്ഞാല്‍ എല്ലാ കളിയിലും 150 റണ്‍സ് അടിക്കണമെന്നില്ല. ഓസ്‌ട്രേലിയയില്‍ മികച്ച കളി തന്നെ രോഹിത് പുറത്തെടുത്തിരുന്നു. നാല് അഞ്ചോ ഇന്നിംഗ്‌സോ അതല്ലെങ്കില്‍ രണ്ട് മത്സരമോ വെച്ച് ഒരു കളിക്കാരനെ വിലയിരുത്താനാവില്ല. കളിക്കാരെ പിന്തുണയ്‌ക്കേണ്ടത് ടീമിനെ ആവശ്യമാണ്. രോഹിത് ഇന്ത്യക്ക് വേണ്ടി നിരവധി മത്സരങ്ങള്‍ ജയിപ്പിച്ച താരമാണ്. രോഹിത്ത് സെറ്റ് ചെയ്ത് കഴിഞ്ഞാല്‍ വമ്പന്‍ സ്‌കോര്‍ നേടുമെന്ന് ഉറപ്പാണെന്നും രഹാനെ വ്യക്തമാക്കി.

Story first published: Friday, February 12, 2021, 21:21 [IST]
Other articles published on Feb 12, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+